
കണ്ണൂർ: കതിരൂർ പാട്യത്ത് ആക്രിസാധനങ്ങൾ തരംതിരിക്കുന്നതിനിടെ സ്ഫോടനം. മൂഴിവയലിൽ ഒരു വീട്ടിലാണ് സംഭവം. സ്ഫോടനത്തിൽ അസം സ്വദേശിക്കും രണ്ട് കുട്ടികൾക്കും പരിക്കേറ്റു. അസം സ്വദേശി സയിദ് അലി (48) യുടെ കൈയ്ക്ക് ഗുരുതര പരിക്കേറ്റുവെന്നാണ് പ്രാഥമിക വിവരം. ഇദ്ദേഹത്തെ കൂത്തുപറമ്പിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളുടെ പരിക്ക് സാരമുള്ളതല്ല.
ഇതരസംസ്ഥാന തൊഴിലാളികളായ എട്ടുപേരാണ് വീട്ടിലുണ്ടായിരുന്നത്. വിവിധയിടങ്ങളിൽനിന്ന് ശേഖരിച്ച ആക്രിസാധനങ്ങൾ തരംതിരിക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. വെള്ളക്കുപ്പി തുറക്കുന്നതിടെയാണ് പൊട്ടിത്തെറി ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. കൈയ്ക്കും കണ്ണിനും പരിക്കേറ്റ സയിദ് അലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് കതിരൂർ പോലീസ് എത്തിയിട്ടുണ്ട്.

Leave a comment