14-12-2023

ഇടവ : നാടിന്റെ കായികസ്വപ്നങ്ങൾക്കു പ്രതീക്ഷയേകി ഇടവയിൽ നിർമാണം തുടങ്ങിയ ജില്ലാ സ്റ്റേഡിയം ഇനിയും പൂർത്തിയായില്ല. എല്ലാ ജില്ലകളിലും ഓരോ സ്റ്റേഡിയം നിർമിക്കുകയെന്ന സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലയിൽ ഇടവയെയാണ് തിരഞ്ഞടുത്തത്. സ്റ്റേഡിയം നിർമാണത്തിനായി 34 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. കിറ്റ്‌കോയ്ക്ക് ചുമതല നൽകി 2019 ഫെബ്രുവരിയിലാണ് നിർമാണം ആരംഭിച്ചത്.
To advertise here, Contact Us
നിർമാണം പുരോഗമിക്കുന്നതിനിടെ ഭൂമി ചതുപ്പായതിനാലും സ്ട്രക്ചറിലെ പാകപ്പിഴ കാരണവും പണി നിലച്ചു. ഇപ്പോൾ കാടുകയറിക്കിടക്കുകയാണ്. റീടെൻഡർ നടപടികളിലേക്കു കടന്നതാണ് ഏക ആശ്വാസം.

Leave a comment