20-01-2024

കടയ്ക്കാവൂർ : അഞ്ചുതെങ്ങ് പഞ്ചായത്തിലെ വയോജനങ്ങളുടെ മാനസിക ഉല്ലാസത്തിനും ഒറ്റപ്പെടൽ ഒഴിവാക്കാനുമായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ നെടുങ്ങണ്ട ചെമ്പകത്തറയിൽ സ്നേഹതീരം പകൽവീട് നിർമിച്ചു. വി.ശശി എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു. പകൽവീട്ടിൽ വരുന്നവർക്കായി വാഹനസൗകര്യം, ഭക്ഷണം, ആയുർവേദം അലോപ്പതി, ഹോമിയോ ചികിത്സാസൗകര്യങ്ങൾ എന്നിവ പഞ്ചായത്ത് ലഭ്യമാക്കിയിട്ടുണ്ട്. ടെലിവിഷൻ, ആരോഗ്യപ്രവർത്തകരുടെ സേവനവും തുടങ്ങിയവയുമുണ്ട്.
ഉദ്ഘാടനച്ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് വി.ലൈജു അധ്യക്ഷത വഹിച്ചു. ജില്ലാപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശൈലജാബീഗം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി.ജയശ്രീ. ലിജോബോസ്, ജോസഫിൻ മാർട്ടിൻ, ബി.എൻ.സൈജുരാജ്, എസ്.പ്രവീൺ ചന്ദ്ര, ഫ്ളോറൻസ് ജോൺസൺ, സ്റ്റിഫൻ ലൂയിസ് തുടങ്ങിയവർ പങ്കെടുത്തു.

Leave a comment