Category: Uncategorized
-
നേപ്പാളിൽ ശക്തമായ ഭൂചലനത്തിൽ ചുരുങ്ങിയത് 60 പേർ മരിച്ചതായി റിപ്പോർട്ട്
04-11-2023 നേപ്പാളിൽ ശക്തമായ ഭൂചലനത്തിൽ ചുരുങ്ങിയത് 60 പേർ മരിച്ചതായി റിപ്പോർട്ട്. 6.4 തീവ്രതയുള്ള ഭൂചലനമാണ് നേപ്പാളിലുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഈ ഭൂചലനത്തിന്റെ പ്രകമ്പനങ്ങൾ ഡൽഹി മേഖലയിലും അനുഭവപ്പെട്ടു. കഴിഞ്ഞദിവസം വൈകീട്ടാണ് ഡൽഹിയിൽ ഭൂചലനം അനുഭവപ്പെട്ടത്. ഡല്‍ഹി, നോയ്ഡ, ഗുരുഗ്രാം, എന്നിവിടങ്ങളിലും ബിഹാറിലെ ചില പ്രദേശങ്ങളിലും ഭൂചലനമുണ്ടായി. ഇവിടെ കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.ഒരു മാസത്തിനിടയിൽ ഡല്‍ഹിയിൽ അനുഭവപ്പെടുന്ന മൂന്നാമത്തെ ഭൂചലനമാണിത്. ലഖ്നൗ പോലുള്ള മേഖലകളിലും ഭൂചലനമുണ്ടായതായി…
-
സഞ്ചാരികളുടെ ഇഷ്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലേക്ക് പ്രത്യേക ടൂർ പക്കേജുമായി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ
03-11-2023 ന്യൂഡൽഹി: സഞ്ചാരികളുടെ ഇഷ്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലേക്ക് പ്രത്യേക ടൂർ പക്കേജുമായി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി). ദീപാവലിയോട് അനുബന്ധിച്ചാണ് ഐആർസിടിസി അഞ്ച് രാത്രിയും 6 പകലും ഉൾപ്പെടുന്ന പാക്കേജ് പ്രഖ്യാപിച്ചത്. ഫാമിലി ആൻഡമാൻ ഹോളിഡേസ് – ഗോഡ് (EHH96) എന്ന പേരിലാണ് ഈ ടൂർ പാക്കേജ്. വിശാലമായ കടൽത്തീരങ്ങളുള്ള ആൻഡമാൻ നിക്കോബാർ ദ്വീപ് വലുതും ചെറുതുമായതും ജനവാസമില്ലാത്ത ദ്വീപുകളാൽ സമ്പന്നമാണ്. നവംബർ ആറുമുതൽ 24 വരെയാണ്…
-
കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മരിച്ച ലിബ്‌നയുടെ സംസ്‌കാര ചടങ്ങുകള്‍ ശനിയാഴ്ച (നാളെ) നടക്കും
03-11-2023 കൊച്ചി: കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മരിച്ച ലിബ്‌നയുടെ സംസ്‌കാര ചടങ്ങുകള്‍ ശനിയാഴ്ച (നാളെ) നടക്കും. നാളെ രാവിലെ മലയാറ്റൂര്‍ നീലിശ്വരം എസ്എന്‍ഡിപി സ്‌കൂളില്‍ പൊതുദര്‍ശനം നടത്തും. 2.30 ന് വീട്ടില്‍ എത്തിക്കും. വൈകിട്ട് നാല് മണിക്ക് സംസ്‌കാരം കൊരട്ടിയിലെ യഹോവയുടെ സാക്ഷികളുടെ സെമിത്തേരിയില്‍ നടക്കും. ലിബ്‌നയുടെ മൃതദേഹം അവസാനമായി ഒരു നോക്ക് കാണാന്‍ സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അമ്മയ്ക്കും സഹോദരനും കഴിയില്ല. ഇവര്‍ക്ക് ഒരു നോക്ക് കാണാനാണ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്നത്. സ്‌ഫോടനം…
-
സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ അസമയത്ത് വെടിക്കെട്ട് നടത്തുന്ന നിരോധിച്ച് ഹൈക്കോടതി
03-11-2023 സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ അസമയത്ത് വെടിക്കെട്ട് നടത്തുന്ന നിരോധിച്ച് ഹൈക്കോടതി. ഇത്തരത്തിൽ വെടിക്കെട്ട് നടക്കുന്നില്ലെന്ന് അതത് ജില്ല കളക്ടർമാർ ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. വെടിക്കെട്ട് ശബ്ദ, പരിസ്ഥിതി മലിനീകരണങ്ങൾക്ക് കാരണമാകുന്നതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്നും കോടതി പറഞ്ഞു. മരട് ക്ഷേത്രത്തിൽ വെടിക്കെട്ട് നിരോധിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജിയില്‍ ജസ്റ്റിസ് അമിത് റാവല്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ദൈവത്തെ പ്രീതിപ്പെടുത്താൻ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധ ഗ്രന്ഥത്തിലും പറയുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ആരാധനാലയങ്ങളിൽ നിയമവിരുദ്ധമായി വെടിമരുന്ന്…
-
സൂക്ഷിക്കുക അണലിയെ!
സൂക്ഷിക്കുക അണലിയെ! നവംബർ,ഡിസബർ, ജനുവരി മാസങ്ങളിൽ ഏറ്റവും കൂടുതൽ നമ്മുടെ വീടിന്റെ പരിസരങ്ങളിൽ കാണാൻ സാധ്യതയുള്ള ഒരു പാമ്പാണ്’ അണലി’. ഇതിനെ ‘വട്ടകൂറ’, ‘ചേന തണ്ടൻ’, ‘തേക്കില പുളളി’ എന്നിങ്ങനെയുള്ള പേരിലും അറിയപ്പെടുന്നു). ഏറ്റവും വലിയ വിഷപ്പല്ലുള്ള ഒരു പാമ്പും കൂടിയാണ് അണലി. ഇതിനെ ചില ആളുകൾ മലമ്പാമ്പാണെന്നു കരുതി പിടികൂടാറുണ്ട്. നിരവധി അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. രാത്രി സമയത്താണ് ഇവ ഏറ്റവും കൂടുതൽ പുറത്തിറങ്ങാറ്. എലി, പെരുച്ചാഴി എന്നിവയാണ് പ്രധാന ആഹാരം. അതിനാൽ തന്നെ നമ്മുടെ വീടിനോട്…
-
യുവാവ് പൂര്‍ണനഗ്‌നനായെത്തി ആട്ടിന്‍കുട്ടിയെ പീഡിപ്പിച്ചു കൊന്നു
02-11-2023 തിരുവനന്തപുരം: യുവാവ് പൂര്‍ണനഗ്‌നനായെത്തി ആട്ടിന്‍കുട്ടിയെ പീഡിപ്പിച്ചു കൊന്നു. മന:സാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത് തിരുവന്തപുരം കല്ലമ്പലത്ത്. കല്ലമ്പലം പുല്ലൂര്‍മുക്കില്‍ മുളയിലഴികത്തുവീട്ടില്‍ അബ്ദുള്‍ കരീമിന്റെയും സാഹിദ ബീവിയുടെയും വീട്ടില്‍ വളര്‍ത്തിയിരുന്ന 4 ആട്ടിന്‍ കുട്ടികളില്‍ ആറുമാസം പ്രായമുള്ള പെണ്‍ ആട്ടിന്‍കുട്ടിയെയാണ് യുവാവ് പീഡിപ്പിച്ചു കൊന്നത്. ആട്ടിന്‍ കുട്ടികളുടെ കൂട്ടത്തില്‍നിന്ന് പെണ്‍ ആട്ടിന്‍കുട്ടിയെ തിരഞ്ഞു പിടിച്ച് ഇയാള്‍ പിടിച്ചു കൊണ്ടു പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. വെളുപ്പിന് മൂന്നുമണി മുതല്‍ ഇയാളുടെ സാന്നിധ്യം ആ വീട്ടില്‍ സിസിടിവി…
-
കേരളീയം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ നിർവ്വഹിച്ചു
01-11-2023 തിരുവനന്തപുരം: കേരളീയം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ നിർവ്വഹിച്ചു. എല്ലാ രംഗത്തും കേരളത്തിന് പ്രത്യേകതയുണ്ട്. ആർക്കും പിന്നിൽ അല്ല കേരളീയർ എന്ന ആത്മാഭിമാന പതാക ഉയർത്താൻ കഴിയണം. കേരളത്തെ ലോക സമക്ഷം അവതരിപ്പിക്കാനാണ് കേരളീയം പരിപാടിയെന്നും ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. കമലഹാസൻ, മമ്മൂട്ടി, മോഹൻലാൽ, ശോഭന തുടങ്ങിയവരും ഉദ്ഘാടന വേളയിൽ പങ്കെടുത്തു. മഹത്തായ ആശയത്തിന്റെ തുടക്കമാണ് കേരളീയമെന്ന് നടൻ മമ്മൂട്ടി ആശംസാ പ്രസംഗത്തിൽ പറഞ്ഞു. കേരള ചരിത്രത്തിലെ മഹാ…
-
നാളെ മുതല്‍ ഈ മാസം ഏഴുവരെ നടക്കുന്ന കേരളീയം 2023- ന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തി
31-10-2023 തിരുവനന്തപുരം: നാളെ മുതല്‍ ഈ മാസം ഏഴുവരെ നടക്കുന്ന കേരളീയം 2023- ന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തി. വെള്ളയമ്പലം മുതല്‍ ജിപിഒ വരെ വൈകുന്നേരം ആറുമണി മുതല്‍ 10 മണി വരെ വാഹന ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. ഈ മേഖലയില്‍ കേരളീയത്തിലെ വേദികള്‍ ബന്ധിപ്പിച്ചുകൊണ്ട് സന്ദര്‍ശകര്‍ക്ക് സൗജന്യയാത്ര ഒരുക്കാന്‍ 20 ഇലക്ട്രിക് സ്വിഫ്റ്റ് ബസുകള്‍ കെഎസ്ആര്‍ടിസി സജ്ജീകരിച്ചിട്ടുണ്ട്. ഇലക്ട്രിക് സ്വിഫ്റ്റ് ബസ്സും പ്രത്യേക പാസ് നല്‍കിയ വാഹനങ്ങളും ആംബുലന്‍സും മറ്റ് അടിയന്തരസര്‍വീസുകളും മാത്രമേ…
-
ഒട്ടും പ്രതീക്ഷിക്കാതെയാണ് വര്‍ക്കല പുല്ലാന്നിക്കോട് കൊച്ചുവിള വീട്ടില്‍ ആര്‍ അനില്‍കുമാറിനെ തേടി ലോട്ടറിയുടെ രൂപത്തില്‍ ഭാഗ്യം വന്നുചേര്‍ന്നത്
31-10-2023 വര്‍ക്കല: ഒട്ടും പ്രതീക്ഷിക്കാതെയാണ് വര്‍ക്കല പുല്ലാന്നിക്കോട് കൊച്ചുവിള വീട്ടില്‍ ആര്‍ അനില്‍കുമാറിനെ തേടി ലോട്ടറിയുടെ രൂപത്തില്‍ ഭാഗ്യം വന്നുചേര്‍ന്നത്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഗള്‍ഫിലെ ജോലിവിട്ട് നാട്ടില്‍ മടങ്ങിയെത്തിയ അനില്‍ ലോട്ടറി കച്ചവടം ചെയ്താണ് ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നത്. ഇതിനിടയിലാണ് വിന്‍ വിന്‍ ലോട്ടറിയുടെ (WT 465665) ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ അനിലിനെ തേടി എത്തിയത്. വാടക കുടിശിക മൂലം വീട് ഒഴിയേണ്ടിവന്ന സാഹചര്യത്തില്‍ ആയിരുന്നു അനില്‍ കുമാര്‍. മറ്റൊരു കച്ചവടക്കാരന്റെ കയ്യില്‍നിന്ന് വാങ്ങിയ…
-
കേരളത്തിന്‍റെ തനിമ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാൻ കേരളീയം 2023ന് നാളെ കൊടിയേറും
31-10-2023 തിരുവനന്തപുരം: കേരളത്തിന്‍റെ തനിമ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാൻ കേരളീയം 2023ന് നാളെ കൊടിയേറും. നവംബര്‍ ഒന്നിന് രാവിലെ 10 മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് ഉദ്ഘാടനം. ചടങ്ങില്‍ യുഎഇ, ദക്ഷിണ കൊറിയ, നോര്‍വേ, ക്യൂബ തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍, ചലച്ചിത്ര താരങ്ങളായ കമൽഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന, മഞ്ജു വാര്യര്‍, വ്യവസായപ്രമുഖരായ എംഎ യൂസഫലി, രവി പിള്ള എന്നിവരുള്‍പ്പെടെ വലിയ നിരയാണ് പങ്കെടുക്കുക. ജാതീയതയുടേയും ജന്മിത്വത്തിന്‍റേയും നുകങ്ങളില്‍ നിന്നു മോചിപ്പിച്ച് മതേതരത്വത്തിന്‍റേയും ജനാധിപത്യത്തിന്‍റേയും വിളനിലമായി…
-
സിസ്സാര ചെലവിൽ ഇന്ത്യയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള് ടൂർ പാക്കേജുമായി ഇന്ത്യൻ റെയിൽവേ.
31-10-2023 ന്യൂഡൽഹി: സിസ്സാര ചെലവിൽ ഇന്ത്യയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള് ടൂർ പാക്കേജുമായി ഇന്ത്യൻ റെയിൽവേ. ‘നോർത്ത് വെസ്റ്റേൺ ഡിലൈറ്റ് വിത്ത് വൈഷ്ണോദേവി’ (SZBG10) എന്നറിയപ്പെടുന്ന പാക്കേജിൻ്റെ ആദ്യ യാത്ര നവംബർ 19ന് ആരംഭിച്ച് ഡിസംബർ ഒന്നിന് അവസാനിക്കും. 12 രാത്രികളും 13 പകലുമാണ് യാത്ര നീളുക. മിതമായ നിരക്കിൽ രാജ്യത്തിനകത്ത് സഞ്ചരിക്കാവുന്ന തരത്തിലാണ് ടിക്കറ്റ് നിരക്ക് ഉൾപ്പെടെയുള്ളവ ക്രമീകരിച്ചിരിക്കുന്നത്. നിസ്സാരചെലവിൽ ഇന്ത്യയിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് യാത്രയൊരുക്കുന്ന ഭാരത് സൗരവ് ട്രെയിനിലെ3 എസി,…
-
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം തുടരുന്നതിനിടെ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കാനുറച്ച് സർക്കാർ
31-10-2023 തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം തുടരുന്നതിനിടെ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കാനുറച്ച് സർക്കാർ. ഹെവി വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റും സീറ്റ് ബെൽറ്റും ഉറപ്പാക്കുമെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു പറഞ്ഞു. നവംബർ ഒന്ന് മുതൽ സീറ്റ് ബെൽറ്റും ക്യാമറയും വേണമെന്ന് വ്യക്തമാക്കിയിരുന്നു. ഈ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് മന്ത്രി പറഞ്ഞു. വഴിയിൽ തടഞ്ഞ് നിർത്തി വാഹനങ്ങൾ പരിശോധിക്കില്ല. അനവസരത്തിലാണ് ഈ പണിമുടക്ക് നടക്കുന്നത്. സ്വകാര്യ പണിമുടക്ക് കേരളത്തിൽ ഭാഗികമാണ്. തിരുവനന്തപുരം…
-
സംസ്ഥാനത്തെ റേഷൻ വ്യാപാരികൾക്ക് ഡീലർ കമ്മീഷനായി 25.96 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ.
31-10-2023 തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വ്യാപാരികൾക്ക് ഡീലർ കമ്മീഷനായി 25.96 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. സെപ്‌റ്റംബർ മാസത്തിലെ കമ്മീഷൻ വിതരണത്തിനായാണ് തുക വിനിയോഗിക്കുക. ദേശീയ ഭക്ഷ്യസുരക്ഷ പദ്ധതി പ്രകാരം കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കേണ്ട തുകയിൽ 742.62 കോടി രൂപ കുടിശികയാണ്. ഈ സാഹചര്യത്തിലും റേഷൻ വ്യാപരികളുടെ കമ്മീഷൻ അനുവദിക്കാൻ സംസ്ഥാനം തീരുമാനിക്കുകയായിരുന്നുവെന്ന് ധനമന്ത്രി പറഞ്ഞു. കർഷകരിൽനിന്ന് നെല്ല് സംഭരിക്കുന്നതിന് സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് 200 കോടി രുപ കൂടി…
-
സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരുമെന്ന് മുന്നറിയിപ്പ്
31-10-2023 തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരുമെന്ന് മുന്നറിയിപ്പ്. നവംബർ മൂന്ന് മുതൽ അഞ്ചുവരെ കേരളത്തിൽ വീണ്ടും തുലാവർഷം സജീവമാകും. ഇടി മിന്നലോടു കൂടിയ മിതമായ – ഇടത്തരം മഴയ്ക്കാണ് സാധ്യതയുള്ളതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ നിന്നും തെക്കേ ഇന്ത്യക്കു മുകളിലേക്ക് വീശുന്ന കിഴക്കൻ – വടക്ക് കിഴക്കൻ കാറ്റിന്റെയും സ്വാധീനഫലമായി ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ശ്രീലങ്കയ്ക്കും കോമറിൻ മേഖലക്കും മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴിയുടെയും ബംഗാൾ ഉൾക്കടലിൽ…
-
കളമശ്ശേരി ബോംബ് സ്ഫോടനത്തിലെ പ്രതിയായ ഡൊമിനിക് മാര്‍ട്ടിനെ റിമാൻഡ് ചെയ്തു
31-10-2023 കൊച്ചി: കളമശ്ശേരി ബോംബ് സ്ഫോടനത്തിലെ പ്രതിയായ ഡൊമിനിക് മാര്‍ട്ടിനെ റിമാൻഡ് ചെയ്തു. നവംബര്‍ 29 വരെയാണ് റിമാന്‍ഡ് ചെയ്തത്. ഇയാളെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും. പ്രതിക്കെതിരെയുള്ള ആരോപണങ്ങൾ ഗൗരവമുള്ളതാണെന്ന് കോടതി കണ്ടെത്തി. പ്രതിക്ക് ആരോഗ്യ – മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് കോടതി പറഞ്ഞു. തിരിച്ചറിയൽ പരേഡിനും കോടതി അനുമതി നൽകിയിട്ടുണ്ട്. നാളെ സിജെഎം (ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്) കോടതിയിൽ ഇതിനായുള്ള അപേക്ഷ പോലീസ് നൽകും ഇന്ന് വൈകുന്നേരം പ്രതി ഡൊമിനിക് മാർട്ടിനെ എറണാകുളം സെഷൻസ്…
-
കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്‍റര്‍ സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 12കാരി മരിച്ചു. ഇതോടെ മരണസംഖ്യ മൂന്നായി
30-10-2023 കൊച്ചി: കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്‍റര്‍ സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 12കാരി മരിച്ചു. മലയാറ്റൂര്‍ സ്വദേശി ലിബിനയാണ് മരിച്ചത്. ഇതോടെ മരണസംഖ്യ മൂന്നായി. 95 ശതമാനം പൊള്ളലേറ്റ് വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു ലിബിന. ഇന്ന് പുലര്‍ച്ചെ 12.40 നാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്. അപകടത്തെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ 9.51 നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിക്ക് ആവശ്യമായ ചികിത്സകള്‍ മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം നല്‍കിയിരുന്നു. പിന്നീട്, മരുന്നുകളോട് പ്രതികരിക്കാതെ വന്നതോടെ ഇന്ന് (തിങ്കളാഴ്ച) പുലര്‍ച്ചെയാണ് കുട്ടി…
-
ഓവർബ്രിഡ്ജ് നിർമ്മാണം വേഗത്തിലാക്കണം: അടൂർ പ്രകാശ് എം.പി
30-10-2023 ചിറയിൻകീഴ്: ചിറയിൻകീഴിലെ റെയിൽവേ ഓവർബ്രിഡ്‌ജ് നിർമ്മാണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് അടൂർ പ്രകാശ് എം.പി റെയിൽവേ മന്ത്രിക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും കത്ത് നൽകി. ശാർക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജി.സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ വാർഡ് മെമ്പർമാരായ വി.ബേബി, മനുമോൻ ആർ.പി എന്നിവർ എം.പിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കത്ത് നൽകിയത്. നിലവിൽ നിർമ്മാണം ഇഴഞ്ഞുനീങ്ങുകയാണെന്നും മാർച്ച്-എപ്രിൽ മാസത്തിൽ ശാർക്കര ഭരണിയും വ്യാപാരമേളയും നടക്കുന്നതിനാൽ ശാർക്കരയിലെ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന സാഹചര്യമുണ്ടാകും. ഇതൊഴിവാക്കാൻ ഓവർബ്രിഡ്ജ് നിർമ്മാണം അതിന് മുമ്പ് പൂർത്തിയാക്കണമെന്നും…
-
ഗൂണ്ടാ ലിസ്റ്റിൽപ്പെട്ട നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ കടയ്‌ക്കാവൂർ പൊലീസ് പിടികൂടി
30-10-2023 കടയ്ക്കാവൂർ: ഗൂണ്ടാ ലിസ്റ്റിൽപ്പെട്ട നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ കടയ്‌ക്കാവൂർ പൊലീസ് പിടികൂടി. ചിറയിൻകീഴ് മേൽ കടയ്ക്കാവൂർ പഴഞ്ചിറ പറകുന്ന് വീട്ടിൽ അബിൻ കുമാറാണ് ( 26,കൊച്ചമ്പു ) അറസ്റ്റിലായത്. പറകുന്ന് കോളനിയിലുള്ള യുവജന കേന്ദ്രത്തിന്റെ വാതിലും ഉപകരണങ്ങളും അടിച്ചുതകർക്കുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെ ബിയർ കുപ്പി പൊട്ടിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം രക്ഷപ്പെട്ട ഇയാളെ കടയ്ക്കാവൂർ സ്റ്റേഷനിലെ പ്രത്യേക അന്വേഷണസംഘമാണ് പിടികൂടിയത്. 19ന് രാത്രി 8ന് നടന്ന സംഭവത്തിനുശേഷം പ്രതി…
-
കളമശേരി ബോംബ് സ്ഫോടനത്തിൽ മരണസംഖ്യ രണ്ടായി ഉയർന്നു
29-10-2023 കളമശേരി: കളമശേരി ബോംബ് സ്ഫോടനത്തിൽ മരണസംഖ്യ രണ്ടായി ഉയർന്നു. ചികിത്സയിലായിരുന്ന തൊടുപുഴ സ്വദേശിനി കുമാരിയാണ് മരിച്ചത്. 53 വയസായിരുന്നു. സ്ഫോടനത്തിൽ കുമാരിയ്ക്ക് 90 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. അതേസമയം രാവിലെ മരിച്ച സ്ത്രീയെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല പൊള്ളലേറ്റവർ ചികിത്സയിലുള്ള ആശുപത്രികളില്‍ കര്‍ശന നിയന്ത്രണമേർപ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചിരുന്നു.കളമശേരി സ്‌ഫോടനത്തില്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് സെക്കന്‍ററിതലത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മെഡിക്കല്‍ ബോര്‍ഡിന്‍റെ നിര്‍ദേശ പ്രകാരമാണ് സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പൊള്ളലേറ്റവര്‍ക്ക്…
-
ആന്ധ്രപ്രദേശില്‍ പാസഞ്ചർ ട്രെയിനിലേക്ക് മറ്റൊരു ട്രെയിൻ ഇടിച്ചുകയറി വൻ അപകടം
29-10-2023 ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ പാസഞ്ചർ ട്രെയിനിലേക്ക് മറ്റൊരു ട്രെയിൻ ഇടിച്ചുകയറി വൻ അപകടം. ഏഴുപേർ മരിച്ചു. 25 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആന്ധ്രയിലെ വിഴിനഗരത്തിലാണ് സംഭവം. വിഴിനഗരത്തിൽനിന്നും റായഗഡയിലേക്ക് പോവുകയായിരുന്ന പാസഞ്ചർ ട്രെയിനും വിശാഖപട്ടണത്ത് നിന്ന് പാലസയിലേക്ക് പോവുകയായിരുന്നു മറ്റൊരു ട്രെയിനുമാണ് അപകടത്തിൽപെട്ടത്. അപകടത്തിനു പിന്നിലെ കാരണം വ്യക്തമായിട്ടില്ല. ഇടിയുടെ ആഘാതത്തില്‍ പാസഞ്ചര്‍ ട്രെയിനിന്‍റെ മൂന്ന് ബോഗികള്‍ പാളം തെറ്റിയെന്നാണ് പ്രാഥമിക വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പ്രാദേശിക ഭരണകൂടം ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടിയിട്ടുണ്ട്. സമീപ…