21-12-2023

തിരുവനന്തപുരം: ഭിന്നശേഷിക്കാരിയായ മകളെ മാതാവ് കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നു. തിരുവനന്തപുരം ചിറയിന്‍കീഴ് ചിലമ്പില്‍ പടുവത്ത് വീട്ടില്‍ അനുഷ്‌കയെ (8) കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്ന് രാവിലെ കുട്ടിയുടെ അമ്മ മിനി (48) ചിറയിന്‍കീഴ് പോലീസില്‍ കീഴടങ്ങിയപ്പഴാണ് സംഭവം പുറംലോകം അറിയുന്നത്.
To advertise here, Contact Us
ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം താന്‍ മകളെ കിണറ്റിലിട്ടെന്നാണ് മിനി പോലീസിനോട് പറഞ്ഞത്. ആദ്യം പോലീസ് ഇത് മുഖവിലക്കെടുത്തില്ലെങ്കിലും വിശദമായ അന്വേഷണത്തിലാണ് ഇവര്‍ പറഞ്ഞത് സത്യമാണെന്ന് പോലീസിന് ബോധ്യമായത്. പോലീസ് ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. എന്നാല്‍, കുഞ്ഞിനെ കൊല്ലാനുള്ള യഥാര്‍ഥ കാരണമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
To advertise here, Contact Us
ചൊവ്വാഴ്ച മുതല്‍ മുതല്‍ യുവതിയെയും മകളെയും കാണാനില്ലായിരുന്നു. കുടുംബക്കാര്‍ ഇതുസംബന്ധിച്ച് ചിറയിന്‍കീഴ് പോലീസിലും പരാതിയും നല്‍കിയിരുന്നു. ഇതിനുപുറമെ, സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തുകയും ചെയ്തു. ഇതിനിടെയാണ് ഇന്ന് രാവിലെ മിനി ചിറയിന്‍കീഴ് പോലീസില്‍ കീഴടങ്ങിയത്.
മിനിയുടെ ഭര്‍ത്താവ് കാന്‍സര്‍ രോഗിയാണ്. ചികിത്സക്കായി ഇദ്ദേഹം ആശുപത്രിയിലാണെന്നാണ് വിവരം. കുടുംബം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഫോറന്‍സിക്, വിരളടയാള വിദഗ്ധര്‍ സംഭവ സ്ഥലത്തെത്തി. ഉന്നത പോലീസ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.

Leave a comment