14-12-2023

ആറ്റിങ്ങൽ : സംസ്ഥാന സ്കൂൾ കരാട്ടെ ഗെയിംസിൽ സ്വർണം നേടി സഹോദരിമാർ.
കിളിമാനൂർ പോങ്ങനാട് അനീഷ് മൻസിലിൽ അധ്യാപക ദമ്പതിമാരായ അനീഷിന്റെയും ജസ്‌നയുടെയും മക്കളായ ഫിദ ഹാജത്തും ഫെമിദ ഹാജത്തുമാണ് നേട്ടം സ്വന്തമാക്കിയത്.
To advertise here, Contact Us
ആറ്റിങ്ങൽ ഗവ. മോഡൽ ബി.എച്ച്.എസ്.എസിലെ വി.എച്ച്.എസ്.ഇ. വിദ്യാർഥിയായ ഫിദ 44 കിലോയിൽ താഴെയുള്ളവരുടെ വിഭാഗത്തിലും അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ ഫെമിദ 30 കിലോയിൽ താഴെയുള്ളവരുടെ വിഭാഗത്തിലുമാണ് സ്വർണം നേടിയത്.
ഇരുവർക്കും 2024 ജനുവരിയിൽ പഞ്ചാബിൽ നടക്കുന്ന ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി മത്സരിക്കാം.
ഫിദ 2018-ൽ ദേശീയതലത്തിൽ മത്സരിച്ച് വെങ്കലം നേടിയിട്ടുണ്ട്. കേരള കരാട്ടെ അസോസിയേഷൻ സംഘടിപ്പിച്ച നിരവധി മത്സരങ്ങളിൽ ഇരുവരും സ്വർണം നേടിയിട്ടുണ്ട്.
ഫെമിദ കർണാടകയിൽ നടക്കുന്ന ഖോ-ഖോ ചാമ്പ്യൻഷിപ്പിലും കേരളത്തിനുവേണ്ടി മത്സരിക്കുന്നുണ്ട്.

Leave a comment