ട്രെയിനുകളിലേതിന് സമാനമായ രീതിയിൽ ഇരുചക്രവാഹനങ്ങൾ എത്തിച്ചു നൽകാൻ ഇനി കെഎസ്ആർടിസിയും

28-12-2023

തിരുവനന്തപുരം: ട്രെയിനുകളിലേതിന് സമാനമായ രീതിയിൽ ഇരുചക്രവാഹനങ്ങൾ എത്തിച്ചു നൽകാൻ ഇനി കെഎസ്ആർടിസിയും. ബൈക്കും സ്കൂട്ടറും പറയുന്ന സ്ഥലത്ത് എത്തിച്ചു നൽകുന്ന ‘ബൈക്ക് എക്സ്പ്രസ്’ പദ്ധതിക്കാണ് കെഎസ്ആർടിസി രൂപം നൽകുന്നത്. ബസ് മുഖേനെയുള്ള കൊറിയർ സർവീസ് വിജയമായതിന് പിന്നാലെയാണ് പുതിയ പദ്ധതിയുമായി കെഎസ്ആർടിസി നീക്കം നടത്തുന്നത്.

പഴയ ബസ് ഉൾപ്പെടെയുള്ള പ്രത്യേക വാനുകൾ ഉപയോഗിച്ചാകും ബൈക്കും സ്കൂട്ടറും എത്തിച്ചു നൽകുക. പൊതുജനങ്ങളുടെ ഭാഗത്ത് നിന്നും അഭിപ്രായവും നിർദേശം ശേഖരിച്ചാകും പദ്ധതിക്ക് അന്തിമരൂപം നൽകുക. കെഎസ്ആർടിസിക്ക് മുൻപ് ലോജസ്റ്റിക് വാനുകളുണ്ടായിരുന്നു. ഇതേ മാതൃകയിലാകും ‘ബൈക്ക് എക്സ്പ്രസ്’ പദ്ധതി നടപ്പാക്കുക.

പദ്ധതിയുടെ നടപടിക്രമങ്ങളും വാഹനങ്ങൾ എത്തിച്ച് നൽകുന്നതിലെ നിരക്കുകളും സംബന്ധിച്ച വിവരങ്ങൾ നിശ്ചയിച്ചിട്ടില്ല. പദ്ധതിക്ക് അന്തിമരൂപം നൽകുന്നതിനൊപ്പം നിരക്ക് സംബന്ധിച്ച വിവരങ്ങളും പൂർത്തിയാക്കും. ട്രെയിനുകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവ മുഖേനെയാണ് നിലവിൽ ഇരുചക്രവാഹനങ്ങൾ എത്തിച്ചു നൽകുന്നത്. ഉയർന്ന തുകയാണ് ഇതിനായി ഈടാക്കുന്നത്. ഈ സാഹചര്യത്തിൽ മിതമായ നിരക്കിൽ ഇരുചക്രവാഹനങ്ങൾ ഓർഡർ ചെയ്യുന്ന സ്ഥലങ്ങളിൽ എത്തിച്ച് നൽകാനുള്ള ആശയമാണ് കെഎസ്ആർടിസിക്കുള്ളത്

ട്രെയിനിനും ദീർഘദൂര സ്വകാര്യ ബസുകളിലുമാണ് നിലവിൽ കൂടുതലായി ഇരുചക്രവാഹനങ്ങൾ അയക്കുന്നത്. ട്രെയിനും ദീർഘദൂര സ്വകാര്യ ബസുകളും എത്താത്ത സ്ഥലങ്ങൾ കൂടുതലായി ലക്ഷ്യം വെച്ചാകും ‘ബൈക്ക് എക്സ്പ്രസ്’ പദ്ധതി നടപ്പാക്കുക. കെഎസ്ആർടിസിയുടെ കൊറിയർ സർവീസ് വിജയം സാഹചര്യത്തിലാണ് പുതിയ പദ്ധതിക്ക് രൂപം നൽകുന്നത്. മിക്ക ഡിപ്പോകളിലും നിലവിൽ കൊറിയർ സർവീസ് പ്രവർത്തിക്കുന്നുണ്ട്. ദിവസം ഒരു ലക്ഷത്തോളം രൂപ ഈയിനത്തിൽ കെഎസ്ആർടിസിക്ക് ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started