വെഞ്ഞാറമൂട്ടിൽ കോൺഗ്രസ് പ്രവർത്തകരെ സിപിഎമ്മുകാർ പൊലീസ് സ്റ്റേഷനിൽ കയറി മർദ്ദിച്ചതായി പരാതി

21-12-2023

വെഞ്ഞാറമൂട്: നവകേരള സദസിന് മുന്നോടിയായി കരുതൽ തടങ്കലിലാക്കിയ കോൺഗ്രസ് പ്രവർത്തകരെ സിപിഎമ്മുകാർ പൊലീസ് സ്റ്റേഷനിൽ കയറി മർദ്ദിച്ചതായി പരാതി.

To advertise here, Contact Us

കോൺഗ്രസ് വെഞ്ഞാറംമൂട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഹരി, ബ്ലോക്ക് പ്രസിഡന്റ് ബിനു അടക്കമുള്ളവരെ മർദ്ദിച്ചതായാണ് പരാതി.

മൂന്നരയോടെയാണ് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്. ഇവരെ സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെ പാഞ്ഞെത്തിയ സിപിഎം പ്രവർത്തകർ സ്റ്റേഷൻ വളപ്പിലിട്ട് മർദ്ദിച്ചെന്നാണ് പരാതി


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started