പത്താം ക്ലാസ് വിദ്യാഭ്യാസവും മേസ്തിരി പണിയും ,ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട് യുവതിയിൽ 30 ലക്ഷം തട്ടാൻ ശ്രമിച്ച പ്രതിയുടെ സാങ്കേതിക വിദ്യ പരിജ്‌ഞാനത്തിൽ ഞെട്ടി ,പോലീസ്

26-11-2023

ഇടുക്കി: ഡല്‍ഹി സ്വദേശിനിയായ യുവതിയെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 30 ലക്ഷം തട്ടാന്‍ ശ്രമിച്ചയാള്‍ നെടുങ്കണ്ടത്ത് പിടിയില്‍. പത്താം ക്ലാസ് വിദ്യാഭ്യാസവും മേസ്തിരി പണിയും ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട് യുവതിയിൽ 30 ലക്ഷം തട്ടാൻ ശ്രമിച്ച പ്രതിയുടെ സാങ്കേതിക വിദ്യ പരിജ്‌ഞാനത്തിൽ ഞെട്ടിയിരിക്കുകയാണ് പോലീസ്. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് ന്യൂഡല്‍ഹിയില്‍ നിന്നുള്ള പോലീസ് സംഘം കേരളത്തിലെത്തിയാണ് പ്രതിയെ പിടികൂടിയത്.

10-ാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള പ്രതിക്ക് ആധുനിക സാങ്കേതിക വിദ്യയിലുള്ള അഗാധമായ അറിവ് പോലീസിനെതന്നെ ഞെട്ടിച്ചിരിക്കുകയാണ്. പ്രതി തട്ടിപ്പ് നടത്തിയത് യൂട്യൂബിന്റെ സഹായത്തോടെ ഡേറ്റിങ് ആപ്പ് വഴിയാണ് പ്രതി യുവതിയെ പരിചയപ്പെടുന്നത്. പിന്നീട് അടുപ്പം സ്ഥാപിച്ച് ഇന്റര്‍നാഷണല്‍ സിം വഴി യുവതിയുമായി ചാറ്റിങ് തുടരുകയായിരുന്നു. പിന്നീട് യുവതിയുടെ നഗ്നചിത്രങ്ങള്‍ കൈവശപ്പെടുത്തി.

ശേഷം 30 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ഇവ പുറത്തുവിടുമെന്ന് കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതോടെ യുവതി പോലീസിന്റെ സഹായം തേടുകയായിരുന്നു. പ്രതിയെ ന്യൂഡല്‍ഹി പോലീസ് പിടികൂടിയെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇയാളുമായി വിമാനമാര്‍ഗം മടങ്ങാനാണ് പോലീസിന്റെ നീക്കം. ചെന്നൈ സ്വദേശിയായായ പ്രതി നെടുങ്കണ്ടം സ്വദേശിനിയെ 2013ല്‍ വിവാഹം കഴിച്ചു. പിന്നീട് 2018ല്‍ ഇവിടെ എത്തി പള്ളിയിലും തുണിക്കടയിലുമായി ജോലി ചെയ്തു. നിലവില്‍ മേഴ്‌സ്ത്തിരി പണി ചെയ്ത് വരികയായിരുന്നു.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started