04-01-2024

കൊല്ലം: 62ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ആദ്യദിനത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം. തൃശൂരും കോഴിക്കോടുമാണ് ഇഞ്ചോടിഞ്ച് മത്സരം കാഴ്ച വയ്ക്കുന്നത്. രണ്ട് ജില്ലകളും 124 പോയിന്റാണ് നേടിയിട്ടുള്ളത്. ഹൈസ്കൂൾ വിഭാഗത്തിൽ തൃശൂർ 76 പോയിന്റും ഹയർ സെക്കന്ററി വിഭാഗത്തിൽ 48 പോയന്റുമാണ് നേടിയിട്ടുള്ളത്. 78ഉം 46ുമാണ് കോഴിക്കോടിന്റെ പോയിന്റ് നിലയുള്ളത്. 11 ജില്ലകളും നൂറിന് മുകളിൽ പോയന്റ് നില നേടിയിട്ടുണ്ട്.
ആതിഥേയരായ കൊല്ലം ജില്ലയ്ക്ക് 116 പോയിന്റാണ് ലഭിച്ചിരിക്കുന്നത്. കണ്ണൂർ, കൊല്ലം, പാലക്കാട്, മലപ്പുറം, എറണാകുളം എന്നിങ്ങനെയാണ് തുടർന്നുള്ള സ്ഥാനങ്ങൾ
ജനുവരി നാല് മുതൽ എട്ടുവരെയാണ് നടക്കുന്നത്. ഇന്ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് കലാമാമാങ്കം ഉദ്ഘാടനം ചെയ്തത്. ഓരോ വേദികൾക്കും സാംസ്കാരിക നായകന്മാരുടെ പേരാണ് നൽകിയിരിക്കുന്നത്.
അതിന് പുറമെ, മത്സരാർഥികൾക്ക് താമസിക്കുന്നതിന് നഗരത്തിലെ 23 സ്കൂളുകളാണ് ഒരുക്കിയിട്ടുള്ളത്. വേദികളിലും ഭക്ഷണശാലകളിലേക്കും എത്തിക്കുന്നതിന് വാഹന സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

Leave a comment