ഭർത്താവ് തൂങ്ങിമരിച്ച് മണിക്കൂറുകൾക്കകം ഭാര്യ കാമുകനൊപ്പം ഒളിച്ചോടി

23-11-2023

കൊല്ലം: ഭർത്താവ് തൂങ്ങിമരിച്ച് മണിക്കൂറുകൾക്കകം ഭാര്യ കാമുകനൊപ്പം ഒളിച്ചോടി. ഭർത്താവ് തൂങ്ങിമരിച്ച ദിവസം വൈകിട്ട് ഏഴുമണിയോടെ ഭാര്യ രണ്ടു വയസ്സുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടുകയായിരുന്നുവെന്നാണ് പരാതി. ഒളിച്ചോടിയ സമയം ഭർത്താവിന്റെ മൃതദേഹം അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ മോർച്ചറി സൂക്ഷിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിന് മുമ്പാണ് വിദേശത്തുനിന്നും ഭർത്താവ് നാട്ടിലെത്തിയത്

ഒളിച്ചോടിയ പെൺകുട്ടി തിരുവല്ല സ്വദേശിയായ യുവാവുമായി പ്രണയത്തിലായിരിന്നുവെന്ന് ഭർത്താവിന്റെ ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. ഈ വിവരം അറിഞ്ഞ ഭർത്താവ് ഭാര്യയുമായി ചില തർക്കങ്ങളും ബഹളവും കഴിഞ്ഞ ദിവസങ്ങളിൽ വീട്ടിൽ നടന്നിരിന്നു. ഇതുമായി ബന്ധപ്പെട്ട് ബന്ധുക്കളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ചില ഒത്തുതീർപ്പ് ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും ഭാര്യ കാമുകനോടൊപ്പം പോകണമെന്ന തീരുമാനത്തിൽ ഉറച്ചുനിൽ‌ക്കുകയായിരുന്നു. ഇതിൻറെ മനോവിഷമത്തിലാണ് യുവാവ് വീടിനുള്ളിൽ തിങ്കളാഴ്ച്ച തൂങ്ങിമരിച്ചത്.

യുവാവ് തൂങ്ങിമരിച്ച് മണിക്കൂറുകൾക്കകമാണ് ഭാര്യ കാമുകനോടൊപ്പം രണ്ട് വയസുള്ള മകളെ ഉപേക്ഷിച്ച് നാടുവിട്ടതെന്നാണ് പരാതി. യുവാവിന്റെ മരണത്തിൽ ചടയമംഗലം പോലീസ് നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തതിനെ തുടർന്ന് മൃതദേഹം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. യുവാവ് തൂങ്ങിമരിക്കാൻ കാരണക്കാരായവർക്കെതിരെ നിയമ നടപടി എടുക്കണമെന്ന് ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടു. ഒളിച്ചോടിയ യുവതിയും തിരുവല്ല സ്വദേശിയുമായ കാമുകനും ആയുർ അമ്പലമുക്കിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഒന്നിച്ച് ജോലി ചെയ്തു വരികയായിരുന്നു.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started