കടയ്ക്കാവൂരും പരിസര പ്രദേശങ്ങളിലും എംഡിഎംഎയും കഞ്ചാവും വിൽപ്പന നടത്തി വന്ന 3 അംഗസംഘത്തെ കടയ്ക്കാവൂർ പോലീസും ഷാഡോ പൊലീസും ചേർന്ന് പിടികൂടി

29-12-2023

കടയ്ക്കാവൂർ : എംഡിഎംഎയും കഞ്ചാവും വിൽപ്പന നടത്തി വന്ന 3 അംഗസംഘത്തെ കടയ്ക്കാവൂർ പോലീസും ഷാഡോ പൊലീസും ചേർന്ന് പിടികൂടി. ഇവരിൽ നിന്നും 10.10 ഗ്രാം എംഡിഎംഎയും 650 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

8 ഓളം വളർത്തു നായ്ക്കൾ വീട്ടിൽ ഉള്ളതിനാൽ ശ്രമപ്പെട്ടാണ് ഷാഡോ പൊലീസ് വീട്ടിനുളിൽ കയറി ഇവരെ പിടികൂടിയത്.

മണമ്പൂർ സ്വദേശി ഷൈൻ , തോട്ടയ്ക്കാട് സ്വദേശി ബിജോയ്, അവനവൻ ചേരി സ്വദേശി രാഹുൽ എന്നിവരാണ് അറസ്റ്റിലായത്. കടയ്ക്കാവൂരും പരിസര പ്രദേശങ്ങളിലും സുലഭമായി ലഹരി വസ്തുക്കൾ ലഭിക്കുന്നു എന്ന വിവരത്തെ തുടർന്ന് നടന്ന അന്വേഷണത്തിൽ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷാഡോ പൊലീസിന്റെ സഹായത്തോടെ പ്രതികളെ പിടികൂടിയത്.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started