Category: Uncategorized
-
കിണറ്റിൽ മുങ്ങിത്താഴ്ന്ന രണ്ടു വയസ്സുകാരനായ കുഞ്ഞനുജനെ ജീവൻ വില നൽകി രക്ഷിച്ച് എട്ടു വയസ്സുകാരി. മാങ്കാംകുഴി കല്ലിത്തുണ്ടം പറങ്കാംകൂട്ടത്തിൽ വാടകയ്ക്കു താമസിക്കുന്ന കുടുംബത്തിലെ ദിയ ഫാത്തിമ.
-
എലത്തൂര്‍ ട്രെയിന്‍ ആക്രമണക്കേസിലെ പ്രതിയായ ഷഹറൂഖ് സെയ്ഫിയെ പിടികൂടി.
April 5, 2023 എലത്തൂര്‍ ട്രെയിന്‍ ആക്രമണക്കേസിലെ പ്രതിയായ ഷഹറൂഖ് സെയ്ഫിയെ പിടികൂടിയത് കേരളാ പൊലീസിന്റെ പഴുതടച്ച അന്വേഷണത്തിനൊടുവില്‍. അക്രമം നടന്ന് നാലാം ദിവസമാണ് ഷഹറൂഖിനെ പ്രത്യേക അന്വേഷണസംഘം മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ നിന്ന് പിടികൂടിയത്.തലയ്ക്കും മുഖത്തും കാലിലും കൈയിലും പരുക്കേറ്റ ഷഹറൂഖ്, ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് പിടിയിലായത്. കേന്ദ്ര ഏജന്‍സികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മുംബൈ എടിഎസാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ചികിത്സയ്ക്ക് ശേഷമായിരിക്കും ഇയാളെ കേരളത്തിലെത്തിക്കുകയെന്നും സൂചനയുണ്ട്. എലത്തൂരിലെ ആക്രമണത്തിന് ശേഷം ട്രെയിനും മറ്റ്…
-
ഭാര്യയെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തിയ ശേഷം സ്വയം തീ കൊളുത്തിയ ഭർത്താവും മരിച്ചു
05-04-2023 ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിയും പെട്രോൾഒഴിച്ചു കത്തിച്ചും കൊലപ്പെടുത്തിയ ശേഷം സ്വയം തീ കൊളുത്തിയതിനെ തുടർന്നുഗുരുതരമായി പൊള്ളലേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന ഭർത്താവും മരിച്ചു.മെഡിക്കൽ കോളജ് ആശുപത്രി ഓഫിസിലെ സീനിയർ സൂപ്രണ്ട് വൈ. അലി അക്ബർ (55) ആണ്ഇന്നലെ രാത്രി പത്തോടെ മരിച്ചത്.അഴീക്കോട് വളവെട്ടി പുലിക്കുഴി അർഷാസിൽ സഹീറ (67), മകൾ നെടുമങ്ങാട് ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക മുംതാസ് (47) എന്നിവരെ ക്രൂരമായികൊലപ്പെടുത്തിയ ശേഷമാണ് അലി അക്ബർ ശരീരത്തിൽ പെട്രോൾ ഒഴിച്ചു സ്വയംകത്തിച്ചത്. കഴിഞ്ഞ 30…
-
ക്ഷേത്രത്തിലെ ഗാനമേളയ്ക്കിടെയുണ്ടായ സംഘർഷത്തിൽ പൊലീസുകാരന് പരിക്കേറ്റു, മൂന്ന് പേർ അറസ്റ്റിൽ
April 4, 2023 തിരുവനന്തപുരം: ക്ഷേത്രത്തിലെ ഗാനമേളയ്ക്കിടെയുണ്ടായ സംഘർഷത്തിൽ പൊലീസുകാരന് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടാക്കട അഞ്ചുതെങ്ങിൻമൂട് രാധാ ഭവനിൽ ആകാശ് (24), കാട്ടാക്കട നാവെട്ടിക്കോണം തടത്തരികത്ത് വീട്ടിൽ പ്രണവ് (29 ) ഒരു 16 കാരൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത രണ്ടു പേരെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു. പ്രായപൂർത്തിയാകാത്തയാളെ ജുവനൈൽ കോർട്ടിൽ ഹാജരാക്കി. ഞായറാഴ്ച പുലർച്ചെ 12. 30-ന് കാട്ടാൽ ഭദ്രകാളി ക്ഷേത്രത്തിലെ…
-
അഴിമതി കേസിലെ പ്രതിയെ സർക്കാർ സംരക്ഷിക്കുന്നുവെന്ന് ആക്ഷേപം.
04.04.2023 തിരുവനന്തപുരം: അഴിമതി കേസിലെ പ്രതിയെ സർക്കാർ സംരക്ഷിക്കുന്നുവെന്ന് ആക്ഷേപം. കൈക്കൂലി കേസിൽ പിടിയിലായ തിരുവല്ല നഗരസഭാ മുൻ സെക്രട്ടറി നാരായണനെതിരായ പരാതികൾ അട്ടിമറിച്ചുവെന്നാണ് ആരോപണം. നാരായണൻ മുൻപ് നെടുമങ്ങാടും ചെങ്ങന്നൂരും നഗരസഭകളിൽ സെക്രട്ടറിയായിരുന്നപ്പോൾ ഉയർന്ന ആരോപങ്ങളും വിജിലൻസ് പരിശോധിക്കുന്നുണ്ട്. ഒരു കരാറുകാരനിൽ നിന്നും 25,00O രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് നാരായണൻ പിടിയിലായത്. കേസിലെ പരാതിക്കാരന് നാരായണന്റെ ഭാഗത്ത് നിന്ന് ഭീഷണിയുണ്ടെന്ന് വിജിലൻസ് കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. നാരായണന്റെ സ്വത്ത് സമ്പാദനവും സാമ്പത്തിക ഇടപാടുകളും പരിശോധിക്കണമെന്ന് നെടുമങ്ങാട് മുനിസിപ്പാലിറ്റി…
-
ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്ര കിഴക്കേനടയിൽ ഇന്നലെ അമ്പലപ്പുഴ സംഘത്തിന്റെ വേലകളി അരങ്ങേറി
04-04-2023 തിരുവനന്തപുരം: പൈങ്കുനി ഉത്സവത്തോടനുബന്ധിച്ച് ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്ര കിഴക്കേനടയിൽ ഇന്നലെ അമ്പലപ്പുഴ സംഘത്തിന്റെ വേലകളി അരങ്ങേറി. ശ്രീചിത്തിര തിരുനാൾ സ്മാരക സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിൽ,പദ്മതീർത്ഥക്കരയിൽ സ്ഥാപിച്ചിട്ടുള്ള പാണ്ഡവ ശില്പങ്ങൾക്കു മുന്നിലാണ് കൗരവരെ പ്രതീകാത്മമായി അവതരിപ്പിച്ച് വേലകളി നടത്തിയത്. ക്ഷേത്രസ്ഥാനി മൂലം തിരുനാൾ രാമവർമ ദീപം തെളിച്ചതിനു പിന്നാലെ കിഴക്കേനടയിൽ നിന്ന് വിളംബര ഘോഷയാത്ര ആരംഭിച്ചു. വനവാസ കാലത്ത് പാണ്ഡവർ അനന്തൻ കാട്ടിൽ താമസിച്ചിരുന്നെന്നും അവരെ നേരിടാൻ ആയുധവുമായി കൗരവർ എത്തിയെന്നും ഭീമസേനൻ അവരെ തുരത്തിയെന്നുമുള്ള ഐതിഹ്യത്തെ…
-
മാതൃകാ പ്രീ-പ്രൈമറി പദ്ധതി വർണ്ണക്കൂടാരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ചെയ്തു
03-04-2023 തിരുവനന്തപുരം:ഭാവി ജീവിതം മികവുറ്റതാക്കാൻ പ്രാപ്തമാകുന്ന ശൈശവാനുഭവങ്ങൾ കൈവരിക്കുന്നതിനാണ് പ്രീപ്രൈമറി വിദ്യാഭ്യാസത്തിൽ സർക്കാർ മുൻഗണന നൽകുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. സർവശിക്ഷാ കേരളം നടപ്പാക്കുന്ന സ്റ്റാർസ് മാതൃകാ പ്രീപ്രൈമറി 2022-23 വർണ്ണക്കൂടാരം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോലിയക്കോട് ഗവൺമെന്റ് വെൽഫയർ എൽപി സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. മാതൃക പ്രീ-പ്രൈമറി പദ്ധതി സംസ്ഥാനത്തുടനീളം ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ 440 അംഗീകൃത പ്രീപ്രൈമറി സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുന്നതിന് 44 കോടിരൂപയാണ് പദ്ധതിയിലൂടെ സർക്കാർ ചെലവാക്കുന്നത്.…
-
അപകടത്തിൽ സ്കൂട്ടർ യാത്രക്കാരി മരിച്ച സംഭവം; കാർ ഡ്രൈവർ അറസ്റ്റിൽ
03-04-2023 കിളിമാനൂർ: കിളിമാനൂരിൽ സ്കൂട്ടർ യാത്രക്കാരി മരിച്ച അപകടത്തിൽ കാർ ഓടിച്ച തിരുവല്ല സ്വദേശി ഗിരീഷ് കുമാർ (54) അറസ്റ്റിൽ. ഇയാൾ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പൊലീസ് വ്യക്തമാക്കി. എയർ പോർട്ടിൽ പോയി മടങ്ങുന്ന വഴിയാണ് സംഭവം നടന്നത്. അലക്ഷ്യമായും അമിത വേഗത്തിലും വാഹനം ഓടിച്ചതിനാണ് കേസ് എടുത്തിരിക്കുന്നത്. നിയന്ത്രണം വിട്ട കാർ രണ്ട് കാറുകളിലിടിച്ചതിന് ശേഷം സ്കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സ്കൂട്ടർ യാത്രക്കാരിയായ കിളിമാനൂർ സ്വദേശി അജിലയാണ് മരിച്ചത്.
-
ശ്രീകാര്യത്ത് ഘോഷയാത്രയ്ക്കിടെ ആന ഇടഞ്ഞു
03-04-2023 ശ്രീകാര്യം: കരിമ്പുകോണം ദേവീ ക്ഷേത്രത്തിലെ ഘോഷയാത്രക്കിടെ ആന ഇടഞ്ഞു. തുമ്പിക്കൈകൊണ്ടുള്ള അടിയേറ്റ് 5പേർക്കു പരുക്കേറ്റു. ഇവരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പരുക്കു സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ശ്രീകാര്യം സ്വദേശി കൃഷ്ണവർധൻ(12), അണിയൂർ സ്വദേശി അച്ചു(30), ചെമ്പഴന്തി സ്വദേശി സോണി(28), പൗഡിക്കോണം സ്വദേശി സന്ധ്യ(34), ശ്രീകാര്യം സ്വദേശി കെസിയ(19) എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ രാത്രി പത്തേമുക്കാലോടെയാണ് സംഭവം.2 ആനകളെ അണിനിരത്തിയായിരുന്നു ഘോഷയാത്ര നടന്നത്. വൻ ജനാവലിയാണ് ഘോഷയാത്രയിലുണ്ടായിരുന്നത്. ചെക്കാലമുക്ക് ജംക്ഷനിൽ എത്തിയപ്പോഴാണ് കൂട്ടത്തിലുണ്ടായിരുന്ന അയ്യപ്പൻ എന്ന…
-
വക്കം ഗ്രാമപഞ്ചായത്തിൽ കാൽനട പ്രചരണജാഥ സംഘടിപ്പിച്ചു
വക്കം: മിനിമം വേതനം പ്രതിമാസം 26,000/- രൂപ നല്കുക, എല്ലാവർക്കും 10,000/- രൂപ വീതം പെൻഷൻ ഉറപ്പു വരുത്തുക, കരാർവൽക്കരണം ഉപേക്ഷിക്കുക, അഗ്നിപഥ് സ്കീം റദ്ദാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി സിഐറ്റിയു കർഷക സംഘം കർഷക തൊഴിലാളി എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ഏപ്രിൽ 5ന് മസ്ദൂർ കിസാൻ സംഘർഷ് റാലി ( പാർലമെൻ്റ് മാർച്ച്) നടത്തുന്നു.ഇതിൻ്റെ പ്രചരണാർത്ഥം വക്കം പഞ്ചായത്ത് സംയുക്ത ജാഥ സിഐറ്റിയു ആറ്റിങ്ങൽ ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ജാഥായുടെ ക്യാപ്റ്റൻ കർഷക തൊഴിലാളി…
-
മഹിളകളുടെ പന്തം കൊളുത്തി പ്രതിഷേധം.
അഞ്ചുതെങ് :കേരളത്തിലെ സ്ത്രീകൾക്കെതിരെ ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ നടത്തിയ ഹീനമായ പദപ്രയോഗത്തിൽ പ്രതിഷേധിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധിച്ചു.കേരളത്തിലെ സ്ത്രീകൾ അഴിമതി നടത്തി തിന്നു കൊഴുത്തു പൂതനകളായി നടക്കുന്നുവെന്നാണ് സുരേന്ദ്രൻ്റെ പ്രസ്താവന. ഇത് തികച്ചും അപലപനീയവും രാഷ്ട്രീയ നേതാവിന് ഒട്ടും യോജിക്കാത്തതുമാണ്. പ്രതിഷേധ സമരം അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ആറ്റിങ്ങൽ ഏര്യാ പ്രസിഡൻ്റ് ലിജാ ബോസ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡൻ്റ് സരിതാ ബിജു…
-
രാഹുൽ ഗാന്ധി അയോഗ്യൻ, വിജ്ഞാപനം പുറത്ത്
March 24, 2023 രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കി. ഇന്നലെ മുതൽ അയോഗ്യൻ എന്ന വിജ്ഞാപനം.നടപടി സൂറത്ത് കോടതിയുടെ വിധിക്ക് പിന്നാലെ. മാനനഷ്ട കേസിൽ ശിക്ഷിക്കപ്പെട്ട വയനാട് എംപി രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി. ലോക്സഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. അയോഗ്യത തുടരുക ആണെങ്കിൽ 6വർഷത്തേക്ക് രാഹുലിന് മത്സരിക്കാൻ സാധിക്കില്ല. നിലവിൽ പൂർണമായി രാഹുൽ ഗാന്ധി എം പി സ്ഥാനത്ത് നിന്ന് അയോഗ്യനായിരിക്കുകയാണ്.വയനാട് എം പി സ്ഥാനമാണ് രാഹുലിന് നഷ്ടമായിരിക്കുന്നത്.അപ്പീല്‍നല്‍കാനായി ശിക്ഷ 30 ദിവസത്തേക്ക് മരവിപ്പിച്ച് സൂറത്ത്…
-
വാഴവള്ളിയിൽ ഭദ്രമാക്കി അങ്കണവാടിയുടെ സുരക്ഷിതത്വം.
24-03-2023 ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ വാർഡ് 7 അറാട്ട്കടവിലെ ഏഴാം നമ്പർ അങ്കണവാടിയുടെ സുരക്ഷിതത്വം വാഴവള്ളിയിൽ ഭദ്രം. അങ്കണവാടി കോമ്പൗണ്ട് ഗേറ്റിന്റെ പൂട്ട് തകരാറിലായതിനെ തുടർന്നാണ് ജീവനക്കാർ വാഴവള്ളിയിൽ സുരക്ഷിതത്വം തീർത്തിരിക്കുന്നത്. ഒരാഴ്ച്ച മുൻപ് രാത്രിയിൽ ഗേറ്റ് തുറന്ന് കിടക്കുന്നത് കണ്ട പ്രദേശവാസികൾ വിവരം അങ്കണവാടി ജീവനക്കാരെ അറിച്ചു. എന്നാൽ പൂട്ട് തകരാറായത് കൊണ്ടാണ് പൂട്ടാൻ സാധിക്കാത്തതെന്നായിരുന്നു ജീവനക്കാർ അന്ന് പറഞ്ഞതെന്ന് പ്രദേശവാസികൾ പറയുന്നു. എന്നാൽ ഒരാഴിച്ച പിന്നിട്ടിട്ടും നിസ്സാര വിലയുള്ള ഒരു പൂട്ട് വാങ്ങി മാറ്റാൻ…
-
കൊടുംവേനലിൽ ഇത്തിരി ദാഹമകറ്റാൻ CITU വിന്റെ തണ്ണീർ പന്തൽ
24-03-2023 കൊടുംവേനലിൽ നട്ടം തിരിയുന്ന ജനങ്ങൾക്ക് ഇത്തിരി ദാഹമകറ്റാൻസിഐറ്റിയുവിൻ്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ കച്ചേരി നടയിൽ തണ്ണീർ പന്തൽ ആരംഭിച്ചു.സംസ്ഥാത്ത് പകൽ താപനില ക്രമാതീതമായി ഉയരുകയാണ്. പുറംജോലി സമയം പോലും സർക്കാർ ക്രമീകരിച്ചിരിക്കുകയാണ്. ഉച്ചക്ക് 12 മണി മുതൽ 3 മണിവരെ പുറംജോലികളിൽ ഏർപ്പെടരുത്. സൂര്യാഘാത സാധ്യത ഏറി വരുന്ന സാഹചര്യത്തിലാണ്സിഐറ്റിയു ആറ്റിങ്ങൽ ഏര്യാ കമ്മറ്റിയുടെ നേതൃത്വത്തിൽ തണ്ണീർ പന്തൽ ആരംഭിച്ചത്. സിഐറ്റിയു സംസ്ഥാന കമ്മറ്റിയംഗം ആർ.സുഭാഷ് കേരളകൗമുദി ആറ്റിങ്ങൽ ലേഖകൻ ബൈജു മോഹനന് കുടിനീരും തണ്ണി മത്തനും…
-
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; ദന്തഡോക്ടർ അറസ്റ്റിൽ.
22-03-2023 ആറ്റിങ്ങൽ: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് പീഡിപ്പിച്ചു എന്ന കേസിൽ ദന്ത ഡോക്ടർ അറസ്റ്റിൽ. ആറ്റിങ്ങൽ ബോയ്സ് സ്കൂളിന് സമീപം സുബിനം ഹൗസിൽ സുബി.എസ്. നായർ (32) ആണ് അറസ്റ്റിലായ ത്. വിഴിഞ്ഞം എസ്എച്ച്ഒ പ്രജീഷ് ശശിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റിന് നേതൃത്വം നൽകി.വർക്കല കവലയൂരിൽ സുബീസ് ഡെന്റൽ കെയർ എന്ന സ്ഥാപനം നടത്തുകയാണ് പ്രതി എന്നു പോലീസ് പറഞ്ഞു. കഴിഞ്ഞ ജൂലൈയിൽ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട 28 കാരിയായ നഗരവാസി വിദ്യാർഥിനിയെ…
-
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ് അവതരിപ്പിച്ചു
22-03-2023 മുടപുരം : ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിക്കുള്ള ബഡ്ജറ്റ് വൈസ് പ്രസിഡന്റ് അഡ്വ. എസ് ഫിറോസ് ലാൽ അവതരിപ്പിച്ചു.44,68,87,437 രൂപ വരവും,43,90,23,305രൂപ ചെലവും, 78,64,132 രൂപ മിച്ചവും ഉള്ള ബഡ്ജറ്റാണ് അവതരിപ്പിച്ചത്.ഉൽപാദന മേഖലയിൽ 69,98,280രൂപയും, ഭവന നിർമ്മാണത്തിന് 1,89,99,000രൂപയും, വനിതാ ഘടക പദ്ധതിയിൽ 43,77,860രൂപയും,കുട്ടികൾ ഭിന്നശേഷി വിഭാഗങ്ങൾ എന്നിവയ്ക്ക്22,00,000രൂപയും, വയോജനങ്ങൾക്കായി 22,00,000 രൂപയും, പശ്ചാത്തല മേഖലയിൽ 1,30,91,899രൂപയും, ആരോഗ്യ മേഖലയിൽ 3,72,99,000രൂപയും,മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് മേഖലയിൽ 33 കോടി രൂപയും, ബജറ്റിൽ…
-
സംസ്ഥാന സർക്കാരിന്റെ തെളിനീരൊഴുകും നവകേരളം തുടർ പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി പി മുരളി കൈത തൈകൾ നട്ട് പാർശ്വഭിത്തികൾ ബലപ്പെടുത്തുന്ന പ്രവർത്തികൾ ഉദ്ഘാടനം ചെയ്തു.
22-03-2023 കിളിമാനൂർ :കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പുഴ പുനരുജീവന പ്രവർത്തനങ്ങളുടെ ഭാഗമായി നഗരൂർ ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിൽ ജലദിനമായ മാർച്ച് 22 ആം തീയതി കാക്കോട് പാടശേഖര സമിതിയുടെ ഏറെക്കാലത്തെ ആവശ്യം പരിഗണിച്ച് പുഴ പുനർജവന പ്രവർത്തിയിൽ ഉൾപ്പെടുത്തി പുഴയുടെ നവീകരണ പ്രവർത്തികൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി പി മുരളി കൈത തൈകൾ നട്ട് പാർശ്വഭിത്തികൾ ബലപ്പെടുത്തുന്ന പ്രവർത്തികൾ ഉദ്ഘാടനം ചെയ്തു. നഗരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി സ്മിത അധ്യക്ഷത വഹിച്ചു പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ്…
-
ഗവ എൽ.പി സ്കൂളിൽ കയറിയ മുള്ളൻ പന്നിയെ ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി പിടികൂടി
17-03-2023 കഠിനംകുളം: കഠിനംകുളം ഗവ എൽ.പി സ്കൂളിൽ കയറിയ മുള്ളൻ പന്നിയെ ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി പിടികൂടി. ഉച്ചയോടെയാണ് സ്കൂളിലെ ക്ലാസ് മുറിയിലേക്ക് മുള്ളൻ പന്നി ഓടി കയറിയത്. സ്കൂളിൽ പൊതുപരിപാടി നടന്നതിനാൽ വിദ്യാർത്ഥികളും അധ്യാപകരും ഓഡിറ്റോറിയത്തിലായിരുന്നു. അതിനാൽ വലിയ അപകടം ഒഴിവായി. ഈ സമയം സ്കൂളിലെ ക്ലാസ് മുറിയിൽ കയറിയ മുള്ളൻ പന്നി, പിന്നീട് ശുചിമുറിയിൽ കയറുന്നത് കണ്ടതോടെ സ്കൂൾ ഹെഡ്മിസ്ട്രസ്സ് എത്തി ശുചിമുറി പൂട്ടിയിട്ടു. പാലോട് ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെത്തിയാണ് മുള്ളൻ പന്നിയെ പിടികൂടിയത്.
-
ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു മൂന്ന് മരണം
17-03-2023 ദേശീയപാത 66ൽ സ്ഥിരം അപകട കേന്ദ്രമായ വട്ടപ്പാറ വളവിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നു പേർ മരിച്ചു. വെള്ളിയാഴ്ച രാവിലെ 6.15 ഓടെയാണ് അപകടം. കോഴിക്കോട് ഭാഗത്തുനിന്നും ചാലക്കുടിയിലേക്ക് ഉള്ളിയുമായി പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്.നിയന്ത്രണംവിട്ട് കൊടുംവളവിലെ സുരക്ഷ ഭിത്തിയിലിടിച്ച് 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. കെ.എൽ 30 ഡി 0759 നമ്പറിലെ ലോറിയാണ് അപകടത്തിൽ പെട്ടത്. ലോറി തലകീഴായി മറിഞ്ഞതിനാൽ അപകടത്തിൽപെട്ടവർ ഏറെ നേരെ അടിയിൽ കുടുങ്ങിക്കിടന്നു.വളാഞ്ചേരി പൊലീസും അഗ്നിശമന സേനയും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്
-
കഠിനംകുളത്ത് തോക്ക് ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി 2 പേർ പിടിയിൽ
16-03-2023 തിരുവനന്തപുരം: കഠിനംകുളത്ത് തോക്ക് ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി 2 പേർ പിടിയിൽ. കഠിനംകുളം കണിയാപുരം പാർവ്വതീ പുത്തനാറിന് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്. തോക്ക് ഉൾപ്പെടെ മാരകായുധങ്ങളുമായി എത്തിയ മൂന്നംഗ സംഘത്തിലെ രണ്ട് പേരാണ് കഠിനംകുളം പോലീസിൻ്റെ പിടിയിലായി. വർക്കല റാത്തിക്കൽ സ്വദേശി ഷാഹുൽ ഹമീദ് (31) കണിയാപുരം മലമേൽ പറമ്പ് സ്വദേശി മനാൽ (32) എന്നിവരാണ് പിടിയിലായത്. ചാന്നാങ്കര അണക്കപ്പിള്ള പാലത്തിനു സമീപം ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം ഒരു ബൈക്കിലെത്തിയ മൂന്നുപേർ റോഡിൽ നിൽക്കുകയായിരുന്ന…