28-12-2023

എരുമേലി: ശബരിമലയിലേക്ക് കാനനപാത വഴി കടത്തിവിടാത്തതില്‍ തീര്‍ഥാടകരുടെ പ്രതിഷേധം. എരുമേലി സംസ്ഥാനപാത ഉപരോധിച്ചാണ് തീര്‍ഥാടകര്‍ പ്രതിഷേധിച്ചത്. എരുമേലി കാളകെട്ടി അഴുതക്കടവിന് സമീപം മുണ്ടക്കയം പമ്പാവാലി സംസ്ഥാന പാത ഉപരോധിച്ചുകൊണ്ടാണ് തീര്‍ഥാകര്‍ പ്രതിഷേധിച്ചത്.
മണ്ഡലകാല പൂജകള്‍ക്കുശേഷം ശബരിമല നട അടച്ചതോടെ പെരിയാര്‍ കടുവ സങ്കേതത്തിലൂടെ കാനന പാത വനംവകുപ്പ് അടച്ചിരുന്നു. ഇതാണ് തീര്‍ഥാടകര്‍ പ്രതിഷേധിക്കാന്‍ കാരണമായത്. ദിവസങ്ങള്‍ക്ക് മുന്‍പ് തീര്‍ഥാടകര്‍ എരുമേലി – റാന്നി പാത ഉപരോധിച്ചിരുന്നു. സന്നിധാനത്തെ തിരക്ക് കാരണം എരുമേലിയില്‍നിന്ന് പമ്പയിലേക്ക് വാഹനങ്ങള്‍ കടത്തിവിടാത്തതിനെ തുടര്‍ന്നാണ് ദിവസങ്ങള്‍ക്ക് മുന്‍പ് തീര്‍ഥാടകര്‍ എരുമേലി – റാന്നി പാത ഉപരോധിച്ചത്.
കഴിഞ്ഞദിവസം എരുമേലിയിൽ വാഹനങ്ങൾ കടത്തിവിടുന്നത് നിയന്ത്രിച്ചതോടെ മറ്റ് പാതകളിലും ഗതാഗതം തടസപ്പെട്ടിരുന്നു. കോട്ടയം ജില്ലയിലെ പാലാ പൊൻകുന്നം പാതയിലാണ് ഗതാഗതക്കുരുക്ക് ശക്തമായത്

Leave a comment