22-12-2023

തിരുവനന്തപുരം : ക്യാപ്‌സൂളുകളിൽ നിറച്ച കുഴമ്പുരൂപത്തിലുളള 48 ലക്ഷത്തിലധികം രൂപ വിലവരുന്ന വരുന്ന സ്വർണ്ണവുമായി എത്തിയ വിമാനയാത്രക്കാരനെ പിടികൂടി.
തമിഴ്‌നാട് കടയനല്ലൂർ സ്വദേശി മുഹമ്മദ് ഇമ്രാനെ(24) ആണ് തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് യൂണീറ്റ് പിടികൂടിയത്.
To advertise here, Contact Us
ഇയാളുടെ ശരീരത്തിനുളളിൽ ഒളിപ്പിച്ചിരുന്ന നാല് ക്യാപ്‌സൂളുകളിൽ നിന്നുമായി 48,14,600 രൂപ വിലയുളള 783 ഗ്രാം സ്വർണ്ണം കണ്ടെടുത്തു.
വ്യാഴാഴ്ച പുലർച്ചെ അബുദാബിയിൽ നിന്ന് തിരുവനന്തപുരത്തെിയ എയർ അറേബ്യ വിമാനത്തിലെ യാത്രക്കാരനാണ് മുഹമ്മദ് ഇമ്രാൻ.
എയർഇന്റലിജൻസ് അസിസ്റ്റന്റ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് ഇയാളെ പരിശോധിച്ചത്.
ആദ്യം സ്വർണ്ണമില്ലെന്ന് ഇയാൾ പറഞ്ഞുവെങ്കിലും വിശദമായ ചോദ്യം ചെയ്യലിൽ ശരീരത്തിനുളളിൽ സ്വർണ്ണം ഒളിപ്പിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥരോട് സമ്മതിച്ചു ഇയാൾക്കെതിരെ കസ്റ്റംസ് കേസെടുത്തു.

Leave a comment