ചത്ത കോഴിയെ വിൽക്കാനുള്ള ശ്രമത്തെ നാട്ടുകാർ ഇടപെട്ട് തടഞ്ഞു

IMG_20231130_122606_(1200_x_628_pixel)

30-11-2023

തിരുവനന്തപുരം: ചത്ത കോഴിയെ വിൽക്കാനുള്ള ശ്രമത്തെ നാട്ടുകാർ ഇടപെട്ട് തടഞ്ഞു.

തിരുവനന്തപുരം കുളത്തൂർ ജംഗ്ഷനിലെ ബർക്കത്ത് ചിക്കൻ സ്റ്റാളിലാണ് ചത്ത കോഴിയെ വിൽക്കാൻ ശ്രമിച്ചത്.

ഇന്ന് രാവിലെ ഏഴരയോടെ ചുള്ളിമാനൂരിലെ ഫാമിൽ നിന്നെത്തിച്ച കോഴികളിൽ പലതും ചത്തതായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് പോലീസിലും നഗരസഭയേയും വിവരം അറിയിച്ചത്.

തുടർന്ന് നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെത്തി ചത്ത കോഴികളെ കണ്ടെത്തുകയും ചെയ്തു. സ്ഥാപനത്തിനെതിരെ നടപടിയെടുക്കുകയും ചെയ്തു


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started