ശ്രീകൃഷ്ണ നാട്യസംഗീത അക്കാദമിയും എം.എസ്.സുബ്ബലക്ഷ്മി ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിക്കുന്ന 16-ാമത് എം.എസ്.സുബ്ബലക്ഷ്മി സംഗീതോത്സവത്തിന് തിരിതെളിഞ്ഞു

12-12-2023

വർക്കല : ശ്രീകൃഷ്ണ നാട്യസംഗീത അക്കാദമിയും എം.എസ്.സുബ്ബലക്ഷ്മി ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിക്കുന്ന 16-ാമത് എം.എസ്.സുബ്ബലക്ഷ്മി സംഗീതോത്സവത്തിന് തിരിതെളിഞ്ഞു. ആറുദിവസം നീളുന്ന സംഗീതോത്സവം വി.ജോയി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കർണാടക സംഗീതജ്ഞ ഗായത്രി വെങ്കിട്ടരാഘവൻ ഭദ്രദീപം തെളിച്ചു. അക്കാദമി ഡയറക്ടർ ഡോ. എം.ജയപ്രകാശ് അധ്യക്ഷനായി. 

മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ മുഖ്യപ്രഭാഷണം നടത്തി. കണ്ണൂർ സർവകലാശാലാ മുൻ വൈസ് ചാൻസലർ ഡോ. പി.ചന്ദ്രമോഹൻ എം.എസ്.സുബ്ബലക്ഷ്മി അനുസ്മരണ പ്രഭാഷണം നടത്തി. എം.എസ്.സുബ്ബലക്ഷ്മി ഫൗണ്ടേഷൻ ചെയർമാൻ എസ്.കൃഷ്ണകുമാർ, മുൻ അനർട്ട് ഡയറക്ടർ ഡോ. എം.ജയരാജു, ബി.ജോഷിബാസു, പി.രവീന്ദ്രൻനായർ എന്നിവർ സംസാരിച്ചു. അന്തരിച്ച സംഗീതജ്ഞയും സിനിമാ നടിയുമായ ആർ.സുബ്ബലക്ഷ്മിയുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. തുടർന്ന് ഗായത്രി വെങ്കിട്ടരാഘവന്റെ സംഗീതക്കച്ചേരി നടന്നു. 

വർക്കല ഗുഡ്‌ഷെഡ് റോഡ് എസ്.ആർ.മിനി ഓഡിറ്റോറിയത്തിൽ എല്ലാ ദിവസവും വൈകീട്ട് ആറു മുതലാണ് സംഗീതക്കച്ചേരി. രണ്ടാംദിനം പി.എസ്.കൃഷ്ണമൂർത്തി, മംഗളം കൃഷ്ണമൂർത്തി, കീർത്തന എന്നിവർ സംഗീതക്കച്ചേരി അവതരിപ്പിച്ചു.

12-ന് ശിവകാമി നടരാജന്റെ വീണക്കച്ചേരിയും 13-ന് ഹൃദയേഷ് ആർ.കൃഷ്ണൻ, 14-ന് തുഷാർ മുരളീകൃഷ്ണ എന്നിവരുടെ സംഗീതക്കച്ചേരി, 15-ന് സമാപന സമ്മേളനം, സംഗീത പരിപാടി എന്നിവയുമുണ്ടാകും


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started