പ്രദേശത്തെ വികസന പ്രവ‌ർത്തനങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും കൂട്ടായ്മയുടെ കായലോര സംഗമം 2024 സംഘടിപ്പിച്ചു.

10-01-2024

വക്കം: വക്കം ഗ്രാമപഞ്ചായത്തിലെ കായൽവാരത്തും സമീപപ്രദേശത്തുള്ളവരുടെയും ഇവിടെ ജനിച്ചു വളർന്ന് വിവിധ സ്ഥലങ്ങളിൽ താമസിക്കുന്നവരുടെയും സംഗമമാണ് കായൽവാരം കൂട്ടായ്മ ട്രസ്റ്റ്. പ്രദേശത്തെ വികസന പ്രവ‌ർത്തനങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളുമാണ് കൂട്ടായ്മയുടെ ലക്ഷ്യം. ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന കായലോര സംഗമം 2024 ‘ഒരുമിച്ച് കൂടാം ഒരിക്കൽ കൂടി’ അടൂർപ്രകാശ് എം.പി കായൽവാരം കടവിൽ ഉദ്ഘാടനം ചെയ്തു. എം.എൽ.എ ഒ.എസ്. അംബിക, തിരുവനന്തപുരം ജില്ലാപഞ്ചായത്ത് വെെസ് പ്രസിഡന്റ് അഡ്വ. ഷെെലജാബീഗം, കേരള സ്പേസ് പാർക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജി.ലെവിൻ, മുൻ ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻസ് അഡ്വ. വക്കം ജി.ശശീന്ദ്രൻ, വക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലാലിജ, വെെസ് പ്രസിഡന്റ് ബിഷ്ണു, നൗഷാദ്, മുൻ പ്രസിഡന്റ് എ. താജുനിസ, പൊലീസ് ഓഫീസർ സനോജ്, വക്കം സൗഹൃദവേദി പ്രസിഡന്റ് സി.വി. സുരേന്ദ്രൻ, എഴുത്തുകാരായ വക്കം സുകുമാരൻ, അമാൻ കായൽവാരം, മണമ്പൂർ റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് മണനാക്ക് ഷിഹാബുദീൻ എന്നിവർ സംസാരിച്ചു. വക്കം സുകുമാരന്റെ പുതിയ കൃതികളായ ‘തോറ്റുപോയവർ’, ‘കതകിൽ മുട്ടിയതാരാണ് ‘ എന്നിവ അടൂർപ്രകാശ് എം.പി എം.എൽ.എ ഒ.എസ്. അംബിക, സി.വി സുരേന്ദ്രൻ എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു.അമാൻ കായൽവാരത്തിന്റെ ആത്മകഥാ നോവൽ ‘മരുഭൂമിയിലെ മറു ജീവിതങ്ങൾ’ എന്ന കൃതി ചടങ്ങിൽ പരിചയപ്പെടുത്തി. കേരള സർവകലാശാല പി.എച്ച്.ഡി നേടിയ ഡോ. ആർ.രശ്മി, കേരള സർവകലാശാല എം.എ ഡാൻസിൽ ഒന്നാം റാങ്ക് നേടിയ ജ്വാല ജോയ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started