ജനുവരി 22ന് രാമക്ഷേത്ര പ്രതിഷ്ഠ നിശ്ചയിച്ചതോടെ കണ്ണുകളെല്ലാം അയോധ്യയിലേക്ക് നീണ്ടിരിക്കുകയാണ്. തീർഥാടന കേന്ദ്രത്തിലേക്ക് എങ്ങനെ യാത്ര ചെയ്യാം?

05-01-2024

അയോധ്യ: ജനുവരി 22ന് രാമക്ഷേത്ര പ്രതിഷ്ഠ നിശ്ചയിച്ചതോടെ കണ്ണുകളെല്ലാം അയോധ്യയിലേക്ക് നീണ്ടിരിക്കുകയാണ്. തീർഥാടന കേന്ദ്രത്തിലേക്ക് എങ്ങനെ യാത്ര ചെയ്യാം? അയോധ്യയിലെത്താനുള്ള എളുപ്പ മാർഗം എന്താണ് തുടങ്ങിയ ചോദ്യങ്ങളാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽനിന്ന് അയോധ്യയിലേക്ക് ട്രെയിൻ, വിമാന ഗതാഗതം ഇതിനോടകം സജീവമായിട്ടുണ്ട്. പല നഗരങ്ങളിൽ നിന്നും ബസ് സർവീസുകളും അയോധ്യയിലേക്കുണ്ട്.

പ്രധാന ഇന്ത്യൻ നഗരങ്ങളിൽ നിന്ന് അയോധ്യയിലേക്ക് റെയിൽ കണക്ടിവിറ്റി ലഭ്യമാണ്. അയോധ്യ ജങ്ഷൻ റെയിൽവേ സ്റ്റേഷനിലാണ് രാമക്ഷേത്ര ദർശനത്തിനെത്തുന്നവർ ഇറങ്ങേണ്ടത്. ലഖ്‌നൗ, ഡൽഹി, അലഹബാദ്, വാരണാസി, ഗോരഖ്പൂർ എന്നിവിടങ്ങളിൽ നിന്ന് അയോധ്യയിലേക്ക് നേരിട്ട് ട്രെയിൻ സർവീസുകളുണ്ട്. ദൂരദേശങ്ങളിൽ നിന്നുള്ളവർക്ക് കണക്ടിങ് ട്രെയിനുകളും ഇന്ന് ലഭ്യമാണ്. വന്ദേ ഭാരത് ഉൾപ്പെടെയുള്ള ട്രെയിൻ സർവീസുകൾ രാജ്യതലസ്ഥാനത്ത് നിന്ന് അയോധ്യയിലേക്കുണ്ട്.

അയോധ്യയിലേക്ക് ഏറ്റവും കൂടുതൽ ട്രെയിനുകൾ സർവീസ് നടത്തുന്ന കേന്ദ്രങ്ങളിലൊന്ന് ഡൽഹിയാണ്. ഏഴു മണിക്കൂർ മുതൽ 14 മണിക്കൂർ വരെയാണ് ഡൽഹി – അയോധ്യ ട്രെയിൻ യാത്രയ്ക്ക് വിവിധ ട്രെയിനികളെടുക്കുന്ന സമയം. ആനന്ദ് വിഹാർ – അയോധ്യ വന്ദേ ഭാരത്, കൈഫിയാത് എക്‌സ്പ്രസ്, ഫറാക എക്സ്പ്രസ് തുടങ്ങിയവയാണ് റൂട്ടിലെ പ്രധാന ട്രെയിനുകൾ.

ലഖ്നൗ – അയോധ്യ ട്രെയിൻ യാത്രയ്ക്ക് 3 – 4 മണിക്കൂറാണ് ട്രെയിനുകൾ എടുക്കുന്നത്. നിരവധി ട്രെയിനുകൾ ഈ റൂട്ടിലുണ്ട്. വാരണാസി – അയോധ്യ റൂട്ടിലും നിരവധി ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്. അലഹാബാദ്, കാൺപുർ, പറ്റ്ന, ഗോരഖ്പുർ തുടങ്ങിയ സ്റ്റേഷനുകളിൽനിന്നും അയോധ്യയിലേക്ക് നേരിട്ട് ട്രെയിനുകളുണ്ട്.

ഉത്തർപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷ (യുപിഎസ്ആർടിസി)ന്‍റെ നിരവധി ബസുകൾ വിവിധ നഗരങ്ങളിൽ നിന്ന് അയോധ്യയിലേക്ക് സർവീസ് നടത്തുന്നുണ്ട്. സ്റ്റേറ്റ് ബസിനു പുറമെ നിരവധി പ്രൈവറ്റ് ബസുകളും അയോധ്യയിലേക്ക് സർവീസ് നടത്തുന്നുണ്ട്.

രാമക്ഷേത്രത്തിനൊപ്പം തന്നെ അയോധ്യയിൽ വന്ന വലിയ മാറ്റങ്ങളിലൊന്നാണ് വിമാനത്താവളം. മഹർഷി വാല്മീകി അന്താരാഷ്ട്ര വിമാനത്താവളം അയോധ്യധാം എന്ന പേരിലാണ് വിമാനത്താവളം അറിയപ്പെടുന്നത്. അയോധ്യ നഗരത്തിൽനിന്ന് 15 കിലോമീറ്റർ അകലെയാണ് പുതിയ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. കൊച്ചി വിമാനത്താവളത്തിൽ നിന്ന് അയോധ്യയിലേക്ക് കണക്ഷൻ വിമാന സർവീസ് എയർ ഇന്ത്യ നടത്തുന്നുണ്ട്. കൊച്ചി – ഡൽഹി – അയോധ്യ റൂട്ടിലാണ് വിമാനം


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started