Category: Uncategorized

  • കെഎസ്ആർടിസി ബസിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നു പിടിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

    22-11-2023 വിളപ്പിൽശാല: കെഎസ്ആർടിസി ബസിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നു പിടിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വിളപ്പിൽ കാവുംപുറം പെരുവിൽക്കോണം സ്നേഹാലയം വീട്ടിൽ നിന്നും വിളപ്പിൽ നൂലിയോട് നൂലിയോട് ശ്രീലയം വീട്ടിൽ വാടകയക്ക് താമസിക്കുന്ന ബിജു എന്നു വിളിക്കുന്ന വിജു(44)വിനെയാണ് വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 21 ചൊവ്വാഴ്‌ച പേയാട് നിന്നും വെള്ളനാടേക്ക് പോയ കെഎസ്ആർടിസി ബസ്സിൽ ആണ് സംഭവം. ബസ്സിൽ കയറിയ വിജു ഫുട്ബോർഡിന് സമീപമുള്ള പ്ളാറ്റ്ഫോമിൽ നിന്ന് യാത്ര ചെയ്തിരുന്ന പ്രായപൂർത്തിയാകാത്ത…

  • നഗരത്തിലെ വിവിധ റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്

    22-11-2023 തിരുവനന്തപുരം: നഗരത്തിലെ വിവിധ റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട നടപടികള്‍ അവലോകനം ചെയ്യുന്നതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. കെ.ആര്‍.എഫ്.ബി യുടെ കീഴില്‍ നിര്‍മ്മാണത്തിലിരിക്കുന്ന 13 റോഡുകളില്‍ മാനവീയം വീഥി, കലാഭവന്‍ മണി റോഡ് എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് പൊതുഗതാഗതം ആരംഭിച്ചിട്ടുണ്ട്. അവശേഷിക്കുന്ന 11 റോഡുകളില്‍…

  • ശക്തമായ മഴ: ജില്ലയില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ട്

    22-11-2023 തിരുവനന്തപുരം:തിരുവനന്തപുരം ജില്ലയില്‍ ഇന്നും (നവംബര്‍ 22) നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ ഇന്നും നാളെയും ജില്ലയില്‍ മഞ്ഞ അലര്‍ട്ടായിരിക്കുമെന്ന് അറിയിപ്പില്‍ പറയുന്നു.

  • കരിമഠം കോളനിയിൽ യുവാവിനെ വെട്ടിക്കൊന്ന കേസ്; യുവാവ് അറസ്റ്റില്‍

    22-11-2023 തിരുവനന്തപുരം: കരിമഠം കോളനിയിൽ യുവാവിനെ വെട്ടിക്കൊന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. ധനുഷ് എന്നയാളാണ് അറസ്റ്റിലായത്. ധനുഷിന്‍റെ രണ്ട് സഹോദരന്മാര്‍ ഒളിവിലാണ്. 19 വയസുള്ള അർഷാദ് ആണ് കൊല്ലപ്പെട്ടത്. പൂര്‍വ്വ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. അര്‍ഷാദും കൂട്ടുകാരും കോളനിയിലെ ലഹരി സംഘത്തിനെതിരെ നിലകൊള്ളുകയും ലഹരി വില്‍പ്പന തടയുകയും ചെയ്തിരുന്നു. അര്‍ഷാദ് ലഹരിക്കെതിരെ യുവജന കൂട്ടായ്മ രൂപീകരിക്കുകയും ബോധവല്‍ക്കരണം നടത്തുകയും ചെയ്തു. ഇതാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന. അര്‍ഷാദിന്‍റെ കഴുത്തിനാണ് വെട്ടേറ്റത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം…

  • വർക്കല എസ്.എൻ. കോളേജിനു മുന്നിൽ കൈയാങ്കളി

    21-11-2023 വർക്കല : എസ്.എൻ. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോളേജിനു മുന്നിൽ എസ്.എഫ്.ഐ.-കെ.എസ്.യു. പ്രവർത്തകർ തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും. കൊടിതോരണങ്ങൾ കെട്ടുന്നതും തുടർന്നു നടന്ന യോഗങ്ങളുമായി ബന്ധപ്പെട്ടാണ് ഇരുസംഘടനകളും മുഖാമുഖം വന്നത്. പോലീസ് ഇടപെട്ടാണ് സംഘർഷമൊഴിവാക്കിയത്. ഹാജർ തികഞ്ഞില്ലെന്ന കാരണം പറഞ്ഞ് എസ്.എഫ്.ഐ. സ്ഥാനാർഥിയുടെ നാമനിർദേശപത്രിക സ്വീകരിച്ചില്ലെന്ന വിവാദം കോളേജിൽ നിലനിൽക്കുകയാണ്. ഇതിന്റെപേരിൽ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ മാറ്റിവെച്ചിരുന്നു.  ഇതുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ.യും കെ.എസ്.യു.വും തിങ്കളാഴ്ച കോളേജിനു മുന്നിൽ പ്രതിഷേധം നടത്താൻ നിശ്ചയിച്ചിരുന്നു. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ…

  • നാലിനം പെൻഷൻ 1600 രൂപയായി ഉയർത്തി

    തിരുവനന്തപുരം: സംസ്ഥാനത്തെ നാലിനം ക്ഷേമ പെൻഷനുകൾ 1600 രൂപയാക്കി ഉയർത്താൻ തീരുമാനിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. വിശ്വകർമ്മ, സർക്കസ്‌, അവശ കായികതാര, അവശ കലാകാര പെൻഷൻ തുകകളാണ്‌ ഉയർത്തിയത്‌.അവശ കലാകാര പെൻഷൻ നിലവിൽ 1000 രൂപയാണ്‌. അവശ കായികതാരങ്ങൾക്ക്‌ 1300 രൂപയും, സർക്കസ്‌ കലാകാർക്ക്‌ 1200 രുപയും, വിശ്വകർമ്മ പെൻഷൻ 1400 രൂപയുമാണ്‌ ലഭിച്ചിരുന്നത്‌.

  • പൂജപ്പുര സെൻട്രൽ ജയിലിൽ ശരീരത്തിൽ തിളച്ച വെള്ളമൊഴിച്ചു; പരാതിയുമായി തടവുകാരൻ

    20-11-2023 തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ വച്ച് ജയിൽ ഉദ്യോഗസ്ഥർ തടവുകാരൻെറ ശരീരത്തിൽ തിളച്ച വെള്ളമൊഴിച്ചുവെന്ന് പരാതി. മുഖ്യമന്ത്രിക്കെതിരായ ഫെയ്സ് ബുക്ക് പോസ്റ്റിട്ടതിന് അറസ്റ്റിലായ തുമ്പ സ്വദേശി ലിയോണ്‍ ജോണ്‍സനാണ് കോടതിയിൽ പരാതി നൽകിയത്. ഷർട്ട് ധരിക്കാതെ പൊള്ളിയ പാടുകളുമായാണ് തടവുകാരൻ കോടതിയിൽ വന്നത്. ഈ മാസം പത്തിന് ജയിലിലെ വാച്ച് ടവറിനുള്ളിൽ വച്ച് മൂന്ന് ജയിൽ ഉദ്യോഗസ്ഥർ ചേർന്ന് മർദ്ദിച്ച ശേഷം തിളച്ചവെളളം ഒഴിച്ചുവെന്നാണ് പരാതി. ചികിത്സ നൽകിയതില്ലെന്നും ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ…

  • കാക്കി തിരിച്ചെത്തുന്നു; കെഎസ്ആര്‍ടിസി ജീവനക്കാരുടെ യൂണിഫോമില്‍ വീണ്ടും മാറ്റം

    20-11-2023 തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ യൂണിഫോമില്‍ വീണ്ടും മാറ്റം. മുമ്പ് ഉപയോഗിച്ചിരുന്ന കാക്കി നിറത്തിലുള്ള യൂണിഫോമിലേക്ക് വീണ്ടും മാറാനൊരുങ്ങുകയാണ് കെ.എസ്ആര്‍ടിസി മാനേജ്മെന്റ്. വിവിധ വിഭാഗം ജീവനക്കാരുടെ യൂണിഫോം പരിഷ്‌കരിച്ച് ഉത്തരവായി. ഇതില്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും കാക്കി നിറത്തിലുള്ള പാന്റ്‌സും, ഒരു പോക്കറ്റുളള ഹാഫ്‌ സ്ലീവ് ഷര്‍ട്ടുമാണ് യൂണിഫോം. വനിതാ ജീവനക്കാർക്ക് കാക്കി നിറത്തിലുള്ള ചുരിദാറും, സ്ലീവ്ലെസ്സ്‌ ഓവര്‍കോട്ടുമായിരിക്കും. സ്റ്റേഷന്‍ മാസ്റ്റര്‍ തസ്തികയിലുള്ളവർക്കും കാക്കി പാന്റ്‌സും, ഹാഫ്‌ സ്ലീവ് ഷര്‍ട്ടുമാണ് വേഷം. എന്നാൽ, ഇവർക്ക് നെയിം ബോര്‍ഡും, ഷോള്‍ഡര്‍…

  • പാസഞ്ചർ ട്രെയിനിൽ വായ മൂടിക്കെട്ടി പ്ലക്കാർഡുമായി യാത്രക്കാരുടെ പ്രതിഷേധം

    20-11-2023 കൊച്ചി: ആലപ്പുഴ – എറണാകുളം തീരദേശ റെയിൽപാതയിലെ യാത്രാബുദ്ധിമുട്ട് പരിഹരിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം പാസഞ്ചർ ട്രെയിനിൽ വായ മൂടിക്കെട്ടി പ്ലക്കാർഡുമായി യാത്രക്കാരുടെ പ്രതിഷേധം. എഎം ആരിഫ് എംപിയും യാത്രക്കാരോടൊപ്പം പ്രതിഷേധത്തിൽ പങ്കെടുത്തു. തീരദേശപാതയിലെ സ്ഥിരം യാത്രക്കാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. വന്ദേ ഭാരതിനുവേണ്ടി സ്ഥിരം ട്രെയിനുകൾ ഏറെനേരെ പിടിച്ചിടുന്നു. ഇരട്ടപാത നവീകരണം നടക്കുന്നില്ല. സമയത്തിന് ഓഫീസിലെത്താൻ കഴിയുന്നില്ല, തുടങ്ങിയ കാര്യങ്ങളാണ് യാത്രക്കാർ ഉന്നയിക്കുന്നത് വന്ദേ ഭാരത് വരുന്നതിന് മുൻപ് 6 മണിക്കാണ് നിന്ന് പാസഞ്ചർ പുറപ്പെട്ടിരുന്നത്. വന്ദേ ഭാരത്…

  • സ്കൂളിൽ ഉച്ചഭക്ഷണത്തിന് തയ്യാറാക്കിയ സാമ്പാറിൽ വീണ് ഗുരുതരമായി പൊള്ളലേറ്റ വിദ്യാർഥിനി മരിച്ചു

    20-11-2023 കലബുറഗി: സ്കൂളിൽ ഉച്ചഭക്ഷണത്തിന് തയ്യാറാക്കിയ സാമ്പാറിൽ വീണ് ഗുരുതരമായി പൊള്ളലേറ്റ വിദ്യാർഥിനി മരിച്ചു. കർണാടകയിലെ കൽബുറഗി ജില്ലയിലെ അഫ്‌സൽപൂർ താലൂക്കിലെ ചിൻംഗേര സർക്കാർ പ്രൈമറി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനി മഹന്തമ്മ ശിവപ്പ (7) എന്ന കുട്ടിയാണ് ഞായറാഴ്ച പുലർച്ചെ 3.30ന് ആശുപത്രിയിൽ മരിച്ചത്. സാമ്പാർ പാത്രത്തിൽ വീണ് ഗുരുതരമായി കുട്ടി ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ചയാണ് കുട്ടി ചൂടുള്ള സാമ്പാറിൽ വീണത്. സ്കൂളിലെ അടുക്കളയിൽ ഉച്ചഭക്ഷണത്തിനായി തയ്യാറാക്കിക്കൊണ്ടിരുന്ന സാമ്പാറിലേക്ക് കുട്ടി അബദ്ധത്തിൽ തെന്നി…

  • അച്ഛനെ കൊലപ്പെടുത്തി ജോലി നേടാൻ ശ്രമിച്ച 25കാരൻ അറസ്റ്റിൽ.

    20-11-2023 റാഞ്ചി: അച്ഛനെ കൊലപ്പെടുത്തി ജോലി നേടാൻ ശ്രമിച്ച 25കാരൻ അറസ്റ്റിൽ. ജാര്‍ഖണ്ഡിലെ രാമഗറിലാണ് ഞെട്ടിക്കുന്ന സംഭവം. സെന്‍ട്രല്‍ കോള്‍ഫീല്‍ഡ് ലിമിറ്റഡി(സിസിഎല്‍)ൽ ജോലി ചെയ്യുന്ന അച്ഛൻ മരിച്ചാൽ ആശ്രിത നിയമനത്തിലൂടെ ജോലി ലഭിക്കുമെന്ന ചിന്തയാണ് മകനെ ക്രൂരതയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. നവംബര്‍ 16നാണ് മോട്ടോര്‍ സൈക്കിളിലെത്തിയ സംഘം റാംജി മുണ്ട എന്ന 55കാരന് നേരെ വെടിയുതിര്‍ത്തത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോഴും നില ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ വധശ്രമത്തിന് കേസെടുത്ത…

  • കണ്ണിന്റെ ശസ്ത്രക്രിയയ്ക്ക് സഹായം നൽകിയ മന്ത്രി വീണാ ജോർജിനെ നേരിൽ കാണണമെന്ന ആഗ്രഹവും സഫലമായി.

    19-11-2023 തിരുവനന്തപുരം : എല്ലാവരെയും കൺനിറയെ കണ്ട് ലീലാമ്മ മടങ്ങി. കണ്ണിന്റെ ശസ്ത്രക്രിയയ്ക്ക് സഹായം നൽകിയ മന്ത്രി വീണാ ജോർജിനെ നേരിൽ കാണണമെന്ന ആഗ്രഹവും സഫലമായി.  ആരുമില്ലെന്നു വിഷമിച്ച തനിക്കു ചുറ്റും ആളെ തന്ന മന്ത്രിയോട്‌ ലീലാമ്മ നന്ദി അറിയിച്ചു. ‘ആർദ്രം ആരോഗ്യം’ പരിപാടിയുടെ ഭാഗമായി മന്ത്രി ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ എത്തിയപ്പോഴാണ് കണ്ണിന്റെ ശസ്ത്രക്രിയയ്ക്കു സഹായിക്കാൻ ആരുമില്ലെന്ന് ചിറയിൻകീഴ് കൂന്തള്ളൂർ സ്വദേശി ലീലാമ്മ(71) പറഞ്ഞത്.  മന്ത്രി ഉടൻതന്നെ കണ്ണാശുപത്രി സൂപ്രണ്ട് ഡോ. ചിത്രയെ വിളിച്ച് ഇക്കാര്യം അറിയിച്ചു. ആവശ്യമായ…

  • പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസിനെ കെ.എസ്.യു. പ്രവർത്തകർ ഉപരോധിച്ചു

    19-11-2023 തിരുവനന്തപുരം : പൊതുവിദ്യാലയങ്ങളിലെ സ്കൂൾ ബസുകൾ നവകേരള സദസ്സിനുവേണ്ടി ഉപയോഗിക്കുന്നതിനായി ഉത്തരവിറക്കിയ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസിനെ കെ.എസ്.യു. പ്രവർത്തകർ ഉപരോധിച്ചു. ഉത്തരവ് പിൻവലിക്കാതെ ഉപരോധം അവസാനിപ്പിക്കില്ലെന്നറിയിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്തു നീക്കി. കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് എം.ജെ.യദുകൃഷ്ണൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ആദേഷ് സുധർമൻ, ഫർഹാൻ മുണ്ടേരി, അനീഷ് ആന്റണി, ജില്ലാ കമ്മിറ്റിയംഗങ്ങളായ എസ്.പി.പ്രതുൽ, സുനിജോ സ്റ്റീഫൻസൺ എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകി.

  • ഇന്ത്യയെ വികസിത രാജ്യമാക്കാൻ യുവതലമുറ സ്വയം പര്യാപ്തരാകണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ

    19-11-2023 വർക്കല : ഇന്ത്യയെ വികസിത രാജ്യമാക്കാൻ യുവതലമുറ സ്വയം പര്യാപ്തരാകണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. നെഹ്‌റു യുവകേന്ദ്ര സംഘാതൻ കേരള സോണിന്റെ യുവ ഉത്സവിന്റെ സംസ്ഥാനതല ഉദ്ഘാടനം ശിവഗിരി ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഔപചാരിക വിദ്യാഭ്യാസത്തിനൊപ്പം തൊഴിൽനിപുണതയും കാലഘട്ടത്തിൽ ആവശ്യമാണ്. അതു കണക്കിലെടുത്താണ് ദേശീയ വിദ്യാഭ്യാസനയം വിഭാവനം ചെയ്തിരിക്കുന്നത്.-കേന്ദ്രമന്ത്രി പറഞ്ഞു. പ്രസ് ഇൻഫർമേഷൻ ബ്യൂറോ അഡീഷണൽ ഡയറക്ടർ ജനറൽ വി.പളനിച്ചാമി, സി.ബി.സി. തിരുവനന്തപുരം ജോയിന്റ് ഡയറക്ടർ വി.പാർവതി, നെഹ്‌റു യുവകേന്ദ്ര സംസ്ഥാന ഡയറക്ടർ എം.അനിൽ…

  • ജനറേറ്ററിനും എൻജിന്റെ ടർബോ സംവിധാനത്തിനും തകരാറുണ്ടായതിനെത്തുടർന്ന് വിദേശ എണ്ണക്കപ്പൽ വിഴിഞ്ഞം തീരക്കടലിൽ അടുപ്പിച്ചു

    19-11-2023 വിഴിഞ്ഞം : ജനറേറ്ററിനും എൻജിന്റെ ടർബോ സംവിധാനത്തിനും തകരാറുണ്ടായതിനെത്തുടർന്ന് വിദേശ എണ്ണക്കപ്പൽ വിഴിഞ്ഞം തീരക്കടലിൽ അടുപ്പിച്ചു. ബംഗ്ലാദേശിലെ ചിറ്റാഗോങ്‌ തുറമുഖത്തുനിന്ന് ഷാർജയിലേക്കു പോകുകയായിരുന്ന എം.ടി.എം.എസ്.ജി. എന്ന കപ്പലിനാണ് യാത്രയ്ക്കിടെ തകരാറുണ്ടായത്.  തുടർന്ന് മാരിടൈം ബോർഡിന്റെ വിഴിഞ്ഞത്തുള്ള അധികൃതരുമായി ബന്ധപ്പെട്ട് കപ്പലിന്റെ ക്യാപ്‌ടൻ സഹായം ആവശ്യപ്പെടുകയായിരുന്നു.  ഉൾക്കടലിലായിരുന്ന കപ്പലിന് ഇമിഗ്രേഷൻ ക്ലിയറൻസ് ലഭിച്ചിരുന്നു. തുടർന്ന് ബുധനാഴ്ച രാത്രി 7.30-ഓടെ വിഴിഞ്ഞം തുറമുഖ പരിധിയിൽ അടുപ്പിച്ചു.  സാങ്കേതികത്തകരാറുകൾ പരിഹരിക്കുന്നതിനുള്ള സ്പെയർ പാർട്‌സുകൾ ദുബായിൽനിന്നു വ്യാഴാഴ്ച ഉച്ചയോടെ വിമാനത്തിൽ എത്തിച്ചു.  തുറമുഖ…

  • ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ : ആവേശംനിറച്ച് നഗരവും…

    19-11-2023 തിരുവനന്തപുരം : ലോകകപ്പ് ക്രിക്കറ്റ് ഫൈനലിന്റെ ആവേശംനിറഞ്ഞ് തലസ്ഥാനവും. ഇന്ത്യ- ഓസ്‌ട്രേലിയ മത്സരം ലൈവായി കാണാനുള്ള സംവിധാനമൊരുക്കിയാണ് നഗരം ക്രിക്കറ്റ് പ്രേമികളെ വരവേൽക്കുന്നത്. ക്ലബ്ബുകളും കായിക സംഘടനകളും പലയിടത്തും ബിഗ് സ്ക്രീൻ ഒരുക്കിക്കഴിഞ്ഞു.  നഗരസഭയുടെ നേതൃത്വത്തിൽ കോട്ടയ്ക്കകത്ത് ശ്രീചിത്തിര തിരുനാൾ പാർക്കിൽ ഫൈനൽ മത്സരം ബിഗ് സ്‌ക്രീനിൽ തത്സമയം പ്രദർശിപ്പിക്കും. മാളുകളിലും ക്രിക്കറ്റ് ടർഫുകളിലും തത്സമയ പ്രദർശനമുണ്ടാകും.  ശനിയാഴ്ച നഗരത്തിലെല്ലായിടത്തും ഇന്ത്യൻ ടീമിന്റെ ജഴ്‌സികൾ വില്പനയ്ക്കെത്തിയിരുന്നു. ടീമിന്റെ ജഴ്‌സിയും ദേശീയ പതാകയുമുൾപ്പെടെ ആരാധകർ വാങ്ങിക്കൂട്ടി. ഇന്ത്യൻ ടീമിന്…

  • കേരളവും ക്യൂബയുമായി ചേർന്ന് സംഘടിപ്പിച്ച ചെ ഇന്റർനാഷണൽ ചെസ് ഫെസ്റ്റിവലിൽ ക്യൂബയെ പരാജയപ്പെടുത്തി കേരളത്തിന് കിരീടം

    19-11-2023 തിരുവനന്തപുരം : കേരളവും ക്യൂബയുമായി ചേർന്ന് സംഘടിപ്പിച്ച ചെ ഇന്റർനാഷണൽ ചെസ് ഫെസ്റ്റിവലിൽ ക്യൂബയെ പരാജയപ്പെടുത്തി കേരളത്തിന് കിരീടം. ക്ലാസിക്, റാപ്പിഡ്, ബ്ലിറ്റ്‌സ് ഇനങ്ങളിൽ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി നടന്ന മത്സരങ്ങളിൽ കേരളം 42.5 പോയിന്റും ക്യൂബ 37.5 പോയിന്റും നേടി. ഫെസ്റ്റിവലിന്റെ മൂന്നാം ദിനമായ ശനിയാഴ്ച റാപ്പിഡ്, ബ്ലിറ്റ്‌സ് ഇനങ്ങളിൽ നാലും എട്ടും റൗണ്ടുകൾ മത്സരങ്ങൾ നടന്നു. പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ വി.കെ. രാമചന്ദ്രൻ ട്രോഫികൾ കൈമാറി. ചടങ്ങിൽ കേരള സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ്…

  • തൊഴിലുറപ്പു തൊഴിലാളികൾക്ക് ജോലി നിഷേധിച്ചു; കടയ്ക്കാവൂരിൽ പ്രതിഷേധം

    19-11-2023 കടയ്ക്കാവൂർ : നവകേരള സദസ്സുമായി ബന്ധപ്പെട്ട് തൊഴിലുറപ്പു തൊഴിലാളികൾക്ക് നിർബന്ധിത അവധി നൽകിയതായും ജോലിചെയ്യുവാൻ എത്തിയ തൊഴിലാളികൾക്ക് ജോലി നിഷേധിച്ചതിലും പ്രതിഷേധിച്ച് കടയ്ക്കാവൂർ പഞ്ചായത്ത് ഓഫീസിനകത്ത് കോൺഗ്രസ് വാർഡ് അംഗങ്ങൾ പ്രതിഷേധിച്ചു.  നവകേരള സദസ്സിന്റെ കടയ്ക്കാവൂർ പഞ്ചായത്തുതല വാർഡ് കൺവെൻഷനിൽ പങ്കെടുപ്പിക്കാനായി ഒന്നാം വാർഡിലെ തൊഴിലുറപ്പു തൊഴിലാളികൾക്ക് വെള്ളിയാഴ്ച അവധി നൽകുകയും പകരമായി ഞായറാഴ്ച ദിവസം ജോലി ചെയ്യണമെന്നുമായിരുന്നു നിർദേശം.  എന്നാൽ, വെള്ളിയാഴ്ച രാവിലെ ജോലിചെയ്യാൻ എത്തിയ തൊഴിലാളികൾക്ക് ജോലിചെയ്യുവാൻ മാറ്റ് അനുമതി നൽകിയില്ലെന്ന്‌ വാർഡ് അംഗം…

  • യമനിൽ വധശിക്ഷക്ക് വിധിച്ച നിമിഷപ്രിയയുടെ അപ്പീൽ യെമൻ സുപ്രീംകോടതി തള്ളി

    16-11-2023 ഡൽഹി: യമനിൽ വധശിക്ഷക്ക് വിധിച്ച നിമിഷപ്രിയയുടെ അപ്പീൽ യെമൻ സുപ്രീംകോടതി തള്ളി. കേന്ദ്ര സർക്കാർ ആണ് ഇക്കാര്യം അറിയിച്ചത്. ഡൽഹി ഹൈക്കോടതിയിലാണ് കേന്ദ്ര സർക്കാർ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മാസമാണ് ഇതുമായി ബന്ധപ്പെട്ട ഹർജി ഡൽഹി ഹെെകോടതിയുടെ പരിഹണനയിൽ എത്തിയത്. നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിയാണ് ഇതുമായി ബന്ധപ്പെട്ട് ഹർജി സമർപ്പിച്ചത്. യെമനിലേക്ക് പോകാൻ ഞങ്ങളെ അനുവദിക്കണം അതിന് വേണ്ടിയുള്ള സൗകര്യങ്ങൾ സർക്കാർ അനുവദിക്കണം എന്നിവയാണ് നിമിഷ പ്രിയയുടെ അമ്മ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഏഴു ദിവസത്തിനകം…

  • കേരള കയർത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ള തൊഴിലാളികളുടെ മക്കൾക്ക് 2023-24 വർഷത്തെ ഡിഗ്രി,പ്രൊഫഷണൽ കോഴ്സുകൾക്കുള്ള വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു.

    16-11-2023 ആറ്റിങ്ങൽ: കേരള കയർത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ള തൊഴിലാളികളുടെ മക്കൾക്ക് 2023-24 വർഷത്തെ ഡിഗ്രി,പ്രൊഫഷണൽ കോഴ്സുകൾക്കുള്ള വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. കയർത്തൊഴിലാളി ക്ഷേമനിധിയിൽ അംഗത്വമെടുത്ത് 2023 മേയ് 31ന് രണ്ടുവർഷം പൂർത്തീകരിച്ച് കുടിശിക കൂടാതെ വിഹിതം അടച്ചു വരുന്ന തൊഴിലാളികളുടെ മക്കൾക്കാണ് ധനസഹായത്തിന് അർഹതയുള്ളത്. കേരളത്തിലെ ഗവ.അംഗീകൃത സ്ഥാപനങ്ങളിൽ സർക്കാർ അംഗീകൃത ഫുൾടൈം കോഴ്സുകളിൽ ഡിഗ്രി,പി.ജി, പ്രൊഫഷണൽ കോഴ്സുകൾ, പോളിടെക്നിക്ക്, എൻജിനിയറിംഗ്, മെഡിസിൻ, അഗ്രികൾച്ചർ, നഴ്സിംഗ്, പാരാമെഡിക്കൽ കോഴ്സുകളിൽ ഉപരിപഠനം നടത്തുന്നതിനാണ് ധനസഹായം അനുവദിക്കുന്നത്.…

Design a site like this with WordPress.com
Get started