18-01-2024

കൊച്ചി: എറണാകുളം മഹാരാജാസിൽ എസ്എഫ്ഐ പ്രവർത്തകനെ കുത്തിപ്പരിക്കേൽപ്പിച്ചതിനെ തുടർന്ന് മഹാരാജാസ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. വിദ്യാർഥി സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് കോളേജ് അടച്ചിടാനുള്ള തീരുമാനത്തിൽ കോളേജ് അധികൃതർ എത്തിയത്. ഇന്ന് പുലർച്ചെയാണ് കോളേജിൽ സംഘർഷം ഉണ്ടായത്.
കുത്തേറ്റ നാസര്‍ അബ്ദുള്‍ റഹ്മാന്‍ നാടകോത്സവത്തിന്‍റെ ചുമതലക്കാരനാണ്. രാത്രി 11.30ന് നാടക പരിശീലനത്തിന് ശേഷം ഇറങ്ങിയപ്പോഴാണ് സംഘര്‍ഷമുണ്ടായതും നാസറിന് കുത്തേല്‍ക്കുകയും ചെയ്തത്. വടിവാളും ബിയര്‍കുപ്പിയും മാരകായുധങ്ങളുമായെത്തിയായിരുന്നു ആക്രമണം ഉണ്ടായത്.
മഹാരാജാസിൽ എസ്എഫ്ഐ നേതാവിന് കുത്തേറ്റു; ഫ്രറ്റേണിറ്റി പ്രവര്‍ത്തകരാണെന്ന് ആരോപണം
സംഭവത്തിൽ കെഎസ്‌യു, ഫ്രറ്റേണിറ്റി പ്രവര്‍ത്തകരായ 15 പേര്‍ക്കെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു. വിദ്യാര്‍ഥിനി അടക്കമുള്ളവര്‍ക്കെതിരെ വധശ്രമം അടക്കം ഒന്‍പത് വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. അധ്യാപകനെ ആക്രമിച്ച ഫ്രറ്റേണിറ്റി പ്രവര്‍ത്തകനെതിരെ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു.
പരിക്കേറ്റ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടി നാസർ അബ്ദുൽ റഹ്മാന്‍റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. കോളേജ് സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകന്‍റെ പരാതിക്ക് പുറമെ കെഎസ്‌യുവും ഫ്രറ്റേണിറ്റിയും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പരിക്കേറ്റ വിദ്യാര്‍ഥി എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം.
ഫ്രറ്റേണിറ്റിയിലെ ചില വിദ്യാർഥികളെ കഴിഞ്ഞ ദിവസം കോളേജിൽനിന്ന് സസ്പൻഡ് ചെയ്തിരുന്നു. ഇതിന്‍റെ പകപോക്കൽ എന്ന രീതിയിൽ ഒരു അധ്യാപകനെ ഈ വിദ്യാർഥികൾ മർദിക്കുകയും ചെയ്തിരുന്നു. തൊട്ടുന്നാലെയാണ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയ്ക്ക് നേരെയുള്ള ആക്രമണവുമെന്നാണ് എസ്എഫ്ഐയുടെ ആരോപണം. നാസർ അബ്ദുൾ റഹ്മാൻ എന്ന വിദ്യാര്‍ഥിക്ക് വയറിനാണ് കുത്തേറ്റിരിക്കുന്നത്. പരിക്ക് ഗുരുതുരമാണെന്നാണ് പ്രാഥമിക നിഗമനം.
കത്തി, ബിയര്‍ കുപ്പി, വടി എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തില്‍ അബ്ദുള്‍ നാസറിന്‍റെ വയറിനും കൈകാലുകള്‍ക്കും കുത്തേറ്റു. യൂണിറ്റ് കമ്മിറ്റി അംഗം അശ്വതിക്കും പരിക്കേറ്റു. പരിക്കേറ്റവര്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. കാംപസില്‍ ബുധനാഴ്ച ഉച്ചയ്ക്ക് ഫ്രറ്റേണിറ്റി പ്രവര്‍ത്തകന്‍ ഭിന്നശേഷിക്കാരനായ അധ്യാപകനെ ആക്രമിച്ചിരുന്നു

Leave a comment