09-12-2023

തിരുവനന്തപുരം: ആശുപത്രി കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന എംബിബിഎസ് വിദ്യാർഥിനി മരിച്ചു. എറണാകുളം ഇരവിമംഗലം ഉദയംപേരുർ മണിയറ ഗാർഡൻ കരുവേലി ഹൗസിൽ ബെന്നിയുടെ മകൾ അതിഥി ബെന്നി (22) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
എറണാകുളം സ്വദേശിനിയും മൂന്നാം വർഷ മെഡിക്കൽ വിദ്യാർഥിനിയുമാണ് അതിഥി. കഴിഞ്ഞ ശനിയാഴ്ചയാണ് അതിഥി കെട്ടിടത്തിൽ നിന്ന് താഴെ വീണത്. മറ്റ് വിദ്യാർഥികളും അധികൃതരും ചേർന്നാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ് അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.
ഹോസ്റ്റലിൽ താമസിച്ചിരുന്ന അതിഥി രണ്ടുമാസം മുൻപ് കോളേജിന് സമീപത്ത് വീട് വാടകയ്ക്കെടുത്ത് അമ്മയ്ക്കൊപ്പം താമസം ആരംഭിച്ചിരുന്നു. റെക്കോർഡ് ബുക്കെടുക്കാൻ പോകുകയാണെന്ന് പറഞ്ഞാണ് സംഭവദിവസം യുവതി ഹോസ്റ്റലിൽ എത്തിയത്. ഇതിനിടെയാണ് അപകടം സംഭവിച്ചത്. മകൾ ജീവനൊടുക്കാൻ സാധ്യതയില്ലെന്നും മരണത്തിൽ വിശദമായ അന്വേഷണം വേണമെന്നും പിതാവ് ബെന്നി തിരുവനന്തപുരം വെഞ്ഞാറമൂട് പോലീസിന് മൊഴി നൽകി.

Leave a comment