ട്രാൻസ് ഹാർബർ ലിങ്ക് (എംടിഎച്ച്എൽ) ക‍ടൽപ്പാലം .ഇന്ത്യയിലെ ഏറ്റവും നീളമുള്ള കടൽപ്പാലം

14-01-2024

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് (എംടിഎച്ച്എൽ) ക‍ടൽപ്പാലം ഉദ്ഘാടനം ചെയ്തത്. ഇന്ത്യയിലെ ഏറ്റവും നീളമുള്ള കടൽപ്പാലമാണിത്. 21.8 കിലോമീറ്ററാണ് നീളം. മുംബൈ നഗരത്തിന്റെ വളർച്ചയ്ക്ക് വലിയ സംഭാവനകൾ നൽകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഈ പാലം നഗരത്തിന് അനുബന്ധമായി വളരാനിരിക്കുന്ന ‘മൂന്നാം മുംബൈ’ നഗരത്തിന്റെ മുന്നോടികൂടിയാണ്. ഈ പാലത്തിലൂടെ സഞ്ചരിക്കാൻ ഒരു വർഷം ചുരുങ്ങിയത് 1 ലക്ഷം രൂപയെങ്കിലും വേണമെന്ന് സോഷ്യൽ മീഡിയ പറയുന്നുണ്ട്. വസ്തുത എന്തെന്ന് അന്വേഷിക്കാം.

നാലുചക്ര വാഹനങ്ങൾ മുതൽക്ക് മാത്രമാണ് അടൽ സേതുവിലൂടെ യാത്ര ചെയ്യാനാവുക. കാർ യാത്രക്കാർ ഒരു വശത്തേക്കുള്ള യാത്രയ്ക്ക് 250 രൂപ ടോൾ നൽകേണ്ടതുണ്ട്. റിട്ടേൺ യാത്ര കൂടിയുണ്ടെങ്കില്‍ 375 രൂപ നൽകണം. ഡെയ്‌ലി പാസിനും മന്ത്‌ലി പാസിനും സൗകര്യമൊരുക്കിയിട്ടുണ്ട്. ഡെയ്‌ലി പാസ് എടുക്കുകയാണെങ്കിൽ 625 രൂപയാണ് ചെലവ്. മന്ത്‌ലി പാസ് എടുക്കുകയാണെങ്കില്‍ 12500 രൂപ നൽകണം.

വർഷത്തിൽ കണക്കാക്കുകയാണെങ്കിൽ മന്ത്‌ലി പാസ് എടുത്ത് യാത്ര ചെയ്യുന്നവരാണെങ്കിൽ വര്‍ഷം 12 മാസത്തിന് 1,50,000 രൂപ ചെലവാകും. ലൈറ്റ് കമേഴ്സ്യൽ/മിനി ബസ് വാഹനങ്ങളാണെങ്കിൽ ഒരു വശത്തേക്കുള്ള ദിവസയാത്രയ്ക്ക് 400 രൂപയാണ് ചെലവ്. തിരിച്ചുള്ള യാത്രകൂടി ചേർത്താണെങ്കില്‍ 600 രൂപ ചെലവാക്കണം. ഡെയ്‍ലി പാസിന് 1000 രൂപയും മന്ത്‌ലി പാസിന് 20,000 രൂപയും. ലൈറ്റ് കമേഴ്സ്യൽ/മിനി ബസ് വാഹനത്തിനായി മന്ത്‌ലി പാസെടുത്താൽ വർഷത്തിൽ 2,40,000 രൂപ ചെലവാകും.

ബസ്സും 2 ആക്സിൽ ട്രക്കുമെല്ലാം ഒരു വശത്തേക്കുള്ള ദിവസയാത്രയ്ക്ക് 830 രൂപ നൽകണം. റിട്ടേൺ യാത്രകൂടി ചേർത്താണെങ്കിൽ 1360 രൂപ. ഡെയ്‌ലി പാസിന് 2265 രൂപയും, മന്ത്‌ലി പാസിന് 45250 രൂപയുമാണ് ചെലവ്. മന്ത്‌ലി പാസെടുത്ത് യാത്ര ചെയ്യുന്ന ബസ്സുകൾക്കും 2 ആക്സിൽ ട്രക്കുകൾക്കുമെല്ലാം വർഷത്തിൽ 5,43,000 രൂപ ചെലവാകും.

4 മുതൽ 6 വരെ ആക്സിലുകളുള്ള വാഹനങ്ങൾക്ക് ഒരു വശത്തേക്കുള്ള പാസിന് വില 1300 രൂപയാണ്. റിട്ടേൺകൂടി ചേർത്താണെങ്കിൽ 1950 രൂപ. ഡെയ്‌ലി പാസ് 3250 രൂപ വരും. മന്ത്രി‌ലി പാസ് 65000 രൂപ. വർഷത്തിൽ കണക്കുകൂട്ടിയാൽ 7,80,000 രൂപ വരും ചെലവ്.

ഓവർസൈസ്ഡ് വാഹനങ്ങൾക്ക് ഒരു വശത്തേക്കു മാത്രം യാത്ര ചെയ്യണമെങ്കിൽ 1580 രൂപ നൽകണം. തിരിച്ചുള്ള യാത്രകൂടിയുണ്ടെങ്കിൽ 2370 രൂപയുടെ പാസെടുക്കാം. ഡെയ്‌ലി പാസ് 3950 രൂപയ്ക്ക് ലഭിക്കും. മന്ത്‌ലി പാസ് ആണെങ്കിൽ 79,000 രൂപ വരും. 9,48,000 രൂപയാണ് ചെലവാകുക.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started