09-12-2023

കടയ്ക്കാവൂർ: കടയ്ക്കാവൂർ വിളയിൽമൂലയിൽ ഇരു സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ അഞ്ചുപേർക്ക് കുത്തേറ്റു. ഇന്ന് രാത്രിയോടെയിരുന്നു സംഭവം. ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള പകയാണ് സംഘർഷത്തിന് കാരണമെന്നാണ് പോലീസ് ഭാഷ്യം.
പരിക്കുപറ്റിയവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
സംഭവശേഷം ഓടിരക്ഷപ്പെട്
ട പ്രതികൾക്കായി കടയ്ക്കാവൂർ പോലീസിന്റെ നേതൃത്വത്തിൽ വ്യാപക തിരച്ചിൽ തുടരുകയാണ്.
സ്ഥലത്ത് വൻ പോലീസ് സംഘം ക്യാമ്പ് ചെയ്യുകയാണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Leave a comment