പിറന്നാൾ സമ്മാനമായി ദുബായിലെക്ക് കൊണ്ടുപോകാത്തതിൽ ഭർത്താവിനെ ഭാര്യ ഇടിച്ചുകൊന്നു

25-11-2023

പൂനൈ: പിറന്നാൾ സമ്മാനമായി ദുബായിലെക്ക് കൊണ്ടുപോകാത്തതിൽ ഭർത്താവിനെ ഭാര്യ ഇടിച്ചുകൊന്നു. മഹാരാഷ്ട്രയിൽ നിന്നാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായിരിക്കുന്നത്.പൂനൈ വാനവഡി പ്രദേശത്ത് വെള്ളിയാഴ്ചയാണ് സംഭവമുണ്ടായിരിക്കുന്നത്. പ്രദേശത്ത് സമ്പന്നർ തിങ്ങിപ്പാർക്കുന്ന ഒരു അപ്പാർട്ടുമെന്റിലാണ് സംഭവമുണ്ടായത്.

വ്യവസായിയായ നിഖിൽ പുഷ്പരാജ് ഖന്നയാണ് കൊല്ലപ്പെട്ടത്. 38കാരിയായ രേണുകയെ ആറു വർഷം മുൻപാണ് ഇയാൾ വിവാഹം ചെയ്തത്. പിറന്നാൾ ആഘോഷത്തിന് വേണ്ടി ദുബായിലേക്ക് കൊണ്ടുപോകാത്തതിന് 36കാരനായ ഭർത്താവിന്റെ മൂക്കിന് ഇടിക്കുകയായിരുന്നു.

വെള്ളിയാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവമുണ്ടായിരിക്കുന്നത്. പ്രാഥമിക അന്വേഷണത്തിൽ ഭാര്യയും ഭർത്താവും തമ്മിലുള്ള സംഘർഷമാണ് കാരണമെന്ന് തെളിഞ്ഞതായി വാനാവഡി പോലീസ് സ്റ്റേഷനിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ എൻഡിടിവിയോട് പറഞ്ഞു.

രേണുകയുടെ പിറന്നാൾ വിവാഹ വാർഷിക ആഘോഷങ്ങൾക്ക് നിഖിൽ ദുബായിൽ കൊണ്ടുപോകുകയോ വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകുകയോ ചെയ്തില്ലെന്ന് കാണിച്ചാണ് തർക്കമുണ്ടായത്. അതിന് പുറമെ, ചില ബന്ധുക്കളുടെ ജന്മദിനം ആഘോഷിക്കാൻ ഡൽഹിയിലേക്ക്കൊണ്ടുപോകാത്തതും പ്രശ്നങ്ങൾക്ക് ഇന്ധനമെകി. തന്റെ ആഗ്രഹത്തിന് അനുകൂലമായ പ്രതികരണം നൽകാത്തതിൽ നിഖിലിനോട് രേണുകയും പ്രശ്നങ്ങളുണ്ടായിരുന്നു.

ഇരുവരും തമ്മിലുള്ള തർക്കത്തിനിടെ രേണുക നിഖിലിന്റെ മുഖത്ത് ഇടിക്കുകയായിരുന്നു. ഇതിൽ നിഖിലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. മൂക്കിന് പരിക്കേൽക്കുകയും ചില പല്ലുകൾക്കും പൊട്ടുകയും ചെയ്തു. ഇതിൽ ഇയാൾക്ക് രക്തസ്രാവം ഉണ്ടാകുകയും ബോധം നഷ്ടപ്പെടുകയും ചെയ്തു. രേണുക ഈ വിവരം പിതാവ് ഡോ പുഷ്പരാജിനെയാണ് വിവരം അറിയിച്ചത്. കുഴഞ്ഞുവീണ നിഖിലിന് സിപിആർ നൽകിയെങ്കിലും പ്രതികരണം ഉണ്ടായില്ല.

പോലീസ് രേണുകയ്ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഐപിസി വകുപ്പ് 302 പ്രകാരം വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്തതിന് ശേഷം വിശദമായ അന്വേഷണം നടത്തുകയാണ്. ഇവർക്കെതിരെ എഫ്ഐആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started