ഗർഭസ്ഥശിശു മരിക്കാനിടയായ സംഭവത്തിൽ കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു

28-11-2023

തിരുവനന്തപുരം: ഗർഭസ്ഥശിശു മരിക്കാനിടയായ സംഭവത്തിൽ കുട്ടിയുടെ മൃതദേഹം അടക്കം ചെയ്ത കിള്ളി ജുമാ മസ്ജിദിലെ ഖബറിൽനിന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു. കാട്ടാക്കട മമല്‍ ആശുപത്രിയിൽ വെച്ചാണ് കുട്ടി മരിച്ചത്. കാട്ടാക്കട തഹസിൽദാർ നന്ദ കുമാരന്‍റെ നേതൃത്വത്തിൽ രാവിലെ 10 മണിയോടെയാണ് പോലീസ് ഫോറൻസിക് സംഘം സ്ഥലത്തെത്തിയത്. പത്തുദിവസം മുൻപാണ് കിള്ളി തൊളിക്കോട് കോണം സെയദ് അലിയുടെ ഭാര്യ രണ്ടാമത്തെ പ്രസവസംബന്ധമായ ചികിത്സയ്ക്ക് കാട്ടാക്കട മമൽ ആശുപത്രിയിലെത്തിയത്.

ഇവിടെ ചികിത്സയ്ക്കിടെ വയറുവേദന കലശലായതിനെ തുടർന്ന് ആശുപത്രി അധികൃതർ എസ്എടി ആശുപത്രിയിലേക്ക് റഫർ ചെയ്തു. കുത്തിവെയ്പും വേദനസംഹാരിയും നൽകിയിട്ടും ശമനമില്ലാത്ത കാരണമാണ് എസ്ഐടി ആശുപത്രിയിൽ റെഫർ ചെയ്തത്. അതേസമയം, എസ്എടി ആശുപത്രിയിൽ എത്തുന്നതിന് രണ്ടുമണിക്കൂർ മുൻപ് തന്നെ കുട്ടി മരിക്കുകയും ആശുപത്രിയിലെ പരിശോധനയിൽ ഗർഭപാത്രം പൊട്ടിയതായും കണ്ടെത്തിയിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സാ പിഴവ് ആരോപണവുമായി ബന്ധുക്കൾ എത്തുകയായിരുന്നു. ഇതിൻ്റെ അടിസ്ഥനത്തിൽ ഫൊറന്‍സിക് സംഘമെത്തി പോസ്റ്റുമോർട്ടം നടപടികൾ പുരോഗമിക്കുകയാണ്.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started