ശിവഗിരി തീർഥാടനത്തിന്‌ നാളെ തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

29-12-2023

ശിവഗിരി : ശിവഗിരിയിലേക്കുള്ള 91-ാമത് തീർഥാടനം ശനിയാഴ്ച തുടങ്ങും. രാവിലെ 10-ന് മുഖ്യമന്ത്രി പിണറായി വിജയൻ തീർഥാടനം ഉദ്ഘാടനം ചെയ്യും. മൂന്നുദിവസങ്ങളിലായി ഒൻപത് സമ്മേളനങ്ങൾ തീർഥാടനത്തിന്റെ ഭാഗമായി നടക്കും. തീർഥാടകരെ വരവേൽക്കാൻ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. തീർഥാടനത്തിന്റെ ഔദ്യോഗിക പദയാത്രകൾ വെള്ളിയാഴ്ച വൈകീട്ട് ശിവഗിരിയിൽ സംഗമിക്കും. വിവിധ പദയാത്രകളിലായി ആയിരങ്ങൾ രാത്രിയോടെ ശിവഗിരിയിലെത്തിച്ചേരും.

To advertise here, Contact Us

തീർഥാടനത്തിന് ഒരുദിവസം ശേഷിക്കേ ശിവഗിരി മഹാസമാധിയിലും ശാരദാമഠത്തിലും വൈദികമഠത്തിലും പ്രാർഥനയ്ക്കു തിരക്കേറി. സ്ഥിരം തീർഥാടനപ്പന്തലിലാണ് പരിപാടികൾ നടക്കുന്നത്. 10,000 പേർക്ക് ഒരേസമയം സമ്മേളനങ്ങൾ വീക്ഷിക്കാവുന്ന രീതിയിലാണ് പ്രധാനവേദി സജ്ജീകരിക്കുന്നത്. തീർഥാടകർക്കു ഭക്ഷണം നൽകുന്നതിന് ശിവഗിരി മഠം ബുക്ക് സ്റ്റാളിനു പിന്നിൽ വിശാലമായ പന്തൽ ഒരുക്കിയിട്ടുണ്ട്. ശിവഗിരിയും പരിസരവും വൈദ്യുതദീപങ്ങളാൽ അലങ്കരിച്ചിട്ടുണ്ട്.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started