കാക്കി തിരിച്ചെത്തുന്നു; കെഎസ്ആര്‍ടിസി ജീവനക്കാരുടെ യൂണിഫോമില്‍ വീണ്ടും മാറ്റം

20-11-2023

IMG_20230614_213554_(1200_x_628_pixel)

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ യൂണിഫോമില്‍ വീണ്ടും മാറ്റം.

മുമ്പ് ഉപയോഗിച്ചിരുന്ന കാക്കി നിറത്തിലുള്ള യൂണിഫോമിലേക്ക് വീണ്ടും മാറാനൊരുങ്ങുകയാണ് കെ.എസ്ആര്‍ടിസി മാനേജ്മെന്റ്. വിവിധ വിഭാഗം ജീവനക്കാരുടെ യൂണിഫോം പരിഷ്‌കരിച്ച് ഉത്തരവായി.

ഇതില്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും കാക്കി നിറത്തിലുള്ള പാന്റ്‌സും, ഒരു പോക്കറ്റുളള ഹാഫ്‌ സ്ലീവ് ഷര്‍ട്ടുമാണ് യൂണിഫോം. വനിതാ ജീവനക്കാർക്ക് കാക്കി നിറത്തിലുള്ള ചുരിദാറും, സ്ലീവ്ലെസ്സ്‌ ഓവര്‍കോട്ടുമായിരിക്കും.

സ്റ്റേഷന്‍ മാസ്റ്റര്‍ തസ്തികയിലുള്ളവർക്കും കാക്കി പാന്റ്‌സും, ഹാഫ്‌ സ്ലീവ് ഷര്‍ട്ടുമാണ് വേഷം. എന്നാൽ, ഇവർക്ക് നെയിം ബോര്‍ഡും, ഷോള്‍ഡര്‍ ഫ്ലാപ്പില്‍ കാറ്റഗറിയും രേഖപ്പെടുത്തിയിരിക്കും.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started