15-01-2024

തിരുവനന്തപുരം : ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ ഒരുങ്ങുന്നത് ചൈനാ മാതൃകയിലുള്ള കണ്ണാടിപ്പാലം. എൽ.ഡി.സ്‌ക്രീനിന്റെ സഹായത്തോടെ ചില്ല് പൊട്ടുന്ന പ്രതീതി സൃഷ്ടിക്കുന്ന തരത്തിലാണ് പാലം നിർമിക്കുക. അതിസാഹസികർക്ക് ആസ്വാദ്യകരമായ രീതിയിലാണ് കണ്ണാടിപ്പാലം നിർമിക്കുന്നത്.
മൂന്നു തൂണുകളാണ് പാലത്തിനായി നിർമിച്ചിരിക്കുന്നത്. ആദ്യത്തേയും രണ്ടാമത്തേയും തൂണുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ജോലികൾ പൂർത്തിയായി. ബാക്ക് നിർമാണവും ഗ്ലാസ് സ്ഥാപിക്കലും അടുത്തമാസം ആദ്യത്തോടെ പൂർത്തീകരിക്കും. പാലത്തിൽ കൃത്രിമ മഞ്ഞും മഴയും പെയ്യിക്കുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.
To advertise here, Contact Us
പാലത്തിലേക്ക് കാലെടുത്തുവെച്ചാൽ പാലത്തിലെ ചില്ല് ശബ്ദത്തിനൊപ്പം പൊട്ടും. 52 മീറ്റർ നീളത്തിലാണ് പാലം ഒരുങ്ങുന്നത്. 20 പേർക്ക് ഒരേസമയം പാലത്തിലേക്ക് പ്രവേശിക്കാം. അടുത്തമാസം പകുതിയോടെ പാലത്തിന്റെ ഉദ്ഘാടനം നടത്താനുള്ള തരത്തിലാണ് നിർമാണം പുരോഗമിക്കുന്നത്. ഒന്നരക്കോടി ചെലവിട്ടാണ് 75 അടി ഉയരത്തിൽ പാലം നിർമിക്കുന്നത്. ആക്കുളം സാഹസിക വിനോദസഞ്ചാര പദ്ധതിയുടെ രണ്ടാംഘട്ടമായാണ് പാലം വരുന്നത്. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എന്റർപ്രണേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുമാണ് പാർക്കിന്റെ നടത്തിപ്പും പരിപാലനവും.

Leave a comment