05-01-2024

നെയ്യാറ്റിൻകര : രോഗിയുടെ മൂത്രാശയത്തിൽനിന്ന് അരക്കിലോയോളം ഭാരമുള്ള കല്ല് നീക്കംചെയ്തത് നിംസ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിലെ ഡോക്ടർമാർ. കൊല്ലങ്കോട് സ്വദേശിയായ യുവാവിന്റെ മൂത്രാശയത്തിൽനിന്നാണ് കല്ലു നീക്കംചെയ്തത്.
27 വയസ്സുള്ള കൊല്ലങ്കോട് സ്വദേശിയ യുവാവ് കഴിഞ്ഞ കുറേ മാസങ്ങളായി മൂത്രതടസ്സവും, തുടർന്നുള്ള അണുബാധയും കാരണം നിംസ് മെഡിസിറ്റിയിലെ യൂറോളജി വിഭാഗത്തിൽ ചികിത്സതേടിയത്.
To advertise here, Contact Us
നിംസ് മെഡിസിറ്റിയിലെ കൺസൾട്ടന്റ് യൂറോളജിസ്റ്റ് ഡോ. കെ.നവീന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം പരിശോധിക്കുകയും മൂത്രസഞ്ചിയിൽ കല്ലുള്ളതായി കണ്ടെത്തുകയും ചെയ്തു. ശസ്ത്രക്രിയയിലൂടെ കല്ലു പുറത്തെടുക്കുകയായിരുന്നു. 500 ഗ്രാം തൂക്കമുള്ള കല്ലാണ് നീക്കംചെയ്തത്. ഇത്തരത്തിൽ കല്ല് നീക്കംചെയ്യാതിരുന്നെങ്കിൽ കിഡ്‌നിയുടെ പ്രവർത്തനത്തിനെവരെ ബാധിക്കാവുന്ന സാഹചര്യത്തിലാണ് കൃത്യസമയത്ത് ചികിത്സ നൽകിയതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി

Leave a comment