12-12-2023

തിരുവനന്തപുരം : വിമാനത്താവളത്തിലേക്കു പോയ ഗവർണർ ആരിഫ് മുഹമ്മദ്ഖാനെ വിവിധയിടങ്ങളിൽ തടഞ്ഞതുമായി ബന്ധപ്പെട്ട് നാല് കേസുകളിലായി 19 എസ്.എഫ്.ഐ. പ്രവർത്തകർ അറസ്റ്റിലായി. കന്റോൺമെന്റ് സ്റ്റേഷനിൽ രണ്ടും പേട്ട, വഞ്ചിയൂർ സ്റ്റേഷനുകളിലായി ഓരോ കേസു വീതവുമാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ രണ്ട് കേസുകൾ ജാമ്യമില്ലാ വകുപ്പുപ്രകാരമാണ്.
ആദർശ്(23), രാഹുൽ(25), സേവന്ത്(23), ശംഭു(25), വിഷ്ണു(23), നന്ദു(24) , വിനയൻ(21), ആദിൽ(19), രമേഷ്(21), ആരോമൽ ആഷ്‌ലി(22), ആഷിക്(20), ശ്രീജിത്(22), യദു(23), ആഷിക് പ്രദീപ് (24), ആഷിഫ്(24), ദിലീപ്(25), റയാൻ(24), അമൻ ഗഫൂർ(22), റിനു (23) എന്നിവരാണ് അറസ്റ്റിലായത്.

Leave a comment