ജനകീയപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ചിറയിൻകീഴ് മണ്ഡലം നവകേരള സദസ്സിൽ 4,660 നിവേദനങ്ങൾ സ്വീകരിച്ചു

21-12-2023

ചിറയിൻകീഴ്: ജനകീയപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ചിറയിൻകീഴ് മണ്ഡലം നവകേരള സദസ്സിൽ 4,660 നിവേദനങ്ങൾ സ്വീകരിച്ചു. സ്വീകരിച്ച നിവേദനങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.തോന്നക്കൽ ബയോ സയൻസ് പാർക്കിൽ നടന്ന ചടങ്ങിൽ സമൂഹത്തിലെ നാനാതുറകളിൽപ്പെട്ട വ്യക്തികളെത്തി. പഞ്ചാരിമേളത്തിൻ്റെയും മുത്തുക്കുടയേന്തിയ 50 വനിതകളുടെയും സാന്നിദ്ധ്യത്തിലാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും
വേദിയിലേക്ക് സ്വീകരിച്ചത്.

To advertise here, Contact Us

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മറ്റ് മന്ത്രിമാരും എത്തിയതോടെ ചിറയിൻകീഴ് അക്ഷരാഥത്തില്‍ ആവേശക്കടലായി മാറി. കുമാരനാശാൻ്റെ ജന്മസ്ഥലമായ തോന്നക്കലിൽ നടന്ന ചടങ്ങിൽ കുമാരനാശാൻ കൃതികൾ സമ്മാനിച്ചു കൊണ്ടാണ് അതിഥികളെ സ്വാഗതം ചെയ്തത്.മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ മന്ത്രിമാരായ വി ശിവൻകുട്ടി ,പി പ്രസാദ്, എം ബി രാജേഷ് എന്നിവർ സംസാരിച്ചു.നവകേരള സദസ്സിൻ്റെ ഭാഗമായി നടത്തിയ രചനാ മൽസരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം ചടങ്ങിൻ്റെ അദ്ധ്യക്ഷനായ വി ശശി എം എൽ എ നിർവഹിച്ചു. ചിറയിൻ കീഴിലെ കലാ കൂട്ടായ്മയുടെ ഗാനമേളയും കനൽ ബാൻഡിൻ്റെ നാടൻ പാട്ടും പരിപാടിയുടെ ഭാഗമായി അരങ്ങേറി.

To advertise here, Contact Us

സദസിനെത്തിയവര്‍ക്ക് എല്ലാ സൗകര്യങ്ങളും സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. സുരക്ഷ ഉറപ്പാക്കാന്‍ പൊലീസ് സേന, മെഡിക്കല്‍ സംഘം, ഫയര്‍ഫോഴ്‌സ്, എന്നിവരുടെ സേവനങ്ങള്‍ ഒരുക്കിയിരുന്നു. ഹരിത കര്‍മസേന, കുടുംബശ്രീ, ആശ, അങ്കണവാടി പ്രവര്‍ത്തകരും വിവിധ വകുപ്പുകളും സദസ്സിന്റെ ഭാഗമായി. സദസ്സില്‍ നിവേദനങ്ങള്‍ നല്‍കുന്നതിനായി 20 കൗണ്ടറുകള്‍ സജ്ജീകരിച്ചു. സ്ത്രീകള്‍ക്കും വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേകം കൗണ്ടറുകളും ഒരുക്കിയിരുന്നു.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started