20-01-2024

തിരുവനന്തപുരം : വീടിനുമുകളിൽ മേൽക്കൂരയുടെ ഭാഗത്ത് പ്രത്യേകം നിർമിച്ച ബേക്കറി നിർമാണ യൂണിറ്റിൽ തീപിടിച്ചു. ആര്യശാല നന്ദാവനം തെരുവിൽ എൻ.ജി.ആർ.എ. 75 എന്ന ഇരുനില വീടിന്റെ മുകളിലത്തെ നിലയിലാണ് തീപ്പിടിത്തം. വീടിന്റെ മുകളിലത്തെ മേൽക്കൂരയുടെ ഒരു ഭാഗം, വാട്ടർ ടാങ്ക്, വാട്ടർ പമ്പ്, വാഷിങ് മെഷീൻ മുതലായവ പൂർണമായും കത്തിനശിച്ചു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.20-നായിരുന്നു സംഭവം. ചെങ്കൽച്ചൂളയിൽനിന്ന് എത്തിയ അഗ്നിരക്ഷാസേനയെത്തി കൂടുതൽ അപകടമുണ്ടാകാതെ തീയണച്ചു. ബേക്കറി സാധനങ്ങൾ നിർമിക്കുകയും പായ്ക്ക് ചെയ്യുകയും ചെയ്തിരുന്ന യൂണിറ്റാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. ഇതിനുള്ള യന്ത്രങ്ങളിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായതാണ് തീപ്പിടിത്തത്തിനു കാരണമെന്നാണ് സൂചന.

Leave a comment