പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസിനെ കെ.എസ്.യു. പ്രവർത്തകർ ഉപരോധിച്ചു

19-11-2023

തിരുവനന്തപുരം : പൊതുവിദ്യാലയങ്ങളിലെ സ്കൂൾ ബസുകൾ നവകേരള സദസ്സിനുവേണ്ടി ഉപയോഗിക്കുന്നതിനായി ഉത്തരവിറക്കിയ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസിനെ കെ.എസ്.യു. പ്രവർത്തകർ ഉപരോധിച്ചു.

ഉത്തരവ് പിൻവലിക്കാതെ ഉപരോധം അവസാനിപ്പിക്കില്ലെന്നറിയിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്തു നീക്കി. കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് എം.ജെ.യദുകൃഷ്ണൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ആദേഷ് സുധർമൻ, ഫർഹാൻ മുണ്ടേരി, അനീഷ് ആന്റണി, ജില്ലാ കമ്മിറ്റിയംഗങ്ങളായ എസ്.പി.പ്രതുൽ, സുനിജോ സ്റ്റീഫൻസൺ എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകി.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started