Category: Uncategorized
-
പ്രാഥമികാവശ്യങ്ങൾക്ക് സൗകര്യമില്ലാതെ വർക്കല പാപനാശവും ടൂറിസം മേഖലയും
18-02-2023 വർക്കല : പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ സൗകര്യമില്ലാത്തത് വർക്കലയിൽ എത്തുന്ന വിനോദ സഞ്ചാരികളെയും തീർഥാടകരെയും അലട്ടുന്നത് കുറച്ചൊന്നുമല്ല. വിദേശ വിനോദ സഞ്ചാരികളും ജനാർദനസ്വാമി ക്ഷേത്രത്തിലും ശിവഗിരിയിലും എത്തുന്ന ഭക്തരുമുൾപ്പെടെ ദിനവും ആയിരങ്ങളാണ് പാപനാശത്തെത്തുന്നത്. പൊതുശൗചാലയങ്ങളുെട അഭാവമാണ് ഇവരെ ബുദ്ധിമുട്ടിലാക്കുന്നത്. ടൂറിസവുമായി ബന്ധപ്പെട്ട് വലിയ പദ്ധതികൾ ആസൂത്രണംചെയ്യുമ്പോഴും മനോഹരതീരത്ത് അടിസ്ഥാനസൗകര്യങ്ങൾ ഇപ്പോഴും ഒരുക്കിയിട്ടില്ല. നഗരസഭയ്ക്കും ടൂറിസം വകുപ്പിനും പ്രശ്നത്തിന് ശാശ്വതപരിഹാരം കാണാൻ ഇനിയും കഴിഞ്ഞിട്ടില്ല. പാപനാശം തീരത്തും ഹെലിപ്പാഡിലുമാണ് സഞ്ചാരികളും തീർഥാടകരുമെത്തുന്നത്. പാപനാശം ബലിമണ്ഡപത്തിലെ രണ്ട് ശുചിമുറികളാണ് ഇവിടെ…
-
കടയ്ക്കാവൂർ ആയുർവേദ ആശുപത്രി ഉദ്ഘാടനം നടത്തി ,രണ്ടുവർഷം കഴിഞ്ഞ കെട്ടിടം കാടുപിടിക്കുന്നു
17-02-2023 കടയ്ക്കാവൂർ : ആയുർവേദ ആശുപത്രിയിലെ രോഗികളെ കിടത്തിച്ചികിത്സിക്കുന്നതിനായി നിർമിച്ച പുതിയ കെട്ടിടം ഉദ്ഘാടനം നടത്തി രണ്ടുകൊല്ലം പിന്നിട്ടിട്ടും പ്രവർത്തനമാരംഭിക്കാതെ കാടുപിടിച്ചു നശിക്കുന്നു. വഴിയില്ലാത്തതും വൈദ്യുതി, വെള്ളം കണക്ഷനുകളും ഇല്ലാത്തതുമാണ് ആശുപത്രി പ്രവർത്തമാനമാരംഭിക്കുന്നിതുള്ള തടസ്സം. രോഗികൾക്കും വാഹനങ്ങൾക്കും കെട്ടിടത്തിൽ പ്രവേശിക്കണമെങ്കിൽ സ്വകാര്യവ്യക്തിയുടെ പുരയിടത്തെ ആശ്രയിക്കണമെന്നതാണ് നിലവിലത്തെ അവസ്ഥ. കെട്ടിടത്തിനു പുറകുവശത്തെ ഓടയ്ക്കു കുറുകേ സ്ലാബ് നിരത്തി താത്കാലിക വഴിയൊരുക്കി ആശുപത്രി പ്രവർത്തനമാരംഭിക്കാനുള്ള പഞ്ചായത്തിന്റെ ശ്രമം വിജയിച്ചില്ല. വാഹനമെത്തുന്ന വഴിക്കായി ശ്രമിച്ചിട്ടും ഫലമുണ്ടായിട്ടില്ല. ആയുർവേദ ആശുപത്രിയിൽ ദിവസേന ദൂരസ്ഥലങ്ങളിൽ…
-
റോഡ് മറികടക്കാൻ ജനങ്ങൾ സീബ്രാവരയിൽനിന്നാലും വാഹനങ്ങൾ അവരെ മൈൻഡ് ചെയ്യാതെ കടന്നുപോകുന്നതാണ് ആറ്റിങ്ങലിലെ പതിവ്
17-02-2023 ആറ്റിങ്ങൽ : റോഡ് മറികടക്കാൻ ജനങ്ങൾ സീബ്രാവരയിൽനിന്നാലും വാഹനങ്ങൾ അവരെ മൈൻഡ് ചെയ്യാതെ കടന്നുപോകുന്നതാണ് ആറ്റിങ്ങലിലെ പതിവ്. റോഡ് മറികടക്കണമെങ്കിൽ ജീവനുംകൊണ്ട് ഓടണമെന്നാണ് കാൽനടയാത്രികരുടെ സ്ഥിതി. ദേശീയപാതയിലും നഗരത്തിലെ മറ്റു പ്രധാന റോഡുകളിലുമെല്ലാം കാൽനടയാത്രികർക്ക് റോഡുമുറിച്ച് കടക്കാൻ സീബ്രാവരകളുണ്ട്. വരകളിലൂടെ നടന്നുപോകുന്നവരെ കണ്ടാലും, കടന്നുപോകാൻ വാഹനമോടിക്കുന്നവർക്ക് യാതൊരു മടിയുമില്ല. സദാ ജനത്തിരക്കുള്ളതാണ് ആറ്റിങ്ങലിലെ റോഡുകൾ. ദേശീയപാതയിൽ പൂവമ്പാറ മുതൽ മൂന്നുമുക്കുവരെ നാലുവരിപ്പാതയാണ്. ഇവിടെയാണിപ്പോൾ ജനങ്ങൾ റോഡ് മറികടക്കാൻ ഏറെ കഷ്ടപ്പെടുന്നത്. സി.എസ്.ഐ. ജങ്ഷൻ, മുനിസിപ്പൽ ഗ്രന്ഥശാലയ്ക്കുസമീപം, കച്ചേരി…
-
കെ.എസ്.ആർ.ടി.സി കടയ്ക്കാവൂർ,വക്കം,അഞ്ചുതെങ്ങ് പഞ്ചായത്തുകളെ അവഗണിക്കുന്നതായി പരാതി
17-02-2023 കടയ്ക്കാവൂർ: കെ.എസ്.ആർ.ടി.സി കടയ്ക്കാവൂർ,വക്കം,അഞ്ചുതെങ്ങ് പഞ്ചായത്തുകളെ അവഗണിക്കുന്നതായി പരാതി. സ്വകാര്യ ബസ് ഉടമകളെ സഹായിക്കാനാണ് ഇൗ നിലപാട് സ്ഥീകരിക്കുന്നതെന്ന ആരോപണവുമുണ്ട്. 7.40ന് കടയ്ക്കാവൂരിൽ നിന്ന് കാര്യവട്ടം കാമ്പസിലേക്ക് ഉണ്ടായിരുന്ന (തിരിച്ചും) സർവീസ് വിദ്യാർത്ഥികൾക്കും മറ്റ് യാത്രക്കാർക്കും വളരെ ഉപയോഗപ്രദമായിരുന്നു. ഇൗ സർവീസ് ഇപ്പോൾ നിറുത്തി. വക്കത്ത് നിന്നുണ്ടായിരുന്ന ഫാസ്റ്റ് ഉൾപ്പെടെ പല ബസുകളും പലപ്പോഴായി നിറുത്തി. അവസാനമുണ്ടായിരുന്ന വക്കം പണയിൽ കടവ് ബസ് ചെറുന്നീയൂർ, വക്കം പഞ്ചായത്ത് നിവാസികൾ ഉൾപ്പെടെ ഒട്ടനവധി പ്രദേശക്കാർക്ക് വളരെ ഉപകാരമായിരുന്നു. ഇൗ…
-
തീരദേശ മേഖലയിലെ അടുത്തടുത്ത് വീടുകളും, കായലിലും, കടലിലും ഉണ്ടാകുന്ന അപകടങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിൽ ഫയർസ്റ്റേഷൻ വേണമെന്നാവശ്യം ശക്തമാകുന്നു
16-02-2023 ആറ്റിങ്ങൽ: തീരദേശമേഖല കേന്ദ്രീകരിച്ച് ഫയർസ്റ്റേഷൻ വേണമെന്നാവശ്യം ശക്തം. തീരദേശ മേഖലയിലെ അടുത്തടുത്ത് വീടുകളും, കായലിലും, കടലിലും ഉണ്ടാകുന്ന അപകടങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിലാണ് തീരദേശ മേഖല കേന്ദ്രികരിച്ച് ഫയർസ്റ്റേഷൻ വേണമെന്നാവശ്യം ശക്തമായത്.ഈ ആവശ്യം ഉന്നയിച്ച് ജില്ലാ ഫയർഓഫീസർ ബന്ധപ്പെട്ടവർക്ക് ഇതിനായുള്ള അപേക്ഷ നൽകിക്കഴിഞ്ഞു. മുതലപ്പൊഴി മുതൽ വെട്ടൂർ വരെയുള്ള കടൽ തീരങ്ങളിൽ ജലാശയ അപകടങ്ങളും സാധാരണയാണ്. ഇത്തരം സാഹചര്യങ്ങളിൽ അടിയന്തര രക്ഷാപ്രവർത്തനങ്ങൾ അനിവാര്യമാണ്. ഈ സാഹചര്യം മുൻ നിറുത്തിയാണ് തീരദേശ ഫയർസ്റ്റേഷൻ എന്ന ആവശ്യം ഉയർന്നത്.തീരദേശ ഫയർസ്റ്റേഷൻ…
-
വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസില്‍ കൂട്ടരാജി, പാര്‍ട്ടിവിടുന്നത് നൂറിലധികംപേര്‍; ഞെട്ടലില്‍ നേതൃത്വം
15-02-2023 തിരുവനന്തപുരം: തിരുവനന്തപുരത്ത് വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ്സില്‍ കൂട്ടരാജി. ഡിസിസി നേതാക്കളടക്കം നൂറിലധികം അംഗങ്ങളാണ് പാര്‍ട്ടി വിടുന്നത്. നേരത്തെ വട്ടിയൂര്‍ക്കാവില്‍ വിമതയോഗം ചേര്‍ന്നവരാണ് രാജിവെയ്ക്കുന്നത്. കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന് രാജിക്കത്ത് കൈമാറി. കെ.പി.സി.സി ആസ്ഥാനം സ്ഥിതി ചെയ്യുന്ന വട്ടിയൂര്‍ക്കാവ് ബ്ലോക്കിലെ 104 പേര്‍ ഒപ്പിട്ട രാജിക്കത്താണ് കൈമാറിയത്. ആരോപണ വിധേയരെ ഒഴിവാക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നണ് നേതാക്കള്‍ പറയുന്നത്. കെ.പി.സി.സി അംഗങ്ങളായ ഡി.സുദര്‍ശനും ശാസ്തമംഗലം മോഹനനുമെതിരെ നടപടിയില്ലാത്തതിലാണ് പ്രതിഷേധം. ഇവരെ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്നും രാജിക്കത്തില്‍ ആവശ്യപ്പെടുന്നു. 2021-ലെ നിയമസഭ…
-
‘ടൈഫോയ്ഡ് വാക്സിൻ കാരുണ്യ ഫാർമസി വഴി വില കുറച്ച് നൽകും’: ആരോഗ്യമന്ത്രി
15-02-2023 തിരുവനന്തപുരം : ടൈഫോയ്ഡ് വാക്‌സിന്‍ കാരുണ്യ ഫാര്‍മസികള്‍ വഴി ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കെഎംഎസ്‍സിഎല്ലിന് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു.ഭക്ഷ്യസുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായുള്ള ഹെല്‍ത്ത് കാര്‍ഡിന് ടൈഫോയ്ഡ് വാക്സിൻ നിർബന്ധമായ സാഹചര്യത്തിലാണ് തീരുമാനം. ടൈഫോയ്ഡ് വാക്‌സിന്‍ അവശ്യ മരുന്നുകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടാത്തതിനാല്‍ കെഎംഎസ് സിഎൽ വഴി ലഭ്യമാക്കിയിരുന്നില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ പരമാവധി വിലകുറച്ച് ടൈഫോയ്ഡ് വാക്‌സിന്‍ ലഭ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കാരുണ്യ വഴി ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കിയത്.
-
വർക്കല പാപനാശം ബീച്ചിൽ സന്ദർശകർ വർദ്ധിക്കുന്നതിനനുസരിച്ച് സുരക്ഷ കൂട്ടാനുള്ള നടപടികൾ മന്ദഗതിയിലാണെന്ന് ആക്ഷേപം
15-02-2023 വർക്കല: വർക്കല പാപനാശം ബീച്ചിൽ സന്ദർശകർ വർദ്ധിക്കുന്നതിനനുസരിച്ച് സുരക്ഷ കൂട്ടാനുള്ള നടപടികൾ മന്ദഗതിയിലാണെന്ന് ആക്ഷേപം. പത്ത് വർഷം മുൻപ് ബീച്ചിലെ വിവിധ പോയിന്റുകളിൽ 15 പേർ ഡ്യൂട്ടിയിലുണ്ടായിരുന്നത് നിലവിൽ അംഗബലം പകുതിയായി കുറഞ്ഞു.സന്ദർശകർ കൂടിയപ്പോൾ ഇവിടെ ഇപ്പോൾ അപകടം പതിവാണ്. സന്ദർശകരിൽ പലരും ആവേശം കാണിച്ച് കടലിൽ ഇറങ്ങി തിരയിൽ അകപ്പെട്ടുപോയാൽ പിന്നെ രക്ഷാദൗത്യം ലൈഫ് ഗാർഡുകൾക്കാണ്. ആധുനിക രക്ഷാ ഉപകരണങ്ങളുടെ അഭാവത്തിലും രാവിലെ 7 മുതൽ രാത്രി 7 വരെ ഇവർ തീരം കാക്കുന്നു.…
-
10 മണിക്കൂറിൽ 800 മീറ്ററിലധികം പേപ്പർ ചങ്ങല നിർമ്മിച്ച് യുവാവ്
13-02-2023 വിഴിഞ്ഞം: 10 മണിക്കൂറിൽ 800 മീറ്ററിലധികം പേപ്പർ ചങ്ങല നിർമ്മിച്ച് യുവാവ്. ലക്ഷ്യം ഗിന്നസ് റെക്കാഡും ലഹരിക്കെതിരെ ബോധവത്കരണവും.വെണ്ണിയൂർ വവ്വാമൂല വട്ടവിള സങ്കീർത്തനത്തിൽ വിൻസന്റിന്റെയും മിനി കുമാരിയുടെയും മകൻ വിമിൻ എം. വിൻസന്റാണ് ഡ്രോയിംഗ് പേപ്പറിൽ ചങ്ങല തീർത്തത്. ഇന്നലെ രാവിലെ 8 മുതൽ വെങ്ങാനൂർ ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ അദ്ധ്യാപരുടെയും വിദ്യാർത്ഥികളുടെയും മുന്നിലാണ് ചങ്ങല നിർമ്മാണം പൂർത്തിയാക്കിയത്.നിലവിലെ ഗിന്നസ് റെക്കാഡ് അമേരിക്കൻ സ്വദേശിയായ ജൂലി മാക്കിനി വ്യക്തിഗതമായി 11 മണിക്കൂർ കൊണ്ട് നിർമ്മിച്ച…
-
പ്രായവും അവശതയും മറന്ന് പാട്ടിന് താളത്തിൽ ചുവടുവച്ച് വാർദ്ധക്യത്തെ ആഘോഷമാക്കി 78കാരി
13-02-2023 തിരുവനന്തപുരം: പ്രായവും അവശതയും മറന്ന് പാട്ടിന് താളത്തിൽ ചുവടുവച്ച് വാർദ്ധക്യത്തെ ആഘോഷമാക്കി 78കാരിയായ താമരാക്ഷി അമ്മ. കോട്ടൻഹിൽ സ്കൂളിൽ കോർപ്പറേഷനും സാമൂഹ്യസുരക്ഷ മിഷൻ വയോമിത്രവും ചേർന്നാണ് വയോജനോത്സവം ഒരുക്കിയത്. മേരെ സപ്‌നോ കി റാണി കബ് ആയേഗി തൂ, ഉല്ലാസപ്പൂത്തിരികൾ കണ്ണിലണിഞ്ഞവളെ തുടങ്ങിയ പഴയകാല ഗാനങ്ങൾ സാമൂഹ്യസുരക്ഷ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ എ ഷിബു പാടിയപ്പോഴായിരുന്നു താമരാക്ഷി അമ്മയുടെയും സംഘത്തിന്റെയും ഡാൻസ്. കാണികളും ഒപ്പം കൂടിയതോടെ ആവേശവും ഇരട്ടിയായി. പ്രാവച്ചമ്പലത്തെ എഴുപ്പത്തിരണ്ടുകാരി ലളിതാമ്മയും മുടവൻമുകൾ സ്വദേശി…
-
തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വളർച്ച
12-02-2023 തിരുവനന്തപുരം: അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 83.6% റെക്കോഡ് വളര്‍ച്ച.വിമാന ഷെഡ്യൂളുകളില്‍ 31.53% വളര്‍ച്ചയും രേഖപ്പെടുത്തി.2023 ജനുവരി മാസത്തില്‍ ആകെ 323792 യാത്രക്കാര്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ യാത്ര ചെയ്തു. 2022 ജനുവരിയിലെ മൊത്തം യാത്രക്കാരുടെ എണ്ണം 176315 ആയിരുന്നു. 2022 ജനുവരി മാസത്തില്‍ ശരാശരി പ്രതിദിന യാത്രക്കാരുടെ എണ്ണം 5687 ആയിരുന്നത് 2023 ജനുവരിയില്‍ 10445 ആയി ഉയര്‍ന്നു. 2022 ജനുവരിയില്‍ 1671 ആയിരുന്ന എയര്‍ ട്രാഫിക് മൂവ്‌മെന്റ് 2023…
-
ഓർക്കുന്നുവോ ഹോപ്പ് ( Hope) എന്ന ബാലനെ ?
ലോകത്ത് ഏറ്റവും കൂടുതൽ ഷെയർ ചെയ്യപ്പെട്ട ചിത്രങ്ങളിലൊന്നാണ് മൃതപ്രായനായ അവൻ അത്യാർത്തിയോടെ കുപ്പിയിൽ നിന്നും വെള്ളം കുടിക്കുന്നത്. നൈജീരിയയിലെ തെരുവിൽ സ്വന്തം വീട്ടുകാരും ബന്ധുക്കളും ചേർന്ന് ഉപേക്ഷിച്ച ബാലനെ കാണു ന്നവരൊക്കെ ഉപദ്രവിക്കുകയും കല്ലെറിഞ്ഞോടിക്കു കയും ചെയ്യുക പതിവായിരുന്നു. ദുർമന്ത്രവാദിയുടെ പ്രതിരൂപവും പിശാചും എന്ന് ഗോത്രം വരെ മുദ്രകുത്തിയതിനാലാണ് അവനെ ഉപേക്ഷിക്കാൻ രക്ഷിതാക്കൾ വരെ തയ്യറായത്. പട്ടിണിയുടെ പേക്കോലമായി തെരുവിൽ മരണത്തെ മുന്നിൽക്കണ്ട് തളർന്നുവീണ ബാലനെ ഡെന്മാർ ക്കുകാരായ സാമൂഹ്യപ്രവർത്തക Anja Ringgren Lovén ഉം ഭർത്താവ്…
-
കേന്ദ്രമന്ത്രി വി. മുരളീധരന്റെ വീടിന് നേരെ ആക്രമം: പ്രതിയായ കണ്ണൂർ സ്വദേശി അറസ്റ്റിൽ
Feb 12, 2023 തിരുവനന്തപുരം: കേന്ദ്രമന്ത്രി വി. മുരളീധരന്‍റെ വീട് ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. കണ്ണൂർ പയ്യന്നൂർ സ്വദേശി കെ.വി. മനോജാണ് അറസ്റ്റിലായത്. ഇയാൾക്ക് മാനസിക വൈകല്യമുണ്ടെന്ന് പോലീസ് പറഞ്ഞു. തമ്പാനൂരിൽനിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. ഇയാൾ 10 വർഷം മുമ്പ് ശ്രീകാര്യത്തും വഞ്ചിയൂരിലും താമസിച്ചിട്ടുണ്ട്. ആനന്ദ ഭവൻ ഹോട്ടലിൽ സ്റ്റാഫായി മുമ്പ് ജോലി ചെയ്തിരുന്നു. മുരളീധരന്‍റെ ഉള്ളൂരിലെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. വീടിന്‍റെ ജനൽ ചില്ലുകൾ തകർന്നിരുന്നു. വാതിലുകൾ തുറക്കാനും ശ്രമം നടന്നു.…
-
വായ്പ അപേക്ഷയുമായെത്തിയ യുവതിയെ മാനേജര്‍ കടന്നു പിടിച്ചതായി പരാതി
12-02-2023 തിരുവനന്തപുരം:വായ്പ അപേക്ഷയുമായെത്തിയ യുവതിയെ മാനേജര്‍ കടന്നു പിടിച്ചതായി പരാതി. തിരുവനന്തപുരം വെമ്പായം സര്‍വീസ് സഹകരണ ബാങ്ക് കന്യാകുളങ്ങര ബ്രാഞ്ചിലെ മാനേജര്‍ സുനില്‍ കുമാറിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗമായ യുവതിയാണ് പരാതിക്കാരി. കടന്നു പിടിക്കുകയും നഗ്നതാ പ്രദര്‍ശനം നടത്തുകയും ചെയ്തതായാണ് പരാതി.പരാതിയെ തുടര്‍ന്ന് വട്ടപ്പാറ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പാര്‍ട്ടിക്കും യുവതി പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ സുനില്‍കുമാര്‍ ക്ഷമാപണം നടത്തിയതിന്റെ ശബ്ദരേഖ പുറത്തെത്തിയിട്ടുണ്ട്.ജനുവരി 6 ന് വൈകിട്ടോടെയാണ് അതിക്രമം നടന്നത്. വായ്പ എടുക്കുന്നതിന്…
-
വക്കം എംജി സൗണ്ട്സ് കടയുടെ പൂട്ടുകൾ മോഷ്ടക്കൾ അറുത്ത് മാറ്റവാനുള്ള ശ്രമം
12-02-2023 കടയ്ക്കാവൂർ : കടയ്ക്കാവൂരിൽ പൂട്ട് പൊളിച്ച് മൈക്ക്സെറ്റ് കടയിൽ നിന്ന് 60000 രൂപയോളം വിലവരുന്ന കേബിളുകൾ മോഷണം പോയതായി പരാതി.ഒരുമാസത്തിനിടെ മേഖലയിലെ വിവിധ ഭാഗങ്ങളിലെ സൗണ്ട്സ് കടകളിൽ നിന്നും ലക്ഷങ്ങളുടെ ഇലക്ട്രിക് കേബിളുകളാണ് പൂട്ട്പൊളിച്ച് മോഷ്ടാക്കൾ കടത്തിയതെന്നാണ് പരാതി.ഫെബ്രുവരി 10 ന് രാത്രിയോടെയാണ് സംഭവം ചന്ദ്രബാബുവിന്റെ ഉടമസ്ഥതയിൽ കടയ്ക്കാവൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ചന്തു സൗണ്ട്സ് എന്ന കടയിൽ നിന്നാണ് ഏതാണ്ട് അറുപതിനായിരത്തോളം വിലവരുന്ന 30 കോയിൽ ഇലക്ട്രിക് കേബിളുകൾ പൂട്ട് അറുത്ത്മാറ്റി മോഷ്ടിക്കപ്പെട്ടത്.സമാനമായ മോഷണം കഴിഞ്ഞ…
-
ശാർക്കര പൊങ്കാലയ്ക്കായി നാടൊരുങ്ങി
12-02-2023 ചിറയിൻകീഴ്: ശാർക്കര അമ്മയുടെ തിരുനടയിൽ നാളെ പൊങ്കാല അർപ്പിക്കാനുള്ള നിമിഷവും കാത്ത് വ്രതമിരിക്കുകയാണ് ഭക്തജനങ്ങൾ. നാളെ രാവിലെ 9.45ന് ക്ഷേത്ര മേൽശാന്തി തോട്ടയ്ക്കാട് കോയിക്കൽ മഠം പ്രകാശൻ നമ്പൂതിരി പണ്ടാര അടുപ്പിൽ തീ പകരുന്നതോടെ പൊങ്കാലയ്ക്ക് തുടക്കമാകും. ഉച്ചയ്ക്ക് 11.45നും 12.30നും ഇടയ്ക്ക് പൊങ്കാല നിവേദ്യം നടക്കും. ക്ഷേത്ര ഉപദേശകസമിതിയുടെ നേതൃത്വത്തിൽ ക്ഷേത്രപറമ്പ് നിരപ്പാക്കി അടുപ്പുകൾ കൂട്ടുന്ന പ്രവർത്തനങ്ങൾ പൂർത്തിയായിവരുന്നു. പതിനായിരക്കണക്കിന് വരുന്ന പൊങ്കാല ഭക്തർക്ക് ആവശ്യമുള്ള അടുപ്പുകൾ ക്ഷേത്ര ഭാരവാഹികൾ തന്നെ ഒരുക്കുന്നത് ഒരുപക്ഷേ ശാർക്കര ക്ഷേത്രത്തിന്റെ…
-
കള്ളൻ കഷണങ്ങളാക്കിയ സൈക്കിളിനു പകരം ഫമീസിനു പുതിയ സൈക്കിൾ
11-02-2023 ഏലൂർ ∙ കള്ളൻ മോഷ്ടിച്ചുകൊണ്ടുപോയി കഷണങ്ങളാക്കി മാറ്റിയ സൈക്കിളിനു പകരം ആറാം ക്ലാസുകാരൻ ഫമീസിനു പുതിയ സൈക്കിൾ സമ്മാനിച്ചു കൗൺസിലർ. കള്ളനെ പിടിച്ചുവെങ്കിലും ഏറെ മോഹിച്ചു വാങ്ങിയ സൈക്കിൾ നഷ്ടപ്പെട്ട ദുഃഖത്തിലായിരുന്നു ഫമീസ്. ഞായറാഴ്ച പുത്തലത്ത് മദ്രസയുടെ മുന്നിൽ നിന്നാണു ഫമീസിന്റെ സൈക്കിൾ മോഷണം പോയത്. ഫമീസും പിതാവ് ഷെറീഫും പൊലീസും ചേർന്നു നടത്തിയ അന്വേഷണത്തിലാണ് ഗ്ലാസ്ഫാക്ടറി ഭാഗത്തു വീടിനു മുന്നിൽ തന്റെ സ്വപ്നം പല കഷണങ്ങളായി കിടക്കുന്നതു കണ്ടത്. അവയെല്ലാം പൊലീസ് തൊണ്ടിമുതലായി എടുക്കുകയും…
-
തീരദേശ റോഡ് വികസനവുമായി ബന്ധപ്പെട്ട് റോഡുപണി എന്ന പേരിൽ റോഡ് കുത്തിക്കിളച്ചിട്ടിട്ട് നാളുകളേറെയായി
11-02-2023 കടയ്ക്കാവൂർ: തീരദേശ റോഡ് വികസനവുമായി ബന്ധപ്പെട്ട് റോഡുപണി എന്ന പേരിൽ റോഡ് കുത്തിക്കിളച്ചിട്ടിട്ട് നാളുകളേറെയായി. കലുങ്ക് നിർമ്മാണത്തിന്റെ പേരിൽ അഞ്ചുതെങ്ങ് - ആലംകോട് റോഡിൽ ആരംഭിച്ച നിർമ്മാണമാണ് ഇതുവരെ പൂർത്തിയാകാത്തത്. കടയ്ക്കാവൂർ പൊലീസ് സ്റ്റേഷന് സമീപമുള്ള കലുങ്ക് നിർമ്മാണം പൂർത്തിയാക്കാത്തതിനാൽ കോൺക്രീറ്റിനായി നിറുത്തിയിരിക്കുന്ന കമ്പികൾ റോഡിലേക്ക് തള്ളിനിൽക്കുകയാണ്. ഇവിടെ ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപ്പെടാൻ സാദ്ധ്യതയേറെയാണ്. നിലയ്ക്കാമുക്ക്, ഗാന്ധിമുക്ക് ഭാഗത്ത് പൊതുവെ വീതിയുള്ള റോഡായിരുന്നു. എന്നാൽ അശാസ്ത്രീയമായ ഒാട നിർമ്മാണം മൂലം ഇൗ ഭാഗത്ത്…
-
വർക്കല ഗവ.ജില്ലാ ആയുർവേദ ആശുപത്രിയിലെ ഡീലക്സ് സ്യൂട്ട് പേവാർഡ് കെട്ടിട നിർമ്മാണം 4 വർഷം പിന്നിട്ടിട്ടും പൂർത്തിയായില്ല
11-02-2023 വർക്കല: വർക്കല ഗവ.ജില്ലാ ആയുർവേദ ആശുപത്രിയിലെ ഡീലക്സ് സ്യൂട്ട് പേവാർഡ് കെട്ടിട നിർമ്മാണം 4 വർഷം പിന്നിട്ടിട്ടും പൂർത്തിയായില്ല. രണ്ടുനില കെട്ടിടത്തിന്റെ സ്ട്രക്ചർ നിർമ്മാണം മാത്രമാണ് ഇതുവരെ നടന്നത്. തിരുവനന്തപുരം ജില്ലാപഞ്ചായത്തിന്റെ അധീനതയിലുള്ള ആശുപത്രിയിലെ ഈ ദുരവസ്ഥയ്ക്ക് പരിഹാരം കാണാൻ അധികൃതർക്ക് കഴിയാതെ പോകുന്നതായും ആരോപണമുണ്ട്. കൊവിഡ് പ്രതിസന്ധിയും വാപ്കോസിന്റെ കീഴിൽ നിർമ്മാണജോലികളിൽ ഏർപ്പെട്ട സബ് കോൺട്രാക്ടർമാർക്ക് സമയത്ത് ബില്ലുകൾ മാറിക്കിട്ടാത്തതും പ്രതിസന്ധിക്ക് മറ്റൊരു കാരണമായി. പിന്നീട് വാപ്കോസ് നിർമ്മാണച്ചുമതല ഒഴിഞ്ഞശേഷവും അവശേഷിക്കുന്ന ജോലികൾക്കായി വീണ്ടും…
-
ഇടിഞ്ഞുപൊളിഞ്ഞ് നഗരസഭാ ക്വാർട്ടേഴ്‌സ്; പദ്ധതികൾക്കായുള്ള കാത്തിരിപ്പു നീളുന്നു
09-02-2023 ആറ്റിങ്ങൽ : പൊളിഞ്ഞുവീണ് വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്നു നഗരസഭാ ക്വാർട്ടേഴ്‌സിന്റെ കെട്ടിടങ്ങൾ. കാലപ്പഴക്കംകൊണ്ട് ദുർബലാവസ്ഥയിലായ കെട്ടിങ്ങൾ പൊളിച്ചുനീക്കുന്നതിനോ പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനോ അധികൃതരുടെ ഭാഗത്തുനിന്നു യാതൊരു നടപടിയുമുണ്ടായിട്ടില്ല. അനാഥമായി കിടക്കുന്ന കെട്ടിടങ്ങളിൽ ചിലതിൽ സ്വകാര്യവ്യക്തി വിറകു സൂക്ഷിക്കുകയാണ്. കഴിഞ്ഞ 30 വർഷമായി കെട്ടിടങ്ങളിൽ ആൾത്താമസമില്ല. വലിയകുന്നിനു സമീപം രണ്ടേക്കറോളം ഭൂമിയിലാണ് നഗരസഭാ ക്വാർട്ടേഴ്‌സ്. 60 വർഷത്തിലധികം പഴക്കമുള്ളതാണിത്. നഗരസഭയിലെ ശുചീകരണവിഭാഗം തൊഴിലാളികൾക്ക് താമസിക്കുന്നതിനായി നിർമിച്ചവയാണിവ. വെട്ടുകല്ലുകൊണ്ട് ചുമര് നിർമിച്ച് പൂശി ഓടിട്ട മേൽക്കൂരയോടുകൂടിയതാണ് ക്വാർട്ടേഴ്‌സ്. ചെറിയവരാന്തയും മുറിയും…