മകൻ ചികിത്സ നൽകാതെ മൂന്നു മാസമായി മുറിക്കുള്ളിൽ അടച്ചിട്ട വൃദ്ധയായ മാതാവ് പുഴുവരിച്ചു മരിച്ചു

13-12-2023

തിരുവനന്തപുരം:  മകൻ ചികിത്സ നൽകാതെ മൂന്നു മാസമായി മുറിക്കുള്ളിൽ അടച്ചിട്ട വൃദ്ധയായ മാതാവ് പുഴുവരിച്ചു മരിച്ചു.

സംഭവത്തിൽ ഏക മകനായ ശ്രീകുമാർ (43)നെ കാഞ്ഞിരംകുളം പോലീസ് അറസ്റ്റു ചെയ്തു. നെയ്യാറ്റിൻകര കാഞ്ഞിരംകുളം നെല്ലിമൂട് സ്വദേശിയായ ശ്യാമള (76) നെയാണ് പുഴുവരിച്ചു മരിച്ച നിലയിൽ കണ്ടെത്തിയത്.

മകന്റെ അമിതമായ മദ്യപാനമാണ് അമ്മ മരിക്കാൻ ഇടയായതെന്ന് പൊലീസ് പറയുന്നത്.

ഇരുവരും മാത്രമായിരുന്നു വീട്ടിൽ താമസം. സുഖമില്ലാത്ത ശ്യാമളയ്ക്ക് ചികിത്സ നൽകാതെ മുറിക്കുള്ളിൽ അടച്ചിട്ട നിലയിൽ കിടത്തുകയായിരുന്നു.

ഭക്ഷണമോ, വെള്ളമോ നൽകാതെ ആയിരുന്നു മുറിക്കുള്ളിൽ പൂട്ടിയിട്ടത്. ബന്ധുക്കൾ ആരും മദ്യപാനിയായ മകനെ പേടിച്ച് വീട്ടിൽ വരില്ലായിരുന്നുയെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം മുറിക്കുള്ളിൽ നിന്നും ദുർഗന്ധം വന്നതോടെ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

പൊലീസെത്തി നടത്തിയ അന്വേഷണത്തിലാണ് 76 കാരിയായ വൃദ്ധയെ മുറിക്കുള്ളിൽ പുഴുവരിച്ച നിലയിൽ മരിച്ചു കിടക്കുന്നതു കണ്ടത്. തുടർന്ന് ഡോക്ടറുടെ നിർദേശ പ്രകാരം മകനെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. ഭക്ഷണമോ വെള്ളമോ നൽകാതെ മലമൂത്ര വിസർജനത്തിൽ കിടന്നു ശരിരംപുഴുവരിച്ച നിലയിലായിരുന്നു. മാതാവിനെ ചികിത്സ നൽകാതെ മരിക്കാൻ ഇടയാകാൻ കാരണം മകനനൊന്നാണ് പൊലീസ് കണ്ടെത്തൽ. തുടർന്ന് മകനെ കാഞ്ഞിരംകുളം പൊലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തു


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started