പുതുവൽസരം പ്രമാണിച്ച് വീട്ടിൽ അല്‍പ്പം വൈൻ ഉണ്ടാക്കി വിറ്റ് കാശാക്കാം എന്ന് കരുതുന്നവരും, വാറ്റുന്നവരുമെല്ലാം സൂക്ഷിക്കുക

27-12-2023

പുതുവൽസരം പ്രമാണിച്ച് വീട്ടിൽ അല്‍പ്പം വൈൻ ഉണ്ടാക്കി വിറ്റ് കാശാക്കാം എന്ന് കരുതുന്നവരും, വാറ്റുന്നവരുമെല്ലാം സൂക്ഷിക്കുക. നിങ്ങൾ അതീവരഹസ്യമായി നടത്തുന്ന പ്രവർത്തനം രഹസ്യമായി ചോർത്തിക്കൊടുക്കപ്പെടാം. പിടിയിലാകാം. വൈൻ ഉണ്ടാക്കി വിൽപ്പന നടത്തുന്നത് ഒരു ലക്ഷം രൂപ വരെ പിഴയും ഒരു വർഷം വരെ തടവും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

വ്യാജ മദ്യത്തിന്റെയും മറ്റ് ലഹരിപദാർത്ഥങ്ങളുടെയും വിപണനവും വിതരണവും പരമാവധി തടയുകയാണ് എക്സൈസിന്റെ ലക്ഷ്യം. ഇതിനായി വിവിധ ജില്ലകളിലെ കൺട്രോൾ റൂമുകളിൽ പൊതുജനങ്ങൾക്ക് വിവരമറിയിക്കാവുന്നതാണ്. വിവരങ്ങൾ നൽകുന്നവരുടെ ഫോൺ നമ്പറുകൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കും. അറിയിക്കേണ്ട നമ്പർ: ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ, കണ്ണൂർ – 04972 706698. ഡിവിഷനൽ കൺട്രോൾറൂം: എക്സൈസ് ഡിവിഷൻ ഓഫീസ്, കണ്ണൂർ – 04972 706698, ടോൾ ഫ്രീ നമ്പർ 1800 425 6698, 155358.

ഇടുക്കിയിൽ ജില്ലാതല എക്സൈസ് കൺട്രോൾ റൂം: 18004253415 (ടോൾഫ്രീ നമ്പർ). ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ ഇടുക്കി, തൊടുപുഴ: 04862 222493, 9447178058. അസി.എക്സൈസ് കമ്മിഷണർ (എൻഫോഴ്സ്മെന്റ്), ഇടുക്കി: 04862 232469, 9496002866 ∙ നർകോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ്, അടിമാലി: 04864 225782.

തിരുവനന്തപുരത്ത് ‘യോദ്ധാവ്’ വാട്സാപ്പ് നമ്പരായ 9995966666 എന്ന നമ്പരിൽ വിവരമറിയിക്കാൻ കഴിയും. 0471 2300304 എന്ന നമ്പരിലും അറിയിക്കാവുന്നതാണ്. 112, 100 എന്നീ നമ്പരുകളിൽ ബന്ധപ്പെട്ട് അറിയിച്ചാലും മതി.

കേരളത്തിലെ അബ്കാരി നിയമം ലൈസൻസില്ലാതെ ഒരു ലഹരിപാനീയവും ഉണ്ടാക്കി വിൽക്കാൻ അനുവദിക്കുന്നില്ല.

പഴവും പഞ്ചസാരയും അടക്കമുള്ള ചേരുവകള്‍ പുളിപ്പിച്ചെടുക്കുമ്പോള്‍ ആല്‍ക്കഹോൾ രൂപപ്പെടുമെന്നതാണ് വൈൻ ഉണ്ടാക്കി വിൽക്കുന്നത് തടയുന്നതിലെ നിയമവശം. ഇങ്ങനെ ആൽക്കഹോൾ പാനീയം നിർമ്മിച്ച് വിൽക്കാൻ നിയമം അനുവദിക്കുന്നില്ല.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started