Category: Uncategorized
-
പടക്കക്കടയിലെ തീപ്പിടിത്തം: കാരണം കണ്ടെത്താൻ പരിശോധന; അരക്കോടിയുടെ നഷ്ടം
13-11-2023 തിരുവനന്തപുരം : കരമന തമലത്ത് പടക്കക്കട കത്തിപ്പോയ സ്ഥലം ഫൊറൻസിക് വിദഗ്ദ്ധർ പരിശോധിച്ചു. കെ.എസ്.ഇ.ബി. അധികൃതരും സ്ഥലപരിശോധന നടത്തി. സമീപത്തെവിടെയോ പടക്കം കത്തിച്ചപ്പോഴുണ്ടായ തീപ്പൊരിയാണ് കട കത്തിയതിനു കാരണമെന്നാണ് ഉടമ നൽകിയ മൊഴി. എന്നാൽ, വിദഗ്ദ്ധ പരിശോധനയ്ക്കുശേഷമേ കൃത്യമായ കാര്യം കണ്ടെത്താനാവൂ എന്നാണ് പോലീസ് പറയുന്നത്. കടയ്ക്കുമുന്നിലൂടെ വൈദ്യുതി ലൈനുണ്ട്. ഇതിനു താഴെയായി പടക്കങ്ങൾ കടയ്ക്കുമുന്നിൽ നിരത്തി വച്ചിരുന്നു. ശനിയാഴ്ച രാവിലെ പൂജപ്പുര എസ്.ഐ.യുടെ നേതൃത്വത്തിൽ പോലീസെത്തി ഇതുസംബന്ധിച്ച് മുന്നറിയിപ്പു നൽകിയിരുന്നു. കടയ്ക്ക് മുകളിലും മുന്നിലും വൈദ്യുത…
-
വീട് കുത്തി തുറന്ന് മോഷണം. 13 പവനോളം സ്വര്‍ണം മോഷണം പോയി
12-11-2023 തിരുവനന്തപുരം: വര്‍ക്കല ശ്രീനിവാസപുരം പാദതീര്‍ത്ഥത്തില്‍ സാബുവിന്‍റെ ഉടമസ്ഥതയിലുള്ള വീട് കുത്തി തുറന്ന് മോഷണം. 13 പവനോളം സ്വര്‍ണം മോഷണം പോയി. ഈ കഴിഞ്ഞ ആറാം തീയതി വീട് പൂട്ടി പോയതിനുശേഷം 10 ന് വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം വീട്ടുകാര്‍ അറിയുന്നത് വീടിന്‍റെ മുന്‍വശം കുന്താലി ഉപയോഗിച്ച് കുത്തി പെളിച്ചാണ് കള്ളന്‍ അകത്ത് കടന്നത്. ആഴ്ചയില്‍ ഒരു ദിവസം മാത്രമാണ് സാബുവിന്‍റെ കുടുംബം വീട്ടിലുള്ളതെന്ന് മോഷ്ടാവ് മുന്‍കൂട്ടി മനസിലാക്കിയാണ് മോഷണത്തിന് എത്തിയതെന്നാണ് പോലീസിന്‍റെ നിഗമനം. സാബുവും ഭാര്യയും സര്‍ക്കാര്‍…
-
കാല്‍നടയാത്രക്കാരനെ ഇടിച്ചതിനുശേഷം ഇറങ്ങിയോടിയ സ്വകാര്യ ബസ് ഡ്രൈവര്‍ ട്രെയിന്‍ തട്ടി ബസ് ഡ്രൈവര്‍ മരിച്ചു
12-11-2023 തലശേരി: കാല്‍നടയാത്രക്കാരനെ ഇടിച്ചതിനുശേഷം ഇറങ്ങിയോടിയ സ്വകാര്യ ബസ് ഡ്രൈവര്‍ ട്രെയിന്‍ തട്ടി ബസ് ഡ്രൈവര്‍ മരിച്ചു. തലശേരി – വടകര റൂട്ടിലോടുന്ന ഭഗവതി ബസ് ഡ്രൈവര്‍ പാനൂർ മനേക്കര സ്വദേശി ജീജിത്താണ് (45) മരിച്ചത്. തലശേരി പെട്ടിപ്പാലത്താണ് ദാരുണമായ സംഭവം. ശനിയാഴ്ച്ച വൈകുന്നേരം 6.15 ന് വടകര – തലശ്ശേരി റൂട്ടിലോടുന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്. വടകരയിൽ നിന്ന് വരുമ്പോൾ പെട്ടിപ്പാലം പഴയ കള്ളുഷാപ്പിന് അടത്തുവെച്ച് ബസ് കാല്‍നട യാത്രക്കാരനായ മുനീറിനെ ഇടിക്കുകയായിരുന്നു. സംഭവം നടന്നയുടനെ…
-
തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കെഎസ്ആർടിസി നടപ്പാക്കുന്ന ഗ്രാമവണ്ടി സർവീസുകൾ ലാഭത്തിൽ
12-11-2023 കാസർകോട്: തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കെഎസ്ആർടിസി നടപ്പാക്കുന്ന ഗ്രാമവണ്ടി സർവീസുകൾ ലാഭത്തിൽ ഓടിക്കൊണ്ടിരിക്കുകയാണ്. കാസർകോട് ജില്ലയിലെ കുമ്പളയിലാണ് സംസ്ഥാനത്തെ 19-ാമത് സർവീസ് തുടങ്ങിയത്. വരും ദിവസങ്ങളിൽ കൂടുതൽ തദ്ദേശ സ്ഥാപനങ്ങൾ ഗ്രാമവണ്ടിക്കായി സമീപിക്കുമെന്ന പ്രതീക്ഷയിലാണ് കെഎസ്ആർടിസി. 12 ജില്ലകളിലായി നടത്തുന്ന 19 സർവീസുകളും നഷ്ടമില്ലാതെയാണ് ഓടുന്നതെന്നാണ് കെഎസ്ആർടിസി അധികൃതർ നൽകുന്ന വിശദീകരണം. പ്രാദേശിക തലത്തിൽ കൂടുതൽ ബസുകൾ അനിവാര്യമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ പദ്ധതി തുടങ്ങിയത്. തദ്ദേശ സ്ഥാപനങ്ങൾ നിർദേശിക്കുന്ന റൂട്ടിൽ നിർദേശിക്കുന്ന സമയത്ത് ബസ്…
-
തൃശൂർ ജില്ലാ ശിശുസംരക്ഷണ ഓഫീസിൽ ‘നെഗറ്റീവ് എനർജി’ പുറന്തള്ളാൻ പ്രാർഥന നടത്തിയതായി പരാതി
12-11-2023 തൃശൂർ: തൃശൂർ ജില്ലാ ശിശുസംരക്ഷണ ഓഫീസിൽ ‘നെഗറ്റീവ് എനർജി’ പുറന്തള്ളാൻ പ്രാർഥന നടത്തിയതായി പരാതി. ജില്ലാ ശിശുസംരക്ഷണ ഓഫീസർക്കെതിരെയാണ് പരാതി ഉയർന്നത്. സംഭവത്തിൽ സബ് കളക്ടറോട് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകി. ആഴ്ചകൾക്ക് മുൻപായിരുന്നു സംഭവം. തൃശൂർ കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ ഓഫീസിൽ നെഗറ്റീവ് എനർജി പുറന്തള്ളാൻ പ്രാർഥന നടത്തിയെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. ഓഫീസ് സമയം വൈകിട്ട് 4:30 ഓടെയാണ് സംഭവം. ഓഫീസിലെ ജീവനക്കാരോട് പ്രാർഥന നടക്കുന്നതായും പങ്കെടുക്കണമെന്നും…
-
മണ്ഡലകാലം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ശബരിമലയിലെ മുഖ്യപ്രസാദമായ അരവണ എവിടെ സൂക്ഷിക്കുമെന്ന ആശങ്കയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ്
12-11-2023 പത്തനംതിട്ട: മണ്ഡലകാലം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ശബരിമലയിലെ മുഖ്യപ്രസാദമായ അരവണ എവിടെ സൂക്ഷിക്കുമെന്ന ആശങ്കയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ്. കോടതി വ്യവഹാരങ്ങളിലും ലാബുകളിലെ പരിശോധനകളിലുമായി കുരുങ്ങിക്കിടന്ന 6.65 ലക്ഷം അരവണ കണ്ടെയ്നറുകൾ സ്റ്റോറിൽനിന്ന് ഒഴിവാക്കാൻ കഴിയാത്തതാണ് ഇതിന് കാരണമാകുന്നത്. എന്നാൽ, ഉപയോഗ്യയോഗ്യമെന്ന് കണ്ടെത്തിയെങ്കിലും പഴകിയതിനാൽ ഇനി വിതരണം ചെയ്യേണ്ടതില്ലെന്നാണ് ബോർഡ് നിലപാട്. 6.65 കോടി രൂപ വില മതിക്കുന്ന അരവണ ശബരിമലയിൽനിന്ന് നീക്കം ചെയ്യണമെങ്കിലും ഇനി വലിയ തുക ദേവസ്വം ബോർഡ് ചെലവഴിക്കേണ്ടി…
-
അച്ഛനെയും മകനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
12-11-2023 കോട്ടയം: മീനടം പുതുവയൽ അച്ഛനെയും മകനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുതുവയൽ വട്ടുളത്തിൽ ബിനു (49), മകൻ ശ്രീഹരി (9) എന്നിവരെയാണ് വീടിനു സമീപമുള്ള ആളൊഴിഞ്ഞ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ നടക്കാൻ ഇറങ്ങിയതായിരുന്നു ഇരുവരും. തിരിച്ചു വരേണ്ട സമയം എത്തിയിട്ടും കാണാതെ വന്നതോടെ വീട്ടുകാർ നടത്തിയ തെരച്ചിലിനൊടുവിലാണ് സമീപത്തുള്ള ആളൊഴിഞ്ഞ വീട്ടിൽ ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സാധാരണ ബിനുവിനൊപ്പം മൂത്തമകളാണ് നടക്കാൻ ഇറങ്ങിയിരുന്നത്. എന്നാൽ ഇന്ന് പുലർച്ചെ മകനോടൊപ്പമാണ് ഇദ്ദേഹം നടക്കാൻ…
-
കഴക്കൂട്ടം ബൈപ്പാസില്‍ റോഡ് ഇടിഞ്ഞു; കിണര്‍ തെളിഞ്ഞു
11-10-2023 കഴക്കൂട്ടം: ബൈപ്പാസിൽ റോഡിന്റെ മധ്യത്തായി വാഹനങ്ങൾ കടന്നുപോകുന്നതിനിടെ അപ്രതീക്ഷിതമായി വൻഗർത്തം രൂപപ്പെട്ടു. ബൈപ്പാസ് നിർമിക്കും മുൻപ് ഈ ഭാഗത്തുണ്ടായിരുന്ന കിണറാണ് പുറത്തേക്ക് തെളിഞ്ഞത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് ഇൻഫോസിസിന് സമീപം തമ്പുരാൻമുക്കിൽ യാത്രക്കാരെയും നാട്ടുകാരെയും പരിഭ്രാന്തരാക്കി റോഡ് ഇടിഞ്ഞു താഴ്‌ന്നത്. ബൈപ്പാസിനായി സ്ഥലം ഏറ്റെടുത്തപ്പോൾ ഈ പ്രദേശത്ത് ഒരു വീടും കിണറുമുണ്ടായിരുന്നു. കിണർ നികത്തിയെങ്കിലും കാലാന്തരത്തിൽ മണ്ണ് താഴുകയും പഴയ കിണർ പുറത്തേക്ക് തെളിയുകയുമാണുണ്ടായത്. സ്ഥലത്ത് വലിയ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. ഉള്ളിൽ വെള്ളവുമുണ്ട്. എന്നാൽ കഴക്കൂട്ടം-…
-
മാനവീയം വീഥിയെ തകർക്കാനുള്ള ശ്രമങ്ങൾ ആസൂത്രിതമാണെന്നാണ് സാംസ്‌കാരിക പ്രവർത്തകർ
10-11-2023 തിരുവനന്തപുരം: തലസ്ഥാന നഗരത്തിനുള്ളിലെ ഒരു സാംസ്‌കാരിക ഇടനാഴിയാണ് മാനവീയം വീഥി. 2001ൽ കേരളസർക്കാരിന്റെ മാനവീയം പദ്ധതിയുടെ ഭാഗമായാണ് ഈ വീഥിക്ക് മാനവീയം വീഥി എന്നു പേരിട്ടത്. സാംസ്‌കാരിക കൂട്ടായ്മകൾക്കു നേരത്തെ തന്നെ പേരുകേട്ട വീഥിയാണ് ഇത്. തെരുവുനാടകങ്ങൾ, പ്രദർശനങ്ങൾ, കലാമേളകൾ, മുതലായവ മാനവീയം തെരുവോരക്കൂട്ടത്തിന്റേയും മറ്റിതര കലാ സാംസ്‌കാരിക സംഘങ്ങളുടെയും ആഭിമുഖ്യത്തിൽ നടക്കാറുണ്ട്. മ്യൂസിയം – വെള്ളയമ്പലം റോഡിൽ വയലാർ പ്രതിമ സ്ഥാപിച്ചിരിക്കുന്നിടത്തുനിന്ന് ആൽത്തറ ജങ്ഷനിലെ ജി ദേവരാജന്റെ പ്രതിമ വരെയുള്ള 180 മീറ്റർ നീളത്തിലുള്ള…
-
ശബരിമല തീർഥാടക വേഷം ധരിച്ച് കഞ്ചാവ് കടത്തിയ യുവാവിനെ എക്‌സൈസ് പിടികൂടി
10-11-2023 മാനന്തവാടി: ശബരിമല തീർഥാടക വേഷം ധരിച്ച് കഞ്ചാവ് കടത്തിയ യുവാവിനെ എക്‌സൈസ് പിടികൂടി. ഇരിട്ടി കൊട്ടിയൂർ നെല്ലിയോടി മൈലപ്പള്ളി വീട്ടിൽ ടൈറ്റസി (41) നെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതിയിൽനിന്ന് 200 ഗ്രാം കഞ്ചാവും പിടികൂടി. കർണാടകത്തിലെ ബൈരക്കുപ്പയിൽ നിന്നും കഞ്ചാവ് വാങ്ങി ചില്ലറ വിൽപ്പന നടത്തുന്ന ആളാണ് പ്രതിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ചെക്‌പോസ്റ്റുകളിൽ പോലീസിന്റെയും എക്‌സൈസിന്റെയും പരിശോധനയിൽനിന്ന് രക്ഷപ്പെടാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഇയാൾ ശബരിമല തീർഥാടക വേഷത്തിൽ കഞ്ചാവ് വാങ്ങാൻ കർണാടകത്തിലേക്ക് പോയതെന്നാണ്…
-
പ്രണയം നടിച്ച് 17കാരിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ യുവാക്കൾ പിടിയിലായി
10-11-2023 വർക്കല: പ്രണയം നടിച്ച് 17കാരിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ യുവാക്കൾ പിടിയിലായി. ചെമ്മരുതി കോവൂർ ലക്ഷംവീട് കോളനിയിൽ ഗിരിജ വിലാസത്തിൽ അപ്പു (20),നെടുമങ്ങാട് പുതുകുളങ്ങര മഞ്ചമൂല സരോജ മന്ദിരത്തിൽ ബിജു (22) എന്നിവരെയാണ് അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.ഇലകമണിൽ വാടകയ്‌ക്ക് താമസിക്കുന്ന ചാത്തന്നൂർ സ്വദേശിയായ പെൺകുട്ടിയും അപ്പുവും സോഷ്യൽ മീഡിയായിലൂടെയാണ് പ്രണയത്തിലായത്.പെൺകുട്ടിയെ പ്രലോഭിപ്പിച്ച് നവംബർ 1ന് രാത്രിയിൽ സുഹൃത്തായ ബിജുവിന്റെ സഹായത്തോടെ അപ്പു വീട്ടിൽ നിന്ന് കടത്തിക്കൊണ്ടു പോവുകയായിരുന്നു. പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി രക്ഷകർത്താക്കൾ അയിരൂർ…
-
ജനങ്ങളുടെ പൂർണ അംഗീകാരം നേടിയ അതുല്യ നടനാണ് സത്യനെന്ന് മന്ത്രി ജി.ആർ.അനിൽ.
10-11-2023 തിരുവനന്തപുരം : ജനങ്ങളുടെ പൂർണ അംഗീകാരം നേടിയ അതുല്യ നടനാണ് സത്യനെന്ന് മന്ത്രി ജി.ആർ.അനിൽ. കേരള കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടൻ സത്യന്റെ 111-ാം ജന്മവാർഷികാഘോഷം സത്യൻസ്മാരക ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2023-ലെ സത്യൻ പുരസ്കാരം നടൻ മനോജ് കെ.ജയന് മന്ത്രി സമ്മാനിച്ചു. ഇന്ത്യയിലെ മഹാപ്രതിഭയായ നടനാണ് സത്യനെന്ന് മനോജ് കെ.ജയൻ പറഞ്ഞു. ഇന്ത്യയിലെ എല്ലാ നടൻമാർക്കും സത്യന്റെ അഭിനയവും കഥാപാത്രങ്ങളും ഇന്നും പാഠപുസ്തകമാണ്. ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷമാണ് പുരസ്കാരം സ്വീകരിച്ചപ്പോൾ തോന്നിയതെന്നും അദ്ദേഹം…
-
കൊളംബോയിൽനിന്നുമെത്തിയ നാലു യാത്രക്കാരിൽനിന്ന് ഒന്നരക്കിലോ സ്വർണം പിടിച്ചു
10-11-2023 തിരുവനന്തപുരം : കൊളംബോയിൽനിന്നുമെത്തിയ നാലു യാത്രക്കാരിൽനിന്ന് ഒന്നരക്കിലോ സ്വർണം പിടിച്ചു. കുഴമ്പുരൂപത്തിലായിരുന്നു സ്വർണം. തമിഴ്നാട് സ്വദേശികളായ മഹദീർ മുഹമ്മദ്, അബ്ദുൽ ഹമീദ്, മുഹമ്മദ് അബ്ദുള്ള, റാവുത്തർ നൈനാ മുഹമ്മദ് എന്നിവരിൽനിന്നാണ് സ്വർണം പിടിച്ചെടുത്തത്. സ്വർണം കുഴമ്പുരൂപത്തിലാക്കിയശേഷം ക്യാപ്‌സൂൾ രൂപത്തിലാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. ഇത്തരത്തിൽ നാല് ക്യാപ്‌സൂളുകൾ കണ്ടെടുത്തു. വ്യാഴാഴ്ച രാവിലെ ഒൻപതോടെ കൊളംബോയിൽ നിന്നെത്തിയ ശ്രീലങ്കൻ എയർവേയ്‌സിലെ യാത്രക്കാരാണിവർ. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന് സ്വർണക്കടത്തിനെക്കുറിച്ച് രഹസ്യവിവരം ലഭിച്ചിരുന്നു. കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് ഉദ്യോഗസ്ഥരുമായി…
-
സെക്രട്ടേറിയറ്റിന് വ്യാജ ബോംബ് ഭീഷണി; വിളിച്ചയാളെ അറസ്റ്റുചെയ്ത് ജാമ്യത്തിൽവിട്ടു 10-11-2023 തിരുവനന്തപുരം : തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പരിസരത്തും സെക്രട്ടേറിയറ്റിനുള്ളിലും ബോംബ് വെക്കുമെന്ന് വ്യാജ ഭീഷണി. പോലീസ് ആസ്ഥാനത്തെ അടിയന്തരസഹായ ടോൾഫ്രീ നമ്പറായ 112-ൽ ആണ് വ്യാഴാഴ്ച ഉച്ചയോടെ ഭീഷണിയെത്തിയത്. ഇതുമായി ബന്ധപ്പെട്ട് കുളത്തൂർ സ്വദേശിയുടെ പേരിൽ കന്റോൺമെന്റ് പോലീസ് കേസെടുത്തു. ഇയാൾ മാനസികാസ്വാസ്ഥ്യത്തിനു ചികിത്സ തേടിയിട്ടുള്ളയാളാണെന്ന് പോലീസ് പറഞ്ഞു. അറസ്റ്റു രേഖപ്പെടുത്തിയശേഷം ഇയാളെ ജാമ്യത്തിൽ വിടുകയായിരുന്നു. സന്ദേശം ലഭിച്ചയുടൻ ബോംബ് സ്ക്വാഡ് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി. കേരളീയം…
-
വിവാഹവുമായി ചേർന്ന് വധുവിന്റെ വീട്ടുകാരിൽനിന്ന് സ്വർണം, പണം, വസ്തുക്കൾ എന്നിവ വാങ്ങുന്നത് തിരുവനന്തപുരം മേഖലയിൽ പതിവായിട്ടുണ്ടെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി
09-11-2023 തിരുവനന്തപുരം : വിവാഹവുമായി ചേർന്ന് വധുവിന്റെ വീട്ടുകാരിൽനിന്ന് സ്വർണം, പണം, വസ്തുക്കൾ എന്നിവ വാങ്ങുന്നത് തിരുവനന്തപുരം മേഖലയിൽ പതിവായിട്ടുണ്ടെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി പറഞ്ഞു. ജില്ലാതല സിറ്റിങ്ങിന്റെ പരാതികൾ തീർപ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷൻ അധ്യക്ഷ. ഗ്രാമപ്രദേശങ്ങളിലാണ് ഇതു കൂടുതലുള്ളത്. അക്കൗണ്ടിലൂടെ വധുവിന്റെ അച്ഛൻ പണം കൈമാറിയൊരു കേസ് സിറ്റിങ്ങിൽ പരിഗണനയ്ക്ക് എത്തി. വിവാഹശേഷം അടുക്കള കാണുന്ന ചടങ്ങിൽ ലക്ഷക്കണക്കിനു രൂപയുടെ ഉപകരണങ്ങളാണ് വാങ്ങിനൽകുന്നത്. സർക്കാർ ഉദ്യോഗസ്ഥരായ ആളുകൾ ഉൾപ്പെടെ ഇത്തരത്തിൽ സ്വർണാഭരണങ്ങളും പണവും…
-
അധ്യാപക ദമ്പതിമാരായിരുന്ന മാതാപിതാക്കളുടെ സ്മരണയ്ക്കായി മകൻ അങ്കണവാടിക്ക് ഭൂമി സൗജന്യമായി വിട്ടുനൽകി
09-11-2023 ഇലകമൺ : അധ്യാപക ദമ്പതിമാരായിരുന്ന മാതാപിതാക്കളുടെ സ്മരണയ്ക്കായി മകൻ അങ്കണവാടിക്ക് ഭൂമി സൗജന്യമായി വിട്ടുനൽകി. ഇലകമൺ പഞ്ചായത്ത് ഏഴാം വാർഡിലെ വേങ്കോട് അങ്കണവാടിക്ക് സ്വന്തമായി കെട്ടിടം നിർമിക്കാനാണ് ചാത്തന്നൂർ സബ് രജിസ്ട്രാർ ഓഫീസ് ജീവനക്കാരനായ ചാവർകോട് പ്രണവത്തിൽ കെ.പ്രവീൺകുമാർ സൗജന്യമായി ഭൂമി നൽകിയത്. മാതാപിതാക്കളായ പാരിപ്പള്ളി മുക്കട ശാന്തിഭവനിൽ കരുണാകരന്റെയും പത്മയുടെയും സ്മരണയ്ക്കായിട്ടാണ് സ്വന്തം പുരയിടത്തിൽ നിന്നും ഭൂമി നൽകിയത്. വി.ജോയി എം.എൽ.എ. വസ്തുവിന്റെ പ്രമാണം ഏറ്റുവാങ്ങി വാർഡ് പ്രതിനിധി സെൻസിയെ ഏൽപ്പിച്ചു. ഇവിടെ മനോഹരമായ അങ്കണവാടി…
-
ക്ഷേത്ര പരിസരത്ത് നിന്ന പുളിമരം മുറിക്കുന്നതിനിടെ മറ്റൊരു മരത്തിന്റെ കൊമ്പൊടിഞ്ഞ് മരത്തിൽ കുരുങ്ങിപ്പോയ തൊഴിലാളിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
09-11-2023 നേമം : ക്ഷേത്ര പരിസരത്ത് നിന്ന പുളിമരം മുറിക്കുന്നതിനിടെ മറ്റൊരു മരത്തിന്റെ കൊമ്പൊടിഞ്ഞ് മരത്തിൽ കുരുങ്ങിപ്പോയ തൊഴിലാളിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. വെള്ളായണി മുട്ടയ്ക്കാട് സ്വദേശി അനിൽകുമാർ എന്ന ബിജു (45) വിനെയാണ് രക്ഷപ്പെടുത്തിയത്. കാരയ്ക്കാമണ്ഡപം മേലാങ്കോട് മുത്തുമാരിയമ്മൻ ക്ഷേത്രവളപ്പിൽ ബുധനാഴ്ച രാവിലെ പതിനൊന്നു മണിയോടുകൂടിയാണ് സംഭവം. മറ്റ് രണ്ട് തൊഴിലാളികളോടൊപ്പം മരം മുറിക്കാൻ കയറിയതായിരുന്നു അനിൽകുമാർ. ഒന്നര മണിക്കൂറോളം പരിശ്രമിച്ചാണ് ചെങ്കൽച്ചൂളയിൽ നിന്നുമെത്തിയ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ അനിൽകുമാറിനെ താഴെയിറക്കിയത്. സമീപത്തെ ആൽമരത്തിന്റെ വലിയ ശിഖരം ഒടിഞ്ഞുവീണാണ് അപകടം. …
-
മാനവീയം വീഥിയിലെ നൈറ്റ് ലൈഫ് വീണ്ടും സംഘർഷഭരിതമാകുന്നു
09-11-2023 തിരുവനന്തപുരം : മാനവീയം വീഥിയിലെ നൈറ്റ് ലൈഫ് വീണ്ടും സംഘർഷഭരിതമാകുന്നു. കഴിഞ്ഞ ദിവസം വീട്ടമ്മയെയും പോലീസിനെയും ഒരുസംഘം ആക്രമിച്ച സംഭവം വരെയുണ്ടായി. ലഹരിയുപയോഗിച്ചിരുന്ന സംഘമാണ് ആക്രമണത്തിനു പിന്നിലെന്ന് സിറ്റി പോലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു പറഞ്ഞു. അതിരുവിട്ടതോടെ മാനവീയത്തിലെ നൈറ്റ് ലൈഫിന് നിയന്ത്രണമേർപ്പെടുത്താൻ സിറ്റി പോലീസ് തീരുമാനിച്ചു. കേരളീയത്തിന്റെ സമാപനദിവസം രാത്രി ഒന്നോടെയായിരുന്നു അക്രമം. പോലീസിനുനേരേ നടത്തിയ കല്ലേറിൽ കാച്ചാണി സ്വദേശിനി രാജി(36)ക്കു പരിക്കേറ്റു. തറയോടുകൊണ്ടുള്ള ഏറിലാണ് രാജിയുടെ തലയ്ക്കു പരിക്കേറ്റത്. അഞ്ചു തുന്നലുണ്ട്. മകൾക്കും അമ്മയ്ക്കും…
-
ഓട്ടോറിക്ഷാ മോഷ്ടാവ് അറസ്റ്റിൽ
08-11-2023 ആറ്റിങ്ങൽ: വലിയകുന്ന് താലൂക്ക് ആശുപത്രിയിലെ പാർക്കിംഗ് ഏരിയായിൽ നിന്ന് മോഷണം പോയ ഓട്ടോറിക്ഷ മൂവാറ്റുപുഴയിൽ നിന്ന് കണ്ടെത്തി.സംഭവത്തിൽ ഇടുക്കി ജില്ലയിലെ തൊടുപുഴ ഉടമ്പന്നൂർ വില്ലേജിൽ കളപ്പുരക്കൽ വീട്ടിൽ ഷാജി അറസ്റ്റിലായി.ഇക്കഴിഞ്ഞ 3ന് രാവിലെ വലിയകുന്ന് താലൂക്ക് ആശുപത്രിലെ പാർക്കിംഗ് ഏരിയായിൽ പാർക്ക് ചെയ്തിരുന്ന ആറ്റിങ്ങൽ സ്വദേശിയായ ശ്രീഹരിയുടെ ഓട്ടോറിക്ഷയാണ് ഇയാൾ മോഷ്ടിച്ചത്. പാർക്കിംഗ് ഏരിയായിൽ കറങ്ങി നടന്ന് അവിടെ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ മോഷ്ടിക്കുകയാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. കേരളത്തിലുടനീളം പത്തോളം വാഹനമോഷണക്കേസിലെ പ്രതിയാണ്.…
-
അനധികൃത വയറിങ് കണ്ടാൽ അറിയിക്കണം
08-11-2023 തിരുവനന്തപുരം : അനധികൃത വയറിങ് ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കണമെന്ന് ഇതിനായി രൂപവത്കരിച്ച ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. ഇതിനായുള്ള ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിലെയും കെ.എസ്.ഇ.ബി.യിലെയും ഫോൺ നമ്പരുകൾ കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസുകളിലും പഞ്ചായത്ത് ഓഫീസുകളിലും പ്രദർശിപ്പിക്കാനും തീരുമാനിച്ചു. ലൈഫ് മിഷൻ കെട്ടിടങ്ങൾ നിർമിക്കുമ്പോൾ അംഗീകൃത വയർമാൻമാരാണ് വയറിങ് നടത്തുന്നതെന്ന് ഉറപ്പുവരുത്തണമെന്ന് തദ്ദേശസ്ഥാപനങ്ങൾക്കു നിർദേശം നൽകും. സമിതിയുടെ ആദ്യ യോഗം ഇലക്ട്രിക്കൽ ഡെപ്യൂട്ടി ചീഫ് എൻജിനിയർ ആർ.ആർ.ബിജുവിന്റെ അധ്യക്ഷതയിൽ നടന്നു. ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ കെ.എസ്.സ്മിത, ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ ബോബൻ ഫെർണാണ്ടസ്,…