സ്വാതന്ത്ര്യത്തിന്റെ 100-വാർഷികം ആഘോഷിക്കുന്ന അവസരത്തിൽ വിഭാവനം ചെയ്യുന്ന വികസിത ഇന്ത്യക്കായി കേന്ദ്രസർക്കാരിനൊപ്പം ജനങ്ങളും ഒരുമിച്ചു നിൽക്കണമെന്ന് കേന്ദ്ര കൃഷി-കർഷകക്ഷേമ സഹമന്ത്രി ശോഭ കരന്ത്‌ലജെ

10-01-2024

വക്കം : സ്വാതന്ത്ര്യത്തിന്റെ 100-ാം വാർഷികം ആഘോഷിക്കുന്ന അവസരത്തിൽ വിഭാവനം ചെയ്യുന്ന വികസിത ഇന്ത്യക്കായി കേന്ദ്രസർക്കാരിനൊപ്പം ജനങ്ങളും ഒരുമിച്ചു നിൽക്കണമെന്ന് കേന്ദ്ര കൃഷി-കർഷകക്ഷേമ സഹമന്ത്രി ശോഭ കരന്ത്‌ലജെ പറഞ്ഞു. 

വക്കം വെട്ടൂർ പഞ്ചായത്തുകളിലെ വികസിത് ഭാരത് സങ്കല്പ് യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി. 

To advertise here, Contact Us

ചടങ്ങിൽ ഉജ്ജ്വല യോജനയ്ക്കു കീഴിൽ അഞ്ച് ഗുണഭോക്താക്കൾക്കു പുതിയ പാചകവാതക കണക്ഷനുകൾ മന്ത്രി വിതരണം ചെയ്തു. 

ഐ.സി.എ.ആർ.-എ.ടി.എ.ആർ.ഐ. ബെംഗളൂരു ഡയറക്ടർ ഡോ. വി.വെങ്കിട്ട സുബ്രഹ്മണ്യം, എസ്.ബി.ഐ. ഡെപ്യൂട്ടി ജനറൽ മാനേജർ ദീപക് ലിംഗ്വാൾ തുടങ്ങിയവർ പങ്കെടുത്തു. 

മുതിർന്ന പൗരൻമാർക്കുള്ള തപാൽ വകുപ്പിന്റെ നിക്ഷേപപദ്ധതി, മുദ്രാവായ്പ, പി.എം. സ്വനിധി, സുകന്യ സമൃദ്ധി തുടങ്ങിയവയുടെ അനുമതി പത്രവും ചടങ്ങിൽ കൈമാറി.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started