കളഞ്ഞുകിട്ടിയ ബാഗും പണവും ഉടമയ്ക്ക് തിരിച്ചുനൽകി അഭിഭാഷകൻ മാതൃകയായി

30-11-2023

തിരുവനന്തപുരം : കളഞ്ഞുകിട്ടിയ ബാഗും പണവും ഉടമയ്ക്ക് തിരിച്ചുനൽകി അഭിഭാഷകൻ മാതൃകയായി. വഞ്ചിയൂർ അത്തിയറമഠം ദേവീക്ഷേത്രത്തിലെ ഉത്സവക്കമ്മിറ്റി ഭാരവാഹികൂടിയായ സന്തോഷ് കുമാറാണ് വഴിയിൽനിന്നു കിട്ടിയ ബാഗ് വഞ്ചിയൂർ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് മാതൃകയായത്.

വെള്ളിയാഴ്ച വൈകീട്ട് 3.30-ഓടെയാണ് സന്തോഷിന് ബാഗ് കിട്ടിയത്. ബാഗിൽനിന്നു ലഭിച്ച വിസിറ്റിങ് കാർഡിലെ നമ്പരിൽ ബന്ധപ്പെട്ടാണ് പോലീസ് ഉടമയെ കണ്ടെത്തിയത്. മെഡിക്കൽ ഉപകരണങ്ങൾ വിതരണംചെയ്യുന്ന ആന്റ്‌സ് ലൈഫ് കെയർ സൊല്യൂഷൻസിലെ ജീവനക്കാരൻ ശ്രീജിത്തിേന്റതായിരുന്നു ബാഗ്. 

ശനിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ സ്റ്റേഷനിലെത്തിയ ശ്രീജിത്തിന് സന്തോഷ് ബാഗ് കൈമാറി. 78000 രൂപയും രേഖകളുമടങ്ങിയ ബാഗ് തിരികെ കിട്ടിയതിൽ നന്ദി പറഞ്ഞാണ് ശ്രീജിത്ത് മടങ്ങിയത്.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started