21-12-2023

തിരുവനന്തപുരം : അഭിജിത് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ശ്രീചിത്രാഹോമിൽ മയക്കുമരുന്നിനെതിരേയുള്ള ബോധവത്കരണവും കലാപരിപാടിയും നടത്തി. മുൻ ഡി.ജി.പി. ഋഷിരാജ് സിങ് ഉദ്ഘാടനം ചെയ്തു. യുദ്ധത്തേക്കാൾ വിനാശകരമായ വിപത്താണ് മയക്കുമരുന്ന് വ്യാപനമെന്ന് അദ്ദേഹം പറഞ്ഞു.
ഫൗണ്ടേഷൻ മുഖ്യരക്ഷാധികാരി ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ അധ്യക്ഷനായി. കെ.ആർ.രാജൻ മുഖ്യപ്രഭാഷണം നടത്തി. അഭിജിത് ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി കോട്ടുകാൽ കൃഷ്ണകുമാർ, മെട്രോ മീഡിയ മാനേജിങ് ഡയറക്ടർ സിജി നായർ, ഫൗണ്ടേഷൻ രക്ഷാധികാരി ഡോ. ഗംഗാപ്രസാദ്, വർക്കിങ് ചെയർമാൻ എസ്.പ്രകാശ്, ജനറൽ സെക്രട്ടറി അജിത് വെണ്ണിയൂർ, ശ്രീചിത്രാ ഹോം സൂപ്രണ്ട് ബിന്ദു, സജിത റാണി, പനത്തുറ ബൈജു തുടങ്ങിയവർ പങ്കെടുത്തു.

Leave a comment