21-12-2023

തിരുവനന്തപുരം: ജന്മനായുള്ള രോഗാവസ്ഥയായ എപിഫൈസിയല്‍ ഡിസ്‌പ്ലേസിയ ബാധിച്ച ഫാത്തിമയ്ക്ക് ഇനി നിവര്‍ന്ന് നടക്കാമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചത്. നവകേരള സദസ്സില്‍ ഫാത്തിമയുടെ മാതാപിതാക്കള്‍ പങ്കെടുക്കുകയും ഈ പ്രശ്‌നം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോ. രവീന്ദ്രനെ വിളിച്ച് ചികിത്സ ഉറപ്പാക്കുകയായിരുന്നു.
To advertise here, Contact Us
നവകേരള സദസ്സിൻ്റെ പ്രാധാന്യത്തെ കുറിച്ചോ, ഇതിനെ തടയാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങളെ കുറിച്ചോ കുഞ്ഞു ഫാത്തിമക്ക് ഒന്നുമറിയില്ല. പക്ഷേ യാത്ര തിരുവനന്തപുരത്ത് അവസാനിക്കുമ്പോള്‍ ഒന്നറിയാം, കുഞ്ഞു ഫാത്തിമക്ക് ഇനി നിവര്‍ന്ന് നടക്കാം
To advertise here, Contact Us
ഫാത്തിമക്ക് ജന്മനായുള്ള രോഗാവസ്ഥയായ എപിഫൈസിയല്‍ ഡിസ്‌പ്ലേസിയയാണ് (epiphyseal Dysplasia). അതുമൂലം ഫാത്തിമയുടെ നട്ടെല്ലിന്റെ വളവ് ക്രമാതീതമായി ഉയരുന്ന സ്‌കോളിയോസിസ് (Scoliosis) എന്ന അസുഖം ഉണ്ടായിരുന്നു. ഇക്കാരണം കൊണ്ട് ശ്വാസകോശ സംബന്ധമായതും നാഡീ സംബന്ധമായതുമായ വൈകല്യങ്ങള്‍ ഉണ്ടാവാനുമുള്ള സാധ്യതയുമുണ്ടായിരുന്നു.
To advertise here, Contact Us
ഫാത്തിമയുടെ ചികിത്സക്കായി പല ആശുപത്രികളെയും സമീപിച്ചെങ്കിലും പല കാരണങ്ങളാല്‍ ചികിത്സ സാധ്യമായില്ല. അങ്ങനെയാണ് നവകേരള സദസ്സില്‍ പതിമൂന്നാം ദിവസം ഫാത്തിമയുടെ മാതാപിതാക്കള്‍ ഈ പ്രശ്‌നം ഉന്നയിക്കുന്നത്. ഉടന്‍ തന്നെ തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോ. രവീന്ദ്രനെ വിളിച്ച് ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കി.
എപിഫൈസിയല്‍ ഡിസ്‌പ്ലേസിയ (Spondyloepiphyseal Dysplasia) എന്ന വളരെ അപൂര്‍വ ജനിതക രോഗം അസ്ഥികളുടെ വളര്‍ച്ചയെ ബാധിക്കുന്ന ഒന്നാണ്. ഇത് സാധാരണ കുട്ടികളില്‍ കാണുന്ന adolescent idiopathic scoliosisന്റെ ചികിത്സയേക്കാള്‍ ബുദ്ധിമുട്ടുള്ളതും സങ്കീര്‍ണതകള്‍ നിറഞ്ഞതുമാണ്. ശസ്ത്രക്രിയക്ക് ശേഷം കുഞ്ഞു ഫാത്തിമ സുഖം പ്രാപിച്ചു വരുന്നു.
ഡോ. BS സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ ഡോ. ജിതിന്‍, ഡോ. ജിയോ, ഡോ. കൃഷ്ണകുമാര്‍, ഡോ. അനന്തു എന്നീ ന്യൂറോ സര്‍ജറി വിഭാഗം ഡോക്ടര്‍മാരും, അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ ബാബുരാജിന്റെ നേതൃത്വത്തില്‍ ഡോ. ബിന്ദു, ഡോ. സുനില്‍ കുമാര്‍, ഡോ. സെലീന, ഡോ. അഞ്ജു എന്നിവരും, സ്റ്റാഫ് നേഴ്‌സുമാരായ സരിത, ദീപ്തി എന്നിവരും ശസ്ത്രക്രിയയില്‍ പങ്കാളികളായി.

Leave a comment