30-11-2023

ആറ്റിങ്ങൽ:ജില്ല കേരളസ്കൂൾ കലോത്സവത്തിന്റെ പന്തൽ കാൽ നാട്ടു കർമ്മം ആറ്റിങ്ങൽ ബോയിസ് ഹയർ സെക്കൻഡറി സ്കൂളിൽ ഒ.എസ് അംബിക എം.എൽ.എ നിർവഹിച്ചു.ആറ്റിങ്ങൽ മുനിസിപ്പൽ ചെയർ പേഴ്സൺ അഡ്വ.എസ്.കുമാരി,ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ ജെ.തങ്കമണി,ആറ്റിങ്ങൽ എ. ഇ. ഒ വിജയകുമാരൻ നമ്പൂതിരി,സ്കൂൾ പി.ടി .എ പ്രസിഡന്റ് വി.എസ്.വിജുകുമാർ, പ്രിൻസിപ്പൽമാരായ എ.ഷീബ,എ.ഹസീന,കെ.അനിൽകുമാർ,സാബു, അഖിലേഷ്, ദിനേശ്, സുനിൽകുമാർ സഞ്ജീവ് തുടങ്ങിയവരും പങ്കെടുത്തു. പന്തൽ കമ്മിറ്റി കൺവീനർ എ.എം റഫീഖ് സ്വാഗതവും പ്രിൻസിപ്പൽ എ.ഷീബ നന്ദിയും പറഞ്ഞു. ആറ്റിങ്ങൽ ബോയിസ് എച്ച്.എസ്.എസ് ,ആറ്റിങ്ങൽ ഗേൾസ് എച്ച്. എസ്. എസ് ,ആറ്റിങ്ങൽ ടൗൺ യു.പി.എസ്,ഡയറ്റ് സ്കൂൾ,പ്രി-പ്രൈമറി സ്കൂൾ എന്നിവിടങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ പതിനായിരത്തോളം വിദ്യാർത്ഥികൾ മാറ്റുരയ്ക്കും. ഡിസംബർ 5 മുതൽ 8 വരെയാണ് കലോത്സവം.

Leave a comment