കടയ്ക്കാവൂർ ചാവടിമുക്കിലുളള ലയൺസ് ക്ലബ് ഹാളിൽ 15ന് ഏകദിന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

14-12-2023

വക്കം:വക്കം കടയ്ക്കാവൂർ ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നാഗർകോവിൽ ബെജൻസിംഗ് ഐ ഹോസ്പിറ്റൽ,നിലയ്ക്കാമുക്ക് ഡോക്ടേഴ്‌സ് സ്പെഷ്യലാറ്റി ഹോസ്പിറ്റൽ എന്നിവയുടെ സഹകരണത്തോടെ കടയ്ക്കാവൂർ ചാവടിമുക്കിലുളള ലയൺസ് ക്ലബ് ഹാളിൽ 15ന് ഏകദിന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും.രാവിലെ 9.30ന് നടക്കുന്ന ക്യാമ്പ് വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്യും.പ്രസിഡന്റ് ലയൺ പ്രകാശ് അദ്ധ്യക്ഷത വഹിക്കും. രാവിലെ 7.30 ന് രജിസ്ട്രേഷൻ ആരംഭിക്കും.ബിപി,ബ്ലഡ്‌ ഷുഗർ,പെരിഫറൽ ന്യൂറോപതി,നേത്ര പരിശോധന,തിമിര ശസ്ത്രക്രിയ എന്നീ സേവനങ്ങൾ ലഭ്യമാണ്.

To advertise here, Contact Us

ലണ്ടൻ കോളേജ് ഒഫ് ഫിസിഷ്യനിൽ നിന്ന് നെഫ്രോളജിയിൽ എഫ്.ആർ.സി.പി ബിരുദം നേടിയ ഡോ.ജോയ് ശിവദാസനെ ലയൺസ് ക്ലബ്‌ ആദരിക്കും.അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈജു,കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല,വക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലാലിജ,വക്കം ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അരുൺ,കടയ്ക്കാവൂർ എസ്.എച്ച്.ഒ സജിൻ ലൂയിസ്,എം.ജെ.എഫ് ലയൺ അനിൽ കുമാർ,എം.ജെ.എഫ് ലയൺ സുനിൽ,ലയൺ അജികുമാർ,ലയൺ രാധാകൃഷ്ണൻഎന്നിവർ സംസാരിക്കും.സെക്രട്ടറി ലയൺപ്രകാശ് സ്വാഗതവും കൺവീനർ ലയൺകുമാരൻ നന്ദിയും പറയും.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started