മനുഷ്യമതിലായി ആറ്റിങ്ങലിൽ ഡി.വൈ.എഫ്.ഐ.യുടെ മനുഷ്യച്ചങ്ങല

21-01-2024

ആറ്റിങ്ങൽ: കേന്ദ്രസർക്കാരിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ. ആഹ്വാനംചെയ്ത മനുഷ്യച്ചങ്ങല പലയിടത്തും മനുഷ്യമതിലായി. ആറ്റിങ്ങൽ കച്ചേരിനടയിൽ മൂന്ന് വരികളിലായി നിന്നാണ് പ്രവർത്തകർ മനുഷ്യച്ചങ്ങലയിൽ പങ്കാളികളായത്. ഡി.വൈ.എഫ്.ഐ. പ്രവർത്തകർക്കൊപ്പം സി.പി.എം. പ്രവർത്തകരും എസ്.എഫ്.ഐ. പ്രവർത്തകരും സി.പി.എമ്മിന്റെ വിവിധ പോഷക സംഘടനാ പ്രവർത്തകരും മനുഷ്യച്ചങ്ങലയിൽ അണിചേർന്നു. 

ശനിയാഴ്ച വൈകീട്ട് 5 മണിക്കാണ് മനുഷ്യച്ചങ്ങല നടന്നത്. മൂന്നുമണിയോടെതന്നെ വിവിധ പ്രദേശങ്ങളിൽനിന്ന് വാഹനങ്ങളിൽ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ ദേശീയപാതയിൽ നിർദിഷ്ടസ്ഥലങ്ങളിലെത്തിച്ചേർന്നു. തിരുവനന്തപുരത്തേക്കുള്ള പാതയുടെ വലതുവശത്തായാണ് പ്രവർത്തകർ അണിനിരന്നത്. 

To advertise here, Contact Us

ജില്ലാതിർത്തിയായ കടമ്പാട്ടുകോണം മുതൽ നാവായിക്കുളം ഭാരത് പെട്രോൾ പമ്പ് വരെ കിളിമാനൂർ, അവിടെനിന്ന് കല്ലമ്പലം രാജകുമാരി ഹൈപ്പർമാർക്കറ്റ് വരെ വർക്കല, അവിടെനിന്ന് കടുവയിൽപ്പള്ളിയുടെ പ്രധാന കവാടം വരെ വെഞ്ഞാറമൂട്, അവിടെനിന്ന് ചാത്തമ്പാറ എച്ച്.പി. പമ്പ് വരെ നെടുമങ്ങാട്. അവിടെനിന്ന് പൂവമ്പാറ മാടൻനടവരെ വിതുര, അവിടെനിന്ന് ആറ്റിങ്ങൽ ഐ.ടി.ഐ. ജങ്ഷൻ വരെ ആറ്റിങ്ങൽ, അവിടെനിന്ന് പാലമൂടുവരെ ചാല, അവിടെനിന്ന് കോരാണി നവധാര ജങ്ഷൻ വരെ നേമം, അവിടെ നിന്ന് തോന്നയ്ക്കൽ എ.ജെ.കോളേജ് വരെ കോവളം എന്നീ ബ്ലോക്കു കമ്മിറ്റികളിലെ പ്രവർത്തകരാണ് അണിചേർന്നത്. 5 മണിക്ക് പരസ്പരം കൈകൾകോർത്ത് അന്തരീക്ഷത്തിലേക്കുയർത്തിപ്പിടിച്ച് പ്രതിജ്ഞയെടുത്തു. തുടർന്ന് കച്ചേരി ജങ്ഷനിൽ പൊതുസമ്മേളനം നടന്നു. ഒ.എസ്.അംബിക എം.എൽ.എ., സി.പി.എം. ജില്ലാസെക്രട്ടേറിയറ്റംഗം ആർ.രാമു, ഏരിയാ സെക്രട്ടറി എസ്.ലെനിൻ, ഡി.വൈ.എഫ്.ഐ. നേതാക്കളായ വി.എ.വിനീഷ്, ആർ.എസ്.അനൂപ് എന്നിവർ കച്ചേരി ജങ്ഷനിൽ ചങ്ങലയുടെ ഭാഗമായി.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started