സർക്കാരിൻറെ രണ്ടാം മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായി ഗതാഗതമന്ത്രി ആന്റണി രാജു,തുറമുഖവകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ രാജിക്കത്ത് കൈമാറി

24-12-2023

തിരുവനന്തപുരം: രണ്ടാം പിണറയി വിജയൻ സർക്കാരിൻ്റെ രണ്ടാം മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായി ഗതാഗതമന്ത്രി ആൻ്റണി രാജു രാജി സമർപ്പിച്ചു. മുഖ്യമന്ത്രിയെ നേരിൽകണ്ട് രാജി സമർപ്പിക്കുകയായിരുന്നുവെന്ന് ആൻ്റണി രാജു വ്യക്തമാക്കി. തുറമുഖവകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ രാജി സമർപ്പിച്ചേക്കും. മുഖ്യമന്ത്രിയെ കാണുമെന്നും എല്ലാം തീരുമാനിക്കുക സിപിഎം ആണെന്നുംഅഹമ്മദ് ദേവർ കോവിൽ പറഞ്ഞു.

ഇരുവർക്കും പകരമായി രാമചന്ദ്രൻ കടന്നപ്പള്ളിയും കെ ബി ഗണേഷ് കുമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. ഇടതുമുന്നണി യോഗത്തിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുക. ആൻ്റണി രാജു കൈകാര്യം ചെയ്തിരുന്ന ഗതാഗത വകുപ്പ് ഗണേഷ് കുമാറിന് ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

പൂർണ സംതൃപ്തിയോടെയാണ് കാലാവധി പൂർത്തിയാക്കുന്നതെന്ന് അഹമ്മദ് ദേവർകോവിൽ പറഞ്ഞു. മന്ത്രിസ്ഥാനത്തെ തൻ്റെ പ്രവർത്തനം വിലയിരുത്തേണ്ടത് ജനങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. തന്നെ മന്ത്രിയാക്കിയത് എൽഡിഎഫ് ആണ്. എൽഡിഎഫ് തീരുമാനം അംഗീകരിക്കും. രണ്ടരവർഷം കൊണ്ട് ചെയ്യാവുന്നതൊക്കെ ചെയ്തു. പൂർണ സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നതെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു.

രണ്ടരവർഷക്കാലം നൽകിയ പിന്തുണയ്ക്കും പ്രോത്സാഹനത്തിനും പ്രാർഥനയ്ക്കും നന്ദി പറയുകയാണെന്ന് ആൻ്റണി രാജു വ്യക്തമാക്കി. കെഎസ്ആർടിസി ഉൾപ്പെടുന്ന ഗതാഗതവകുപ്പാണ് ഭരിച്ചിരുന്നത് ഭരിച്ചിരുന്നത്. ഒരുപാട് പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന വകുപ്പാണിത്. ശമ്പളം പൂർണമായി മുഴുവൻ ജീവനക്കാർക്കും നൽകി. ഒരു രൂപയുടെ പോലും ശമ്പള കുടിശിക ഇല്ലാതെയാണ് രാജിക്കത്ത് സമർപ്പിച്ചത്. ഇതിൽ ചാരിതാർഥ്യമുണ്ടെന്നും ആൻ്റണി രാജു കൂട്ടിച്ചേർത്തു.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started