14-12-2023

വർക്കല : നിർധന കുടുംബത്തിന് സ്നേഹവീട് നിർമിച്ചുനൽകി കേരള എൻ.ജി.ഒ. യൂണിയൻ തിരുവനന്തപുരം നോർത്ത് കമ്മിറ്റി.
യൂണിയന്റെ വജ്രജൂബിലിയോടനുബന്ധിച്ചാണ് വട്ടപ്ലാംമൂട് സ്വദേശി ബിജുവിനും കുടുംബത്തിനും വീട് നിർമിച്ചു നൽകിയത്.
To advertise here, Contact Us
വീടിന്റെ താക്കോൽദാനം സി.പി.എം. ജില്ലാ സെക്രട്ടറി വി.ജോയി എം.എൽ.എ. നിർവഹിച്ചു. എൻ.ജി.ഒ. യൂണിയൻ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.എം.സക്കീർ അധ്യക്ഷനായി.
സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.പി.സുനിൽകുമാർ, ജില്ലാ സെക്രട്ടറി കെ.എ.ബിജുരാജ്, വർക്കല നഗരസഭാ ചെയർമാൻ കെ.എം.ലാജി, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിതാ സുന്ദരേശൻ, ചെമ്മരുതി പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്കാ ബിറിൽ, കേരള ബാങ്ക് ഡയറക്ടർ ബോർഡംഗം എസ്.ഷാജഹാൻ, എം.കെ.യൂസഫ്, ആർ.ലിനീസ് തുടങ്ങിയവർ സംബന്ധിച്ചു.

Leave a comment