അച്ഛനെ കൊലപ്പെടുത്തി ജോലി നേടാൻ ശ്രമിച്ച 25കാരൻ അറസ്റ്റിൽ.

20-11-2023

റാഞ്ചി: അച്ഛനെ കൊലപ്പെടുത്തി ജോലി നേടാൻ ശ്രമിച്ച 25കാരൻ അറസ്റ്റിൽ. ജാര്‍ഖണ്ഡിലെ രാമഗറിലാണ് ഞെട്ടിക്കുന്ന സംഭവം. സെന്‍ട്രല്‍ കോള്‍ഫീല്‍ഡ് ലിമിറ്റഡി(സിസിഎല്‍)ൽ ജോലി ചെയ്യുന്ന അച്ഛൻ മരിച്ചാൽ ആശ്രിത നിയമനത്തിലൂടെ ജോലി ലഭിക്കുമെന്ന ചിന്തയാണ് മകനെ ക്രൂരതയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്.

നവംബര്‍ 16നാണ് മോട്ടോര്‍ സൈക്കിളിലെത്തിയ സംഘം റാംജി മുണ്ട എന്ന 55കാരന് നേരെ വെടിയുതിര്‍ത്തത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോഴും നില ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ വധശ്രമത്തിന് കേസെടുത്ത പോലീസ് ഉടൻ തന്നെ അന്വേഷണം ആരംഭിച്ചിരുന്നു. തുടക്കത്തിൽ കുടുംബമോ, പോലീസോ ആരും റാംജിയുടെ മകൻ അമിത്തിനെ സംശയിച്ചിരുന്നില്ല. എന്നാൽ വിശദമായ അന്വേഷണത്തിൽ സംഭവത്തിന്‍റെ ചുരുളഴിയുകയായിരുന്നു.

കൊലപാതകത്തിൽ അമിത്തിന്‍റെ പങ്ക് വ്യക്തമായതിന് പിന്നാലെ ഞായറാഴ്ച പോലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. അച്ഛന്‍റെ ജോലി തട്ടിയെടുക്കാന്‍ മകന്‍ വാടക കൊലയാളികളെ ഏര്‍പ്പെടുത്തകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി. സംഭവം പുറത്തറിഞ്ഞതോടെ കുടുംബവും ഞെട്ടിപ്പോയി. അമിത് ഏർപ്പെടുത്തിയ വാടക ഗുണ്ടകൾക്കായി പരിശോധന പോലീസ് ശക്തമാക്കിയിട്ടുണ്ട്

സിസിഎല്‍ സ്ഥിരജീവനക്കാര്‍ സര്‍വീസിലിരിക്കേ മരണമടഞ്ഞാല്‍ ആശ്രിതര്‍ക്ക് സ്ഥിര ജോലി ലഭിക്കും. ഇതാണ് അമിത് അച്ഛനെ ലക്ഷ്യമിടാൻ കാരണം. നേരത്തെ സിസിഎല്ലില്‍ സെക്യൂരിറ്റി ജീവനക്കാരനായ പിതാവിനെ ജോലി തട്ടിയെടുക്കാന്‍ 35കാരനായ മകന്‍ കൊലപ്പെടുത്തിയ സംഭവവും ഉണ്ടായിട്ടുണ്ട്. ജാർഖണ്ഡിൽ തന്നെയായിരുന്നു ഇതും.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started