വിനോദ സഞ്ചാര മേഖലയ്ക്ക് കരുത്തേകി വാഗമണ്ണിൽ ഹെലികോപ്റ്റർ സവാരി ആരംഭിക്കുന്നു

28-12-2023

ഇടുക്കി: ജില്ലയിലെ വിനോദ സഞ്ചാര മേഖലയ്ക്ക് കരുത്തേകി വാഗമണ്ണിൽ ഹെലികോപ്റ്റർ സവാരി ആരംഭിക്കുന്നു. വാഗമൺ, തേക്കടി, മൂന്നാർ തുടങ്ങിയ വിനോദ സഞ്ചാര മേഖലകളെ ലക്ഷ്യം വെച്ചാണ് പദ്ധതി. ഭൂമിസംബന്ധമായ നടപടികൾ നടന്നുവരികയാണെന്ന് എംഎൽഎ വാഴൂർ സോമൻ പറഞ്ഞു. ഇതോടെ കേരളത്തിലെ മലയിടുക്കുകളുടേയും തെയിലത്തോട്ടങ്ങളുടേയും ആകാശദൃശ്യങ്ങൾ വിനോദസഞ്ചാരികൾക്ക് ആസ്വദിക്കാൻ സാധിക്കും.

ലോക ടൂറിസം ഭൂപടത്തിൽ ഏറെ ശ്രദ്ധ ആകർഷിച്ചു നിൽക്കുന്ന വിനോദ സഞ്ചാരമേഖലയാണ് വാഗമൺ. ദിനം പ്രതി നിരവധി സഞ്ചരികൾ എത്തുന്ന വാഗമണ്ണിന് പുതിയൊരു കരുത്തു പകരുന്ന പദ്ധതിയാണ് ഹെലികോറ്റർ സവാരി. ജില്ലയിലെ പ്രധാന വിനോദസഞ്ചാര മേഖലകളെ കൂട്ടിയിണക്കാനും കഴിയുന്നതാണ് ഹെലികോപ്റ്റർ പദ്ധതി.

വാഗമണ്ണിൽ നിന്നും തേക്കടി, മൂന്നാർ എന്നിവടങ്ങളിലേക്കാണ് സവാരി നടത്തപെടുക. ഇതിനായി വാഗമൺ ഡിടിപിസി അഡ്വഞ്ചർ പാർക്ക് കവാടത്തിനുള്ളിൽ സ്ഥലം കണ്ടെത്തി പരിശോധന നടത്തി. ഭൂമിയുമായി ബന്ധപെട്ട നടപടികൾ നടന്നുവരികയാണ്. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട്‌ ജില്ലാ കളക്ടർക്ക് മുൻപാകെ ഉടൻ സമർപ്പിക്കുമെന്നും, പീരുമേടിന്റെ വികസന ചരിത്രത്തിൽ പുതിയൊരു നാഴികകല്ലാണ് ഈ പദ്ധതിയെന്നും എംഎൽഎ വാഴൂർ സോമൻ പറഞ്ഞു.

ഏവിയേഷൻ ലൈസൻസ് ഉള്ള സ്വകാര്യ കമ്പനിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഭൂമിയുമായി ബന്ധപ്പെട്ട നടപടികൾ കൂടി മാത്രമേ അവശേഷിക്കുന്നുള്ളു. കയാക്കിങ്, പാരഗ്ലാഡിങ്, ഗ്ലാസ്‌ ബ്രിഡ്ജ് തുടങ്ങിയ നിരവധി സഹസിക വിനോദ ഇനങ്ങൾ ഇപ്പോൾ വാഗമണ്ണിൽ ഉണ്ട്. ഇവയെല്ലാം നിരവധി സഞ്ചരികൾ ആസ്വദിക്കുകയും ചെയുന്നു.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started