കൊച്ചി മെട്രോയിൽ യാത്ര ചെയ്യുന്നവർക്ക് ഇനി ക്യൂ നിൽക്കാതെ ടിക്കറ്റ് എടുക്കാം

10-01-2024

കൊച്ചി: കൊച്ചി മെട്രോയിൽ യാത്ര ചെയ്യുന്നവർക്ക് ഇനി ക്യൂ നിൽക്കാതെ ടിക്കറ്റ് എടുക്കാം. ഡിജിറ്റൽ ടിക്കറ്റിങും ഇ പേയ്മെൻ്റ്സും പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) വാട്സാപ്പിലൂടെ ടിക്കറ്റെടുക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ്.

കെഎംആർഎല്ലിൻ്റെ 9188957488 എന്ന വാട്സാപ്പ് നമ്പ‍ർ വഴിയാണ് ഒരു മിനിറ്റിനുള്ളിൽ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം കൊണ്ടുവന്നിരിക്കുന്നത്. പൊതുജനങ്ങൾക്ക് ജനുവരി 10 മുതൽ വാട്സാപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.

ടിക്കറ്റ് എങ്ങനെ ബുക്ക് ചെയ്യാം?

കെഎംആർഎല്ലിൻ്റെ 9188957488 എന്ന വാട്സാപ്പ് നമ്പ‍ർ ഫോണിൽ സേവ് ചെയ്യുക.

വാട്സാപ്പ് വഴി ഈ നമ്പരിലേക്ക് ‘Hi’ എന്ന മെസേജ് ചെയ്യുക. ഇതോടെ നിർദേശങ്ങൾ ലഭിക്കും.

‘QR Ticket’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

‘Book Ticket’ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

എൻട്രി, എക്സിറ്റ് സ്റ്റേഷനുകൾ തിരഞ്ഞെടുക്കുക.

യാത്രക്കാരുടെ എണ്ണം തിരഞ്ഞെടുക്കുക.

അനുയോജ്യമായ പേയ്മെൻ്റ് സംവിധാനം വഴി ടിക്കറ്റ് നിരക്ക് നൽകി ടിക്കറ്റ് ഉറപ്പാക്കാം.

ടിക്കറ്റ് കാൻസൽ ചെയ്യണമെങ്കിൽ വീണ്ടും ‘Hi’ എന്ന മെസേജ് ചെയ്യാം.

കൊച്ചി മെട്രോയുടെ ടിക്കറ്റ് വാട്സാപ്പ് വഴി ബുക്ക് ചെയ്യുന്നവർക്ക് ആകർഷകമായ ഇളവുകളും കെഎംആർഎൽ പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണ സമയങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ടിക്കറ്റ് നിരക്കിൽ 10 ശതമാനം ഇളവ് ലഭിക്കും.തിരക്ക് കുറഞ്ഞ സമയങ്ങളായ പുലർച്ചെ 5:45 മുതൽ രാവിലെ ഏഴുവരെയും രാത്രി 10 മുതൽ രാത്രി 11 വരെയും ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവും ലഭിക്കും. ഡിജിറ്റൽ, പേപ്പർലെസ് ടിക്കറ്റിങ്ങ് പ്രോത്സാഹിപ്പിക്കാനും ടിക്കറ്റ് കൗണ്ടറുകളിലെ ക്യൂ ഒഴിവാക്കുന്നതിൻ്റെയും ഭാഗമായാണ് ഇളവുകൾ കൊണ്ടുവന്നിരിക്കുന്നത്.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started